ചിക്കാഗോ : കെ സി എസ് ചിക്കാഗോയുടെ പുതിയ ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാനായി ജിനു പുന്നച്ചേരിലിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കെ സി എസിൻ്റെ വിവിധ ബോർഡിലും, കമ്മിറ്റികളിലും പ്രവർത്തിച്ചിട്ടുള്ള ജിനു എന്തുകൊണ്ടും ഈ സ്ഥാനത്തിന് അനുയോജ്യമായ ഒരു വ്യക്തിയാണ്.മുൻ കെ സി സി എൻ എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ നേതൃത്വം നൽകിയ ഇൻഡ്യാന കെ സി സി എൻ എ കൺവെൻഷന്റെ ഫുഡ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ജിനു പുന്നച്ചേരിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു . വൈവിധ്യമാർന്ന പ്രവർത്തന പരിചയമുള്ള ജിനുവിൻ്റെ സേവനം കെ സി എസ് ചിക്കാഗോയ്ക്ക് ഒരു മുതൽ കൂട്ടായിരിക്കും. കെ സി എസ് എക്സിക്യൂട്ടീവ് ജിനുവിനെ അഭിനന്ദിക്കുന്നതിനോടൊപ്പം തൻ്റെ പുതിയ കർമ്മ പദത്തിൽ വളരെയേറെ മുന്നേറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
ഷാജി പള്ളിവീട്ടിൽ
കെ.സി. എസ് ജനറൽ സെക്രട്ടറി

ജിനു പുന്നച്ചേരിൽ

