ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്‍റെ ആഗോള പോഷക സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വിവിധ രാജ്യങ്ങളില്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു. അമേരിക്കയില്‍ ഐ.ഒ.സി യു.എസ്.എയും അതിന്‍റെ വിവിധ ചാപ്റ്ററുകളും കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.
ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്‍റെ ആഗോള പോഷക സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വിവിധ രാജ്യങ്ങളില്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു. അമേരിക്കയില്‍ ഐ.ഒ.സി യു.എസ്.എയും അതിന്‍റെ വിവിധ ചാപ്റ്ററുകളും കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.
ഐ.ഒ.സിയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോള വ്യാപകമായി ചെയര്‍മാന്‍ സാം പിട്രോഡയുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഡോ. ആരതി കൃഷ്ണ (എ.ഐ.സി.സി. സെക്രട്ടറി) ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ സെക്രട്ടറി ഇന്‍-ചാര്‍ജായും പ്രവര്‍ത്തിച്ചുവരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഐ.ഒ.സി യുഎസ്എ എന്ന സംഘടനയ്ക്കു മാത്രമേ അധികാരവും അംഗീകാരവും ഉള്ളൂവെന്ന് ഐ.ഒ.സി വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം പറഞ്ഞു. കൂടാതെ ഐ.ഒ.സിയുടെ കേരളാ ഘടകത്തില്‍ വിഭാഗീയതയും വിദ്വേഷവും ഒ.ഐ.സിസി എന്ന സംഘടന നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
മലയാളികളായ കോണ്‍ഗ്രസുകാരുടെ ഇടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയും ഐ.ഒ.സി വടക്കെ ഇന്ത്യക്കാരുടേതാണെന്നും ഒ.ഐ.സി.സി മാത്രമാണ് മലയാളികളുടേതെന്നുമുള്ള കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടാണ് ചില തല്പരകക്ഷികള്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒ.ഐ.സി.സി ചില ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുവാന്‍ മാത്രം തുടങ്ങിയതാണെന്നും അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളില്‍ ഐ.ഒ.സി മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക സംഘടനയെന്നും സാം പിട്രോഡ പറഞ്ഞു.
മലയാളികളുടെ ഇടയില്‍ ശ്രദ്ധ നേടുവാന്‍ ചില തല്പരകക്ഷികള്‍ അതും യാതൊരുവിധ കോണ്‍ഗ്രസ് പാരമ്പര്യവുമില്ലാത്തവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു നാണക്കേടും കളങ്കവും ഉണ്ടാക്കുവാനേ സാധിക്കുകയുള്ളൂ. കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് ആത്മാര്‍ത്ഥയും കൂറുമുള്ളവര്‍ ഐ.ഒ.സി എന്ന സംഘടനയോട് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. മറിച്ച് സാധാരണ ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിച്ച് പ്രസ്ഥാനത്തെ തകര്‍ക്കുകയല്ല ചെയ്യേണ്ടത്. രാഹുല്‍ ഗാന്ധിയുടെ ഡാളസ് സന്ദര്‍ശന വേളയില്‍ പോലും ഈ കൂട്ടര്‍ പല വിദ്വേഷങ്ങളും പറഞ്ഞുപരത്തിയിരുന്നു.
ഒ.ഐ.സി.സിയുടെ ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം. ലിജുവിന്‍റെ ഒരു പ്രസ്താവന ഈയിടെ കാണുകയുണ്ടായി. യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഒന്നേ പറയുവാനുള്ളൂ. സ്വന്തം താല്പര്യത്തിനു വേണ്ടി വിഭാഗീയതകള്‍ സൃഷ്ടിച്ച് വിഘടിച്ചു നില്ക്കാതെ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനായി ഐ.ഒ.സി.യോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുക. ഐ.ഒ.സി കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യുവും പ്രസിഡണ്ട് സതീശന്‍ നായരും ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.