ന്യൂ യോർക്ക് : ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ചു ഫൊക്കാന നടത്തുന്ന വിമെൻസ്‌ഡേ സെലിബ്രേഷൻസ് 2026 മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 10 ( EST) മണിക്ക് സൂം മീറ്റിലൂടെ നടക്കും.വിശിഷ്‌ട അധിതികൾ ആയി ഡോ . പ്രമീള ദേവി( മുൻ കേരളാ സ്റ്റേറ്റ് വനിതാ കമ്മിഷൻ മെംബെർ) പ്രൊഫ. ഗോപിനാഥ് മുതുകാട് , ഡോ . ആനി പോൾ, രഞ്ജനി സൈഗാൾ (Exe.Dir. Ekal Foundation of USA) എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തും.
Zoom ID : 2015612345
Password :12345
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി , ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോജി തോമസ് , ഫൊക്കാന അഡി. അസ്സോസിയേറ്റ് ട്രഷർ മില്ലി ഫിലിപ്പ് , ട്രസ്റ്റീ ബോർഡ് മെംബെർ ലീല മാരേട്ട് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.
ഫൊക്കാനയുടെ ഇപ്പോഴത്തെ ഭരണ സമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി പ്രവർത്തിച്ചുവരുന്ന രേവതി പിള്ളൈയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ രേവതി പിള്ളയുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറത്തിനു കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തിലൂന്നിക്കൊണ്ട് രേവതി പിള്ളയും മറ്റു വിമൻസ് ഫോറം പ്രവവർത്തകരും നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ഇത്തവണത്തെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായി മാറിയിരുന്നു.
നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചിന്തോദ്ദീപകമായ സെമിനാറുകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കുമൊക്കെ നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ലോത്തിലേക്കും ഏറ്റവും വലുതും പുരാതനവുമായ ഫൊക്കാന നേതൃത്വവും പ്രവര്‍ത്തിക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യവും, സമത്വവും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഭരണഘടനാ ഓരോ പൗരനും അനുശാസിച്ചു തന്നിട്ടുള്ള മൗലികാവകാശമാണ്. തുല്യമായ അഭിപ്രയ സ്വാതത്ര്യം , ബില്‍ഡ് സ്മാര്‍ട്ട് , പുത്തന്‍ ആശയങ്ങള്‍ പുതു ലോകത്തിന് വേണ്ടി എന്നെക്കെയുള്ള മുദ്രവാക്യങ്ങള്‍ വാചകത്തില്‍ മാത്രം ഒതുങ്ങുകയുണ് എന്ന് രേവതി പിള്ള അഭിപ്രായപ്പെട്ടു.
ഇനിയും ഫൊക്കാന വിമിന്‍സ് ഫോറം അമേരിക്കയിലെയും , ഇന്ത്യയിലെയും സാംസ്കാരിക രാഷ്ട്രീയമേഖലക്കും സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ഫൊക്കാന വിമെൻസ്‌ഡേ സെലിബ്രേഷൻസിൽ ഏവരും പങ്കെടുക്കണമെന്നും വിമെൻസ് ഫോറം ചെയർ രേവതി പിള്ളൈ ,സെക്രട്ടറി സുബി ബാബു,കോ ചെയർസ് ആയ സരൂപാ അനില്‍, ബിലു കുര്യൻ , ഷീല ചെറു, ശ്രീവിദ്യ രാമചന്ദ്രൻ, വിമെൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ആയ , ഷോജി സിനോയ് , ശോശാമ്മ ആൻഡ്രൂസ് , അബ്ജ അരുൺ ,പ്രിയ ലൂയിസ് ,സുനൈന ചാക്കോ ,ഉഷ ചാക്കോ ,ലിസി തോമസ് ,ശീതൾ ദ്വാരക ,എൽസി വിതയത്തിൽ ,കവിത മേനോൻ ,ഷീന എബ്രഹാം ,ജൈൻറ്ജോൺ എന്നിവർ അഭ്യർത്ഥിക്കുന്നു.

