തൊള്ളായിരത്തി എഴുപത്തി ഒൻപതിൽ ലീഡർ കെ കരുണാകരൻ മുൻകൈ എടുത്തു സ്‌ഥാപിച്ച ഐക്യജനാധിപത്യ മുന്നണിക്ക് കയ്യും മെയ്യും മറന്നു എല്ലാ പിന്തുണയും സഹായവും പ്രോത്സാഹനവും നൽകിയത് എക്കാലവും കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നാനും ഭീഷമാചര്യനുമായ കേരള കോൺഗ്രസ് നേതാവ് കെ എം മാണി ആയിരുന്നു
. പിന്നീട് ഏതാണ്ട് നാൽപതു വർഷത്തോളം സ്‌ഥിരമായി ആ മുന്നണിയിൽ നിന്നപ്പോൾ ഭരണത്തിൽ ആയിരുന്നപ്പോഴും പ്രതിപക്ഷത്തു ആയിരുന്നപ്പോഴും മുന്നണിയുടെ ഏതു പ്രതിബന്ധ ഘട്ടത്തിലും കോൺഗ്രസ് ലീഡർഷിപ്പിൽ മാറി മാറി വന്ന കരുണാകരൻ ആണെങ്കിലും എ കെ ആന്റണി ആണെങ്കിലും ഉമ്മൻ ചാണ്ടി ആണെങ്കിലും ആദ്യം അഭിപ്രായം ചോദിച്ചിരുന്നതും നടപ്പിൽ ആക്കിയിരുന്നതും നിയമ വിദഗ്ദ്ധൻ കൂടിയായ കെ എം മാണിയുടെ വാക്കുകൾ ആയിരുന്നു
. എ കെ ആന്റണിയും കരുണാകരനും കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒഴിഞ്ഞപ്പോൾ ആ പദവി ഏറ്റെടുത്തു രണ്ടു തവണയായി ഏഴു വർഷത്തോളം മുഖ്യമന്ത്രിയും അഞ്ചു വർഷം പ്രതിപക്ഷ നേതാവുമായി മുന്നണിയെ നയിച്ച ഉമ്മൻ ചാണ്ടി തന്റെ രാഷ്ട്രീയ ജീവിതത്തിലെ നാഴികകല്ലായ ആ പന്ത്രണ്ടു വർഷങ്ങളെ അതിജീവിച്ചത് രാഷ്ട്രീയ ചാണക്യൻ ആയ കെ എം മാണിയുടെ പൂർണ്ണ സഹായത്തിലും പിന്തുണയിലും ആയിരുന്നു
. കേരള കോൺഗ്രസിൽ തന്റെ സമകാലീനൻ ആയിരുന്ന പി ജെ ജോസഫ് പാർട്ടിയിൽ ഉള്ളപ്പോഴും ജോസഫ് ഗ്രൂപ്പ് ഉണ്ടാക്കി മുന്നണി മാറിയപ്പോഴും സഹോദര തുല്യമായ സ്നേഹമാണ് കെ എം മാണി ഔസേപ്പച്ചൻ എന്ന് വിളിച്ചിരുന്ന ജോസഫിനു നൽകിയിരുന്നത്
. ദീർഘ കാലം ഇടതു മുന്നണിയുടെ ഭാഗം ആയിരുന്ന ജോസഫും പാർട്ടിയും രണ്ടായിരത്തി ആറുമുതൽ പതിനൊന്നു വരെയുള്ള അച്ചതാനന്ദൻ സർക്കാരിൽ തന്റെ പാർട്ടിയിലെ നാലു എം എൽ എ മാരെ ഓരോരുത്തരെ ആയി മാറി മാറി മന്ത്രിമാർ ആക്കേണ്ട ഗതികേട് ഉണ്ടായി. ഇതിന് തുടക്കം കുറിച്ചത് വിവാദമായ ജോസഫിന്റെ വിമാനയാത്രയോടെ അദ്ദേഹത്തിന് മന്ത്രി സ്‌ഥാനം രാജി വയ്ക്കേണ്ടി വന്നതാണ്
. അച്ചതാനന്ദൻ സർക്കാരിന്റെ അവസാന കാലമായപ്പോഴേയ്ക്കും ഇടതു മുന്നണി നേതൃത്വം ആയി രൂക്ഷമായി ഇടഞ്ഞു ആ മുന്നണിയിൽ നിൽക്കാക്കള്ളി ഇല്ലാതായ ജോസഫ് പാർട്ടിയ്ക്കു അഭയം കൊടുത്തത് കെ എം മാണി ആയിരുന്നു. അങ്ങനെ തന്റെ പാർട്ടിയിൽ ലയിപ്പിച്ച ജോസഫിനെയും കൂട്ടരെയും കൈ വെള്ളയിൽ വെച്ചാണ് കെ എം മാണി കാത്തത്
. ഉമ്മൻ ചാണ്ടി രണ്ടാമത് മുഖ്യ മന്ത്രിയായ പതിനൊന്നു മുതൽ പതിനാറുവരെ കേരള കോൺഗ്രസ് ന് വേണ്ടി ആ സർക്കാരിൽ മന്ത്രിമാർ ആയത് കെ എം മാണിയെ കൂടാതെ പി ജെ ജോസഫ് ആയിരുന്നു
. ഏതാണ്ട് മൂന്നു വർഷം ഉമ്മൻചാണ്ടി ആ സർക്കാരുമായി മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ ആണ് രാഷ്ട്രീയത്തിൽ ഏതാണ്ട് അവസാന കാലഘട്ടത്തിൽ എത്തിയ മാണി സാർ തന്റെ ഒരു ജീവിത അഭിലാഷം സഹോദര തുല്യനായ പി ജെ ജോസഫിനോട് മാത്രമായി പറഞ്ഞത്
. യു ഡി എഫ് സർക്കാരിന്റെ അവസാനത്തെ ഒരു വർഷം മുഖ്യമന്ത്രി ആകണം എന്നുള്ള മാണിസറിന്റെ ആഗ്രഹം പി ജെ ജോസഫ് കോൺഗ്രസ് നേതാക്കളെ അറിയിച്ചെങ്കിലും ആരും ഗൗനിച്ചില്ല എന്ന് മാത്രം അല്ല മാണി സാർ എങ്ങാനും മുഖ്യമന്ത്രി ആയാലുള്ള കേരള കോൺഗ്രസിന്റെ വളർച്ചയെ പറ്റി അവർ ഭയപ്പെടുകയും ചെയ്തു
. കോൺഗ്രസ് നേതാക്കൾ അറിഞ്ഞോ അറിയാതെയോ ആ സർക്കാരിന്റെ അവസാന കാലത്ത് കെ എം മാണിക്കു എതിരെ ഉണ്ടായ ബാർ കോഴ ആരോപണവും തുടർന്നുള്ള രാജിയും മുന്നണി മീറ്റിങ്ങുകളിൽ പങ്കെടുക്കാതിരുന്നതും ഏറ്റവും കൂടുതൽ ബാധിച്ചത് ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിയെ ആണ്
. കോട്ടയം ലോക്സഭ എം പി ആയിരിക്കെ ഒരു വർഷം ബാക്കി നിൽക്കേ രാജ്യസഭ സീറ്റ് വാങ്ങി കോൺഗ്രസ് നേതൃത്വം ആയുള്ള ഭിന്നതകൾ അവസാനിപ്പിച്ചു വീണ്ടും യു ഡി എഫ് ൽ സജീവം ആയ ജോസ് കെ മാണിക്കു പക്ഷേ ആ തീരുമാനത്തിന് തന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ വില കൊടുക്കേണ്ടി വന്നു
. പി ജെ കുര്യനെ പോലെയും പി സി ചാക്കോയെ പോലും ഉള്ള മുതിർന്ന നേതാക്കൾ നോട്ടം ഇട്ടിരുന്ന കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് നിലവിൽ പാർലമെന്റ് അംഗം ആയിരുന്ന ജോസ് കെ മാണി ബലമായി കൈവശ പെടുത്തിയപ്പോൾ അതിൽ രോഷാകുലർ ആയത് കുര്യനും ചാക്കോയും മാത്രം ആയിരുന്നില്ല
. അന്ന് മുതൽ തുടങ്ങിയതാണ് ജോസ് കെ മാണിയെ മുന്നണിയിൽ നിന്നും പുകച്ചു പുറത്തു ചാടിക്കുവാൻ ഉള്ള അണിയറ നീക്കങ്ങൾ കോൺഗ്രസിൽ
. കെ എം മാണിയുടെ വാക്കുകൾക്കു എന്നും അമിത പ്രാധാന്യം ഉമ്മൻ ചാണ്ടി കൊടിത്തിരുന്നതിൽ എക്കാലവും ആസ്വസ്‌ഥാർ ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരുടെ നേതാവ് ആയിരുന്ന ബെന്നി ബെഹനാൻ യു ഡി എഫ് കൺവീനർ ആയി വന്നതോടെ നിസാര കാരണം പറഞ്ഞു ബെന്നിയും ജോസഫ് ഗ്രൂപ്പിന്റെ ബ്രയിനും ആയ മോൻസും കൂടി ജോസ് കെ മാണിയെയും കൂട്ടരെയും പെരുവഴിയിൽ ആക്കി
. പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലത്തിന്റെ വിലയിരുത്തലിൽ എൺപതു സീറ്റുകൾ ഇനി നടക്കാൻ ഇരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉറപ്പിച്ചിരിക്കുന്ന യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് അതു നൂറക്കുവാൻ ഉള്ള ശ്രെമത്തിന്റെ ഭാഗമായി മധ്യ തിരുവിതാംകൂറിൽ ഓരോ മണ്ഡലത്തിലും മൂവായിരം വോട്ടു വീതം ഉള്ള ജോസുകുട്ടിയുടെ പാർട്ടിയെ കൂടെ കൂട്ടുവാൻ ആവനാഴിയിലെ അസ്ത്രങ്ങൾ മുഴുവൻ പ്രയോഗിച്ചിട്ടും മോൻസിനെ പേടിച്ചിട്ടാണോ അതോ ബെന്നിയെ പേടിച്ചിട്ടാണോ എന്നറിയില്ല ജോസുകുട്ടി അടുക്കുന്നില്ല

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

