PRAVASI

എ ഗേള്‍ സ്പീക്ക്‌സ്; മകളുടെ പുതിയ പുസ്തകത്തിന്റെ കവര്‍പേജ് പ്രകാശനം ചെയ്ത് കെ സി വേണുഗോപാല്‍

Blog Image

കൊച്ചി: മകള്‍ പാര്‍വതിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍പേജ് പ്രകാശനം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. എ ഗേള്‍ സ്പീക്ക്‌സ് (A Girl Speaks) എന്നാണ് പുസ്തകത്തിന്റെ പേര്. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലേക്കും സ്ത്രീകളുടെ അടിച്ചമര്‍ത്തലുകളിലേക്കുമാണ് പുസ്തകം വിരല്‍ചൂണ്ടുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയുള്ള ലോകം പുസ്തകത്തില്‍ കാണാം. പുസ്തകം അടുത്തു തന്നെ വിപണിയില്‍ എത്തും. മകള്‍ എഴുത്തിനെ ഗൗരവത്തോടെ സമീപിക്കുന്നതിലുള്ള ഒരു പിതാവിന്റെ സന്തോഷവും അഭിമാനവും ചെറുതല്ല. പുസ്തകം നന്നായി വായിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.പാര്‍വതിയുടെ രണ്ടാമത്തെ പുസ്തകമാണ് എ ഗേള്‍ സ്പീക്ക്‌സ്. വിവിഡ് ഡ്രീംസ് ആണ് പാര്‍വതിയുടെ ആദ്യപുസ്തകം. ഇന്‍സൈറ്റ് പബ്ലിക്കയായിരുന്നു പ്രസാധകര്‍.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.