സങ്കടങ്ങളും പാദുകങ്ങളും ഇവിടെ ഉപേക്ഷിക്കുക"എന്നിങ്ങനെ എഴുതിയിരിക്കുന്നു.പാലാക്കാരൻ കറിയാച്ചന്റെ കരുണയുടെ ഫലമായാണ് ഇന്നീ കെട്ടിടം പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് സമർപ്പിച്ചിരിക്കുന്നത്.കീമോ വാർഡിലെ രോഗികൾ ദിനംപ്രതി വർദ്ധിക്കുന്നതിനാൽ കറിയാച്ചൻ ഹോസ്പിറ്റലിൽ നിത്യ സന്ദർശകനാണ്.
സേവന ചരിത്രം സൃഷ്ടിച്ച പീസ് ഹോസ്പിറ്റൽ തല ഉയർത്തി നിൽക്കാൻ തുടങ്ങിയിട്ട് വർഷം 10 കഴിഞ്ഞു.മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളർത്തുന്ന ക്യാൻസർ രോഗത്തെ അതിജീവിക്കാൻ ദിനംപ്രതി ഒരുപാട് രോഗികളാണ് ഇവിടെ വന്നെത്തുന്നത്....അത്യാധുനിക സൗകര്യമുള്ള ഹോസ്പിറ്റലിന്റെ പ്രവേശന കവാടത്തിൽ" സങ്കടങ്ങളും പാദുകങ്ങളും ഇവിടെ ഉപേക്ഷിക്കുക"എന്നിങ്ങനെ എഴുതിയിരിക്കുന്നു.പാലാക്കാരൻ കറിയാച്ചന്റെ കരുണയുടെ ഫലമായാണ് ഇന്നീ കെട്ടിടം പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് സമർപ്പിച്ചിരിക്കുന്നത്.കീമോ വാർഡിലെ രോഗികൾ ദിനംപ്രതി വർദ്ധിക്കുന്നതിനാൽ കറിയാച്ചൻ ഹോസ്പിറ്റലിൽ നിത്യ സന്ദർശകനാണ്.രോഗികളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ കറിയാച്ചന് പ്രത്യേക കഴിവുണ്ട്.പതിവുപോലെ കറിയാച്ചൻ കീമോ വാർഡ് ലക്ഷ്യമാക്കി നടന്നു.പ്രതീക്ഷകൾ വറ്റാത്ത ഒരുപാട് മുഖങ്ങൾ.കറിയാച്ചൻ തോൾ സഞ്ചിയിലെ മിട്ടായി പൊതിയുമായി ഉണ്ണിക്കുട്ടന്റെ കട്ടിലിനരികിലെത്തി.ഉണ്ണിക്കുട്ടൻ ഉണർവില്ലാതെ കിടക്കുന്നു.പലപ്രാവശ്യത്തെ കീമോ അവന്റെ ശരീരത്തെ വല്ലാതെ തളർത്തിയിരിക്കുന്നു,കറിയാച്ചനെ കണ്ടതുo അവനിൽ ഒരു നേരിയ ചിരി പടർന്നു.കയ്യിലെ മിട്ടായി പൊതി വേടിച്ചു അവൻ വീണ്ടും ചിന്തയിലാണ്ടു.ഇത് കണ്ട കറിയാച്ചൻ കാര്യം തിരക്കി.. "എന്നതാ കൊച്ഛനെ.? സങ്കടത്തോടെ അവൻ അവന്റെ തല തടവിക്കൊണ്ട് ചോദിച്ചു... "അച്ചായാ.... എനിക്കിനി മുടി കിളിർക്കില്ലേ"...? ഇത് കേട്ട് കറിയാച്ഛൻ ഒന്നു കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു. "ഇത് നല്ല ശേല്"... "നിനക്ക് ഉണ്ടായിരുന്നതിനേക്കാൾ നല്ല മുടിയാ ഇനി കിളിർക്കാൻ പോകുന്നത്".ഉണ്ണിക്കുട്ടന് സമാധാനമായി.അവൻ പൊതിയഴിച്ച് ഒരു മിട്ടായി വായിൽ ഇട്ടു. അടുത്ത കട്ടിലിൽ 23 കാരൻ ഷിജോ ആയിരുന്നു.പാറി നടക്കേണ്ട പ്രായത്തിൽ കട്ടിലിന്റെ ഒരു മൂലയിൽ ഒതുങ്ങി കൂടിയിരിക്കുന്നു.കീമോയുടെ തളർച്ചയല്ല അവന്റെ മുഖത്ത്... താൻ ഈ രോഗി ആയതിൽ പിന്നെ കൂട്ടുകാരാരും തിരിഞ്ഞു നോക്കാത്തതായിരുന്നു.അവന്റെ മനം കറിയച്ഛന് മുമ്പിൽ തുറന്നു.തന്നെ സ്നേഹിക്കാനും കാത്തിരിക്കാനും ആരുമില്ലെന്ന് തോന്നലാണ് അവന്റെ മനം മടുപ്പിക്കുന്നത്.രോഗം ബാധിച്ചതിനുശേഷം തന്റെ പ്രിയസഖി പോലും വിളിക്കാറില്ലെന്ന സത്യം അവനെ ഒരുപാട് വേദനിപ്പിച്ചു.കറിയാച്ഛൻ അവളുടെ വീടും നാടും തപ്പി ഫോൺ നമ്പർ കണ്ടുപിടിച്ചു.അവളുടെ ഒരു നേരത്തെ കോൾ അവനിൽ പല മാറ്റങ്ങൾ സൃഷ്ടിച്ചു."സ്നേഹത്തിന്റെ ഓരോ കഴിവേ.പീസ് ഹോസ്പിറ്റലിൽ കാവലായി എന്നും മുഹമ്മദിക്ക ഉണ്ട്...തൂത്തും തുടച്ചു മുഹമ്മദിക്ക പീസിൽ സമാധാനത്തിന്റെ വെള്ളകൊടി പറത്തി.ക്യാൻസർ എന്ന രോഗം വന്നപ്പോൾ ഒറ്റപ്പെടലിന്റെ വക്കിലെത്തിയതാണ് മുഹമ്മദിക്ക.താൻ അസുഖം മാറി വീടണയുമെന്നു വീട്ടുകാർ ഒട്ടും പ്രതീക്ഷിച്ചില്ല..ആ തിരിച്ചുവരവ് സ്വത്തിന്റെ പാതി നഷ്ടപ്പെടുമോ എന്നോർത്ത് അവർ മുഹമ്മദിക്ക യെ ഇറക്കി വിട്ടു... സാന്ത്വനമായി കറിയാച്ചൻ എത്തി. അന്നുമുതൽ കറിയാച്ചന്റെ കൂടെയാണ്.
അനിയൻ നെസ്രുവിനെയും കൊണ്ടാണ് ഫിറോസ് അവിടെ എത്തിയത്. കീമോയുടെ തുടക്കം മുതലേ നെസ്രുവിനു നിലക്കാത്ത ചർദ്ദിയായിരുന്നു.നിസാഹായതയുടെ പല പല മുഖങ്ങൾ.താൻ ഇനി ജീവിതത്തിലേക്ക് മടങ്ങില്ലെന്ന തോന്നൽ.ജീവിതം നിലച്ചുപോയ നിമിഷങ്ങൾ.നസ്രുവിന്റെ കട്ടിലിന്റെ അരികിലെത്തിയ കറിയാച്ചൻ ഇങ്ങനെ പറഞ്ഞു.." ഇതൊക്കെ അങ്ങ് പോവടാ ഉവ്വേ.നമ്മക്ക് വീടത്തി മരച്ചീനിയും കാച്ചിലും നടാനുള്ളതല്ല യോ...പ്രതീക്ഷകൾ പിന്നെയും പൂവിട്ടു... കറിയാച്ചൻ ചിരിച്ചുകൊണ്ട് നടന്നകന്നു....
ലൈലമജ്നു