PRAVASI

കുടുംബത്തിൻ്റെ സുരക്ഷക്ക് എസ്റ്റേറ്റ് പ്ലാനിംഗ് ആവശ്യമാണോ ?

Blog Image

അമേരിക്കയിൽ  വിൽപ്പത്രം ഇല്ലാത്ത ഒരാൾ മരിച്ചാൽ, അയാളുടെ സ്വത്തുക്കൾ ഒരു പ്രൊബേറ്റ് കോടതി സ്വയമേവ നിയന്ത്രിക്കും. കൂടാതെ, ആർക്ക് ഏത് സ്വത്ത് ലഭിക്കുമെന്നതിനെക്കുറിച്ചുള്ള എല്ലാ തീരുമാനങ്ങളും കോടതി എടുക്കുന്നു. 
ഒരാൾ മരിക്കുകയോ അല്ലെങ്കിൽ ജീവിച്ചിരിക്കുമ്പോൾ അസുഖങ്ങൾ മൂലം സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പറ്റാത്ത അവസരങ്ങളിൽ,നിങ്ങളുടെ സാമ്പത്തികവും,ആരോഗ്യസംബന്ധമായ തീരുമാനങ്ങളും,കുട്ടികളുടെ ചുമതലകളും,എങ്ങനെ ആരൊക്കെ ചെയ്യണം എന്ന് മുൻകൂട്ടി പ്ലാൻ ചെയ്യുന്ന ഒരു സെറ്റ് ലീഗൽ ഡോക്യുമെന്റുകൾക്കാണ് എസ്റ്റേറ്റ് പ്ലാനിങ് എന്ന് പറയുന്നത്. (Assets/എസ്റ്റേറ്റ് ) ,നിയമകുരുക്കുകളിൽ പെട്ട് , നഷ്ട്ടപെടാതിരിക്കുവാൻ  നമ്മൾ തീർച്ചയായും എസ്റ്റേറ്റ് പ്ലാനിംഗ് നടത്തണം.  

ഓരോ വ്യക്തിക്കും നിര്‍ബന്ധ ആയും വേണ്ട 5 പ്രധാനപ്പെട്ട രേഖകൾ

1 LAST WILL / TRUST  -  നിങ്ങളുടെ മരണശേഷം നിങ്ങളുടെ സ്വത്ത് ആർക്കാണ് ലഭിക്കുക, നിങ്ങളുടെ എസ്റ്റേറ്റ് ആരാണ് നിയന്ത്രിക്കുക, ആരാണ് നിങ്ങളുടെ കുട്ടികളുടെ രക്ഷാധികാരിയായി പ്രവർത്തിക്കുക, മറ്റ് വ്യവസ്ഥകൾ എന്നിവ നൽകുന്ന ഒരു നിയമപരമായ രേഖയാണ്  Last Will & Testament (വിൽപത്രം.)
2- പവർ ഓഫ് അറ്റോർണി (Power of Attorney). 
നിങ്ങൾക്ക് സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ലെങ്കിൽ, സാമ്പത്തികവും നിയമപരവുമായ കാര്യങ്ങൾക്കായി നിങ്ങളുടെ പേരിൽ പ്രവർത്തിച്ചേക്കാവുന്ന ഒരു വിശ്വസ്ത വ്യക്തിയെ നിയമിക്കാൻ ഈ  ഡോക്യുമെനെറ്റ് നിങ്ങളെ സഹായിക്കുന്നു.
 3. മെഡിക്കൽ പവർ ഓഫ് അറ്റോർണി.(Medical Power of Attorney)
. മെഡിക്കൽ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് ഒരു വ്യക്തിക്ക് സ്വന്തം മെഡിക്കൽ തീരുമാനം എടുക്കാൻ കഴിയാതെ വരുമ്പോൾ, തങ്ങൾക്ക് വേണ്ടി ആരോഗ്യപരമായ തീരുമാനങ്ങൾ എടുക്കാൻ മറ്റൊരാളെ തിരഞ്ഞെടുക്കാൻ ആ വ്യക്തിയെ അനുവദിക്കുന്നു.
4. ഹിപ്പ (HIPPA) . 
ഈ ഡോക്യുമെറ്റിലൂടെ നിങ്ങളുടെ മെഡിക്കൽ രേഖകൾ ആക്സസ് ചെയ്യാൻ നിങ്ങൾ ആർക്കാണ് അനുമതി നൽകുന്നത് എന്ന് വ്യക്തമായി പറയുന്നു.
 5. ലിവിംഗ് വിൽ (Living Will )
നിങ്ങൾക്ക് ഒരു ടെർമിനൽ അല്ലെങ്കിൽ മാറ്റാനാകാത്ത മെഡിക്കൽ  രോഗം ഉണ്ടെന്ന് കണ്ടെത്തിയാൽ, ഏത് തരത്തിലുള്ള പരിചരണമാണ് നിങ്ങൾക്ക് ലഭിക്കുന്നത് എന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ ഒരു ലിവിംഗ് വിൽ നിങ്ങളെ സഹായിക്കുന്നു. ഈ ഡോക്യുമെറ്റ് നിങ്ങളുടെ അവസാന ദിനങ്ങൾ എങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കാൻ നിങ്ങളെ സഹായിക്കും..നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഈ ഡോക്യുമെറ്റ് ചെയ്യുമ്പോൾ, ഒരുപാട് ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും നിങ്ങളുടെ ജീവിതാവസാനത്തെക്കുറിച്ചുള്ള വ്യക്തമായ തീരുമാനത്തിനും സഹായിക്കും.
അതിനാൽ നമ്മുടെ കുടുംബത്തെ സംരക്ഷിക്കാൻ  വിൽപ്പത്രവും അനുബന്ധ രേഖകളും അമേരിക്കയിൽ എഴുതേണ്ടത് വളരെ ആവശ്യമാണ് .
എസ്റ്റേറ്റ് പ്ലാനിങ്നെ കുറിച്ച് കൂടുതൽ അറിയുവാൻ : 
ജോംസ് മാത്യു, എസ്റ്റേറ്റ്പ്ലാനിംഗ് അഡ്വൈസർ - (713) 487 7814

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.