ഷാഫിയുടെ മേൽവിലാസം അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ ആയിരുന്നില്ല, അതിലെ ചില കഥാപാത്രങ്ങൾ ആയിരുന്നു.
അവരാരും മുഖ്യകഥാപാത്രങ്ങൾ ആയിരുന്നില്ല, അതിനേക്കാൾ പ്രശസ്തി നേടിയ ഉപകഥാപാത്രങ്ങൾ ആയിരുന്നു. അവരുടെ പേരിലേക്ക് ആ സിനിമയെ തന്നെ തീറെഴുതിയ കഥാപാത്രങ്ങൾ.
അവർ ഇല്ലെങ്കിൽ ട്രോളന്മാരുടെ ആയുധപ്പുരകൾ എത്രമേൽ ശുഷ്കവും ശൂന്യവും ആയിരുന്നേനെ. ഇന്നും ടിവിയിൽ ഉണ്ടെങ്കിൽ അവിടെവച്ചു മൊബൈൽ താഴെവപ്പിക്കുന്ന അവരാണ് ഷാഫിയുടെ ശരിയായ മേൽവിലാസം.
കണ്ണൻ സ്രാങ്കും പോഞ്ഞിക്കരയും മണവാളനും ദശമൂലം ദാമുവും.. അവർ അനാഥരായിരിക്കുന്നു.


