എബ്രാഹം ലിങ്കണ്‍ എന്ന മനുഷ്യ സ്നേേഹി മുതലാളി പരിഷകളുടെ വെടിയുണ്ടകള്‍ക്ക് മുന്‍മ്പില്‍ ചേതനയറ്റ് രക്തമൊഴുക്കിയെങ്കില്‍ കറുമ്പനെ അല്ലെങ്കില്‍ കറുമ്പിയെ പ്രണയിക്കുന്ന മക്കളെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുന്ന മാതാപിതാക്കള്‍ക്ക് എബ്രാഹം ലിങ്കണ്‍ എന്ന മനുഷ്യസേ്നേഹിയെ പാഠമാക്കാം.
കറുത്ത വര്‍ഗ്ഗക്കാര്‍ ഒരു കാലത്ത് വെള്ളക്കാരുടെ അടിമകളായിരുന്നു. അവര്‍ അന്ന് അനുഭവിച്ച പീഡനകളുടേയും വേദനകളുടേയും കഥകള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ലോകം മുഴുവന്‍ കോളനികള്‍ സ്ഥാപിക്കാന്‍ ഇറങ്ങി പുറപ്പെട്ട പോര്‍ച്ചുഗീസുകാരാണ് ട്രാന്‍സ് അന്‍റ്ലാന്‍റിക്ക് അടിമത്വത്തിന് തുടക്കം കുറിച്ചത.് പിന്നീട് ഫ്രാന്‍സ്, നെതര്‍ലാന്‍റ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ അടിമകച്ചവടത്തില്‍ ഏര്‍പ്പെട്ടു. ലോകം മുഴുവന്‍ കൊള്ളയടിച്ചും പറ്റിച്ചും വെട്ടിപിടിച്ചും സൂര്യന്‍ അസ്ഥമിക്കാത്ത നാടായി വളര്‍ന്ന ബ്രിട്ടണ്‍ അടിമ കച്ചവടത്തില്‍ ഒന്നാമനായി. ബ്രിട്ടിഷ് വെള്ളക്കാര്‍ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കയറി ഉരുക്കു മുഷ്ടിയില്‍ അവിടെ താമസിച്ചിരുന്ന കറുത്ത വര്‍ഗ്ഗക്കാരെ മനുഷ്യനായി കാണാതെ അടിമകളാക്കി ലോകത്തിന്‍റെ നാനാ ദേശങ്ങളില്‍ വിറ്റു. അങ്ങിനെ 1619 മുതല്‍ അടിമകള്‍ ബ്രിട്ടീഷ് കോളനിയായ അമേരിക്കയിലും എത്തി തുടങ്ങി.
അടിമകളില്‍ ഭൂരിഭാഗവും വന്നിരുന്നത് ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീര പ്രദേശങ്ങളായ കോംഗോ, അംഗോളാ, നബീബിയ, ഗാബോന്‍, ഗാബിയോ, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമായിരുന്നു. പല അടിമകളും കടല്‍ യാത്രകളുടെ ദുരിതത്താല്‍ മരണപ്പെട്ടിരുന്നു. കടലില്‍ അവരെ എറിയുകയായിരുന്നു പതിവ്. അടിമകളെ കുത്തി നിറച്ച് കൊണ്ടു വന്നിരുന്ന പല കപ്പലുകളേയും കടല്‍ കൊള്ളക്കാര്‍ കൊണ്ടു പോയി വിറ്റിരുന്നത് ആ കാലത്ത് പതിവായിരുന്നു.. കാട്ടില്‍ യാതൊരു ആയുധങ്ങളുമില്ലാതെ ജീവിച്ചിരുന്ന കറുത്ത ഗോത്ര വര്‍ഗ്ഗക്കാരുടെ സ്വസ്ഥ ജീവിതം നശിപ്പിച്ച ക്രിസ്തു വിശ്വാസികളായ ഈ യൂറോപ്യന്‍മാര്‍ വിറ്റത് ലക്ഷ കണക്കിന് കറുത്ത മനുഷ്യരെയാണ്. കുറച്ച് കാര്‍ഷികവ്യത്തിയും ഭാര്യയും കുഞ്ഞുങ്ങളുമായി കാട്ടില്‍ വളരെ ലളിതമായി ജീവിച്ചിരുന്ന മനുഷ്യരെയാണ് ഇങ്ങിനെ വിറ്റിരുന്നത്.
ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും യൂറോപ്യന്‍മാരുടെ അഹങ്കാര ഫലമാണ്. 80 ലക്ഷം യൂദന്‍മാരെ കൂട്ട കുരുതി നടത്തിയത് അന്ന് അവര്‍ക്ക് ഒരു കുറ്റ ബോധവും ഇല്ലാതെയായിരുന്നു. പേപ്പല്‍ സാമ്രാജ്യത്തിന്‍റെ ഒത്താശയോടെ അന്നത്തെ ജര്‍മന്‍ വാര്‍ ക്രിമിനലുകളെ വ്യാജ പെര്‍മിറ്റുകള്‍ ഉണ്ടാക്കി അര്‍ജന്‍റീനയിലേക്ക് രക്ഷപ്പെടുത്തിയത് ചരിത്ര സത്യമാണ് അതില്‍ ഒരാളായ അഡോള്‍ഫ് ഏക്ക്മാനെ ഇസ്രയേല്‍ പിടിച്ചു കൊണ്ടു വന്ന് വിചാരണ നടത്തി തൂക്കി കൊന്നത് നാം കണ്ടതാണ്. അടിമ വ്യാപാരം എന്ന കൊടും തിډയില്‍ ഈ യൂറോപ്യന്‍മാര്‍ മുന്‍മ്പിലായിരുന്നു.
അമേരിക്കന്‍ എക്യൈനാടുകളിലെ ബ്രിട്ടീഷ് കോളണിസത്തിന്‍റെ ഭാഗമായി അടിമകളായി എത്തിയ ആഫ്രിക്കയിലെ സാധുക്കളായ മനുഷ്യന്‍ കൊടിയ പീഡനത്തിന്‍റേയും ബലാല്‍സംഗത്തിന്‍റേയും ഭയത്താല്‍ മ്യഗങ്ങളെ പോലെ പണിയെടുത്തു. അമേരിക്കയിലെ വിര്‍ജീനിയാ മുതല്‍ ഫോളോറിഡായും കടന്ന് ടെക്സാസ് വരെയുള്ള നീണ്ട പ്രദേശങ്ങള്‍ അടിമകളെ കൊണ്ട് വെള്ളക്കാര്‍ ലാഭം കൊയ്തു. പിന്നീട് ഈ അടിമകള്‍ ലാന്‍റ് ലോര്‍ഡ്സിന്‍റെ പ്രീതി പാത്രമാവുകയും ചില ഇളവുകള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്തു. അവരില്‍ പലരും യജമാനന്‍മാരുടെ ബലാല്‍സംഗ സന്തതികളായിരുന്നു.
അമേരിക്കയില്‍ ബ്രിട്ടിഷ് കൊളോനിസം അവസാനിക്കുന്നത് 1783 ല്‍ ആണ്. അതിന്‍റെ ചരിത്ര ഭാഗങ്ങളിലേക്ക് കടക്കുന്നില്ല. 1789 ല്‍ ജോര്‍ജ് വാഷിംഗ്ടന്‍ അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്‍റ് ആയി. ആ കാലത്ത് കേരളത്തിലെ എട്ടു വീട്ടില്‍ പിള്ളമാരെ പോലെ കുറെ ലാന്‍റ് ലോഡ്സ് പിടി വിട്ടു കൊടുക്കാതെ അമേരിക്കയിലും ബലം പിടിച്ചു നിന്നിരുന്നു. അവരെയൊന്നും വെറുപ്പിക്കാന്‍ അക്കാലത്തെ ഭരണകൂടം തുനിഞ്ഞിരുന്നില്ല. കാലകാലമായി വന്ന അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ക്ക് അടിമത്വം ഇല്ലാതാക്കണമെന്ന് ഉണ്ടായിരുന്നുവെങ്കിലും ഈ മുതലാളിമാരെ വെറുപ്പിക്കാതെ ഭരണം കൊണ്ടു പോയിരുന്നു. ഇതിനിടയില്‍ അടിമത്വ രീതിയില്‍ പല മാറ്റങ്ങള്‍ ഉണ്ടാവുകയും കോണ്‍ഗ്രസില്‍ ഈ കാര്യം ചര്‍ച്ച ചെയത് പല പ്രമേയങ്ങളും പാസാക്കപ്പെടുകയും ചെയ്തു.
എബ്രാഹം ലിങ്കണ്‍ 1861 ല്‍ അമേരിക്കന്‍ പ്രസിഡന്‍റായി സ്ഥാനമേറ്റു അദ്ദേഹത്തിന്‍റെ ദ്യഡനിശ്ചയങ്ങളിലൊന്നായിരുന്നു അമേരിക്കയില്‍ അടിമ കച്ചവടവും അടിമത്വവും നിര്‍ത്തലാക്കി നിരപരാധികളായ ഈ കറുത്ത വര്‍ഗക്കാര്‍ക്ക് മാനുഷ്യമായ സ്വാതന്ത്രം നല്‍കുക എന്നത്. ആ കാലഘട്ടത്തില്‍ കറുത്ത വര്‍ഗക്കാര്‍ പലതിലും മുന്നോക്ക പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ڇ ദ റൂട്ട്സ്ڈ എന്ന ഡോക്കു മെന്‍ററിയില്‍ കറുത്ത വര്‍ഗക്കാരനായ ചിക്കണ്‍ ജോര്‍ജ് വെള്ള മുതലാളിക്ക് വേണ്ടി എല്ലാം കോഴി പോരിലും ഒന്നാമനാകുകയും ധാരളം സ്വത്തുക്കള്‍ മുതലാളി സമ്പാദിക്കുകയും ചെയ്തു. ആ സന്തോഷത്തില്‍ ജോര്‍ജിനെ അടിമത്വത്തില്‍ നിന്ന് മുതലാളി സ്വതന്ത്രനാക്കുകയും ചെയ്തു. ഇങ്ങിനെ കറുത്ത വര്‍ഗക്കാരുടെ പടിപടിയായുള്ള ഉയര്‍ച്ച ഇന്ന് അമേരിക്കയില്‍ എല്ലാം മേഖലകളിലും നമുക്ക് കാണുവാന്‍ സാധിക്കും. ഇന്ന് ഒഴിവാക്കാന്‍ പറ്റാത്ത ശക്തിയായി ഈ അടിമകളുടെ തലമുറകള്‍ എത്തി ചേര്‍ന്നതിലൂടെ കാലം നമുക്ക് ഒരു താക്കീത് തരുന്നുണ്ട്. ഇവിടെ വര്‍ണ്ണ ജാതി വ്യത്യാസം ആരുണ്ടാക്കിയാലും കാലം അതിനെ മാറ്റി മറിക്കും. കേരളത്തിലെ ഒരു അപ്പന്‍ ഇവിടെ ജനിച്ചു വളര്‍ന്ന മകള്‍ ഒരു കറുമ്പനെ പ്രണയിച്ചെന്ന പേരില്‍ ആ പ്രണയം ചിന്നഭിന്നമാക്കി. പള്ളിയില്‍ ഒരു അച്ചന്‍ പ്രസംഗിച്ചത് നമ്മുടെ മക്കള്‍ കറുമ്പന്‍റെ അല്ലങ്കില്‍ കറുമ്പിയുടെ കൂടെ പോകാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. പാരില്‍ മനുഷ്യകുലം ഒന്ന് എന്നേയുള്ളു എന്ന് മനസിലാക്കാന്‍ മനുഷ്യര്‍ എത്ര കാലങ്ങള്‍ കൂടി സഞ്ചരിക്കണം. എബ്രാംഹം ലിങ്കണ്‍ അദ്ദേഹത്തിന്‍റെ ജീവന്‍ ബലി കൊടുത്തത് ഇവിടുത്തെ കറുത്ത മനുഷ്യരാശിക്കു വേണ്ടിയാണ് എന്നത് പരമ സത്യം.
എബ്രാഹം ലിങ്കണ്‍ ജനുവരി 1 ാം തീയതി 1863 ല്‍ ആണ് അമേരിക്കയില്‍ ഇനി മുതല്‍ അടിമ വ്യാപരമോ അടിമ സംബ്രദായമോ പാടില്ലന്ന പ്രഖ്യാപനം നടത്തിയത് എന്നാല്‍ പല സ്റ്റേറ്റുകളിലും ഈ പ്രഖ്യാപനത്തിന്‍റെ ഡോക്കുമെന്‍റ് എത്തിയില്ല. ചിലപ്പോള്‍ ഈ സ്റ്റേറ്റുകളിലെ മുതലാളിമാര്‍ ആ പ്രഖ്യാപനം മറച്ചു വച്ചതായിരിക്കാം. ടെക്സാസിലെ അടിമകള്‍ ഇങ്ങിനെ ഒരു പ്രഖ്യാപനം ഉണ്ടായതായി അറിഞ്ഞില്ല. അക്കാലത്ത് അമേരിക്കയില്‍ ഒരു സിവില്‍ യുദ്ധവും കൂടി നടക്കുകയായിരുന്നല്ലോ.
19 ജൂണ്‍ 1865 ല്‍ അമേരിക്കന്‍ യൂണിയന്‍ ഭടന്‍മാര്‍ ജനറല്‍ ഗോര്‍ടോണ്‍ ഗ്രേന്‍ജറുടെ നേത്യത്വത്തില്‍ ടെക്സാസിലെ ഗാല്‍വസ്റ്റണില്‍ വരുകയും അനേകം അടിമകളെ മുക്തരാക്കുകയും എബ്രാഹം ലിങ്കന്‍റെ ഉത്തരവ് അറിയിക്കുകയും ചെയ്തു അന്ന്മുതല്‍ ടെക്സാസിലെ കറുത്ത അടിമകള്‍ മോചിതരായി. അതിന്‍റെ ഓര്‍മ്മക്കായി ജൂണ്‍ 17, 2021 ല്‍ വൈറ്റു ഹൈസില്‍ വച്ച് പ്രസിഡന്‍റ ് ബൈഡന്‍ ജൂണ്‍ 19 തിന് ഫെഡറല്‍ ഹോളിഡേ ആയി പ്രഖ്യാപിക്കുകയും ആ ദിവസത്തെ ജൂണ്‍റ്റീന്ത് ആയി അറിയപ്പെടുകയും ചെയ്യുന്നു
എബ്രാഹം ലിങ്കണ്‍ എന്ന മനുഷ്യ സ്നേേഹി മുതലാളി പരിഷകളുടെ വെടിയുണ്ടകള്‍ക്ക് മുന്‍മ്പില്‍ ചേതനയറ്റ് രക്തമൊഴുക്കിയെങ്കില്‍ കറുമ്പനെ അല്ലെങ്കില്‍ കറുമ്പിയെ പ്രണയിക്കുന്ന മക്കളെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുന്ന മാതാപിതാക്കള്‍ക്ക് എബ്രാഹം ലിങ്കണ്‍ എന്ന മനുഷ്യസേ്നേഹിയെ പാഠമാക്കാം. അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ക്ക് പ്രണാമം. ജൂണ്‍ 19 എന്ന ചരിത്ര നിമിഷത്തെ ജൂണ്‍റ്റീന്ത് എന്ന പേരില്‍ ലോകം അറിയുമ്പോള്‍ ചരിത്രത്തില്‍ ഉറങ്ങി കിടക്കുന്ന അടിമ പീഡനങ്ങളുടേയും അവര്‍ അനുഭവിച്ച വേദനകളുടേയും കറുത്ത അദ്ധ്യായങ്ങളെ നമുക്ക് വീണ്ടും ഓര്‍ക്കാം.
ടോമി ആലപ്പുറത്ത്