PRAVASI

മെല്‍ബണ്‍ സോഷ്യല്‍ ക്ലബ്ബിനു ക്ഷണം; വേള്‍ഡ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ യാത്ര തിരിച്ചു

Blog Image

മെല്‍ബണ്‍: യുഎസ്എയിലെ സാന്‍ഫ്രാന്‍സിസ്കോ, ലോസ് ഏഞ്ചലസ് എന്നിവിടങ്ങളിലെ മേഖലാ കോണ്‍ഫറന്‍സിലും ലാസ്വേഗാസിലെ നാഷണല്‍ കോണ്‍ഫറന്‍സിലും പങ്കെടുക്കാന്‍ ഓസ്ട്രേലിയയില്‍ നിന്നും മെല്‍ബണ്‍ സോഷ്യല്‍ ക്ലബ്ബിനെ തെരഞ്ഞെടുത്തു. നവംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ മെല്‍ബണില്‍നിന്നും യാത്ര തിരിച്ചു. യുഎസ്എയിലെ വിവിധ മലയാളി സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഈ വേള്‍ഡ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. നവംബര്‍ 6, 7, 8 തീയതികളില്‍ മൂന്ന് ദിനരാത്രങ്ങള്‍ ലാസ്വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് ഹോട്ടലില്‍ ആണ് വേള്‍ഡ് കോണ്‍ഫറന്‍സ് നടക്കുന്നത്. യുഎസ്എയിലെ പ്രമുഖ മലയാളി സംഘടനകള്‍ ആയ ഫോമാ, ഫൊക്കാന, ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്, കാനഡ സോഷ്യല്‍ ക്ലബ്ബിലെ അംഗങ്ങളും വേള്‍ഡ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. മെല്‍ബണ്‍ സോഷ്യല്‍ ക്ലബ്ബിലെ പതിനാല് ആമരവലഹലൃെ ഉലഹശഴമൗ-േകള്‍ ആണ് ലാസ്വേഗാസിലെ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. ഇതോടൊപ്പം 2026 മേയില്‍ ലാസ്വേഗാസിലും ഹവായിലും നടക്കുന്ന വേള്‍ഡ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ മെല്‍ബണ്‍ സോഷ്യല്‍ ക്ലബ്ബിലെ വനിതകള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്തിയതിന്‍റെ അംഗീകാരം ആണ് ഈ വേള്‍ഡ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സാധിച്ചതെന്ന് ഈ പ്രോഗ്രാമിന്‍റെ  കോ-ഓര്‍ഡിനേറ്റര്‍ അലക്സ് വെള്ളാപ്പള്ളി ഈ ലേഖകനോട് പറഞ്ഞു. ഏതായാലും മെല്‍ബണ്‍ സോഷ്യല്‍ ക്ലബ്ബിലെ പുരുഷന്‍മാര്‍ ലാസ്വേഗാസില്‍ നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സന്തോഷത്തോടെ കാത്തിരിക്കുന്നു.
2027 ആഗസ്റ്റില്‍ മെല്‍ബണിലും ന്യൂസിലന്‍ഡിലെ ഓക്ക്ലാന്‍ഡിലും ആയിരിക്കും അടുത്ത വേള്‍ഡ് കോണ്‍ഫറന്‍സ് നടക്കുകയെന്ന് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ സണ്ണി വള്ളിക്കളം (ചിക്കാഗോ) അറിയിച്ചു.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.