ഏഷ്യാനെറ്റ് ന്യൂസിന്റെ കാനഡയിലെ വാർത്താശൃംഖല വിപുലമായത് ജിത്തു ദാമോദർ ഡോ. കൃഷ്ണ കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എത്തിയതോടെയാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ കാനഡയിലെ ചീഫ് കോർഡിനേറ്റർ ആയ ജിത്തു മലയാളി സംഘടനകളുമായി അടുത്തബന്ധം പുലർത്തുന്ന മാധ്യമപ്രവർത്തകനാണ്.
ഏഷ്യാനെറ്റ് ന്യൂസിന്റെ കാനഡയിലെ വാർത്താശൃംഖല വിപുലമായത് ജിത്തു ദാമോദർ ഡോ. കൃഷ്ണ കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എത്തിയതോടെയാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ കാനഡയിലെ ചീഫ് കോർഡിനേറ്റർ ആയ ജിത്തു മലയാളി സംഘടനകളുമായി അടുത്തബന്ധം പുലർത്തുന്ന മാധ്യമപ്രവർത്തകനാണ്. അഡ്വർടൈസ്മെന്റ് സെയിൽസിന്റെയും ചുമതല വഹിക്കുന്നു.
കനേഡിയൻ വാർത്തകൾക്ക് ഏഷ്യാനെറ്റ് ന്യൂസിൽ പ്രാമുഖ്യം ലഭിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന ജിത്തു ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോർത്ത് അമേരിക്കയുടെ സജീവ പ്രവർത്തകനും കാനഡ ചാപ്റ്റർ ജോയിന്റ് ട്രഷററുമാണ്. ടെലിവിഷൻ രംഗത്ത് ഒരു ദശകത്തിലേറെയായുള്ള പരിചയസമ്പത്താണ് ജിത്തുവിന്റെ കൈമുതൽ. കേരളത്തിലും മിഡിൽ ഈസ്റ്റിലുമായി പ്രമുഖ ചാനലുകളുടെ മാർക്കറ്റിങ്, മീഡിയ സെയിൽസ് വിഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്നു. കാനഡയിലെത്തിയപ്പോഴും ഇതു തുടരുകയും ചുരുങ്ങിയകാലംകൊണ്ട് ശ്രദ്ധേയമായ പല വാർത്തകളിലൂടെയും പരിപാടികളിലൂടെയും ഏഷ്യാനെറ്റ് ന്യൂസിന്റെ ഇവിടുത്തെ മുഖമായി മാറുകയായിരുന്നു. ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ഉൾപ്പെടെ കാനഡയിൽ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയ വിവിധ പരിപാടികളുടെ മുഖ്യസംഘാടകനായി ഇവന്റ് പ്ളാനിങ്ങിലും മികവുതെളിയിച്ചു.
വലിയ ശ്രദ്ധ നേടിയ ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ഉൾപ്പെടെ കാനഡയിൽ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയ വിവിധ പരിപാടികളുടെ മുഖ്യസംഘാടകനായി ഇവന്റ് പ്ളാനിങ്ങിലും മികവുതെളിയിക്കാനായി ഐടി പ്രഫഷനൽകൂടിയായ ജിത്തു ദാമോദറിന്. ഏഷ്യാനെറ്റ്
ന്യൂസിന്റെ സീനിയർ വൈസ് പ്രസിഡന്റ് ആയ അനിൽ അടൂരുമായും അടുത്ത പ്രവർത്തിക്കുന്ന ജിത്തു കാനഡയിൽ ചാനലിന്റെ സാന്നിധ്യം കൂടുതൽ ഊർജ്ജിതപ്പെടുത്താനുള്ള ശ്രമങ്ങളിൽ സജീവമാണ്.
ബ്രാംപ്ടണിൽ ഭാര്യ ഡോ: ബിനി ശ്രീക്കും മകൾ മിഷ്‌ക്കക്കുമൊപ്പം കഴിയുന്ന ജിത്തു നാടൻ പാട്ടുകളുടെ ഈണം കനേഡിയൻ മലയാളികൾക്ക് പകർന്ന് നൽകുന്ന ഒരു ഗായകൻ കൂടിയാണ്.