ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) മാത്രമായിരിക്കും ഗള്‍ഫ് രാജ്യങ്ങളൊഴിച്ച് മറ്റ് എല്ലാ രാജ്യങ്ങളിലെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പ്രവാസി സംഘടന. എ.ഐ.സി.സി. പ്രസിഡണ്ട് ഖാര്‍ഗെയുടെ നിര്‍ദ്ദേശപ്രകാരം ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഒരു പത്രക്കുറിപ്പിലൂടെ ഫെബ്രുവരി 14-ന് അറിയിച്ചതാണിത്. പ്രവാസികളുടെ ഇടയില്‍ തെറ്റിദ്ധാരണയും വിഭാഗീയതയും ഉണ്ടാക്കി ഒ.ഐ.സി.സി എന്ന സംഘടന അമേരിക്കയിലും ഗള്‍ഫ് നാടൊഴികെ മറ്റു രാജ്യങ്ങളിലും പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നതിന്‍റെ സാഹചര്യത്തിലാണ് എ.ഐ.സി.സി. ശക്തമായ തീരുമാനമെടുത്തുകൊണ്ട് ഗള്‍ഫ് നാടൊഴികെ മറ്റൊരു രാജ്യത്തും ഒ.ഐ.സി.സി പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല എന്ന നിര്‍ദ്ദേശം നല്കിയത്.
ദീര്‍ഘകാലമായി തുടര്‍ന്നുവന്ന ഈ പ്രതിസന്ധിക്ക് പരിഹാരമായതില്‍ സന്തോഷമുണ്ടെന്ന് ഐ.ഒ.സി ചെയര്‍മാന്‍ സാം പിട്രോഡ, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഐ.ഒ.സി പ്രസിഡണ്ട് മെഹിന്ദര്‍ സിങ്, ഐ.ഒ.സി കേരള ഘടകം ചെയര്‍മാന്‍ തോമസ് മാത്യു, പ്രസിഡണ്ട് സതീശന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.


