PRAVASI

കേരള അസോസിയേഷൻ ഓഫ് ഡാളസ്‌ നിയമബോധവൽക്കരണ സെമിനാർ മാർച്ച് 22

Blog Image

ഡാളസ്: ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിനായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും  സംയുക്തമായി നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. 'നിയമ അവബോധവും കുടുംബ മൂല്യങ്ങളും' എന്ന വിഷയത്തിലാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്.

 2026 മാർച്ച് 22, ഞായറാഴ്ച  വൈകുന്നേരം 3:30  KAD / IC&EC ബാങ്ക്വറ്റ് ഹാളിലാണ്  (3821 Broadway Blvd, Garland, TX 75043) സെമിനാര്

പ്രമുഖ അഭിഭാഷകരായ സൗമ്യ ജോർജ് (പേഴ്സണൽ ഇഞ്ചുറി & ഇമിഗ്രേഷൻ), മെലിസ റോയ് (എസ്റ്റേറ്റ് പ്ലാനിംഗ്) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

പേഴ്സണൽ ഇഞ്ചുറി അവബോധം.എസ്റ്റേറ്റ് പ്ലാനിംഗ്, വിൽപത്രങ്ങൾ (Wills), ട്രസ്റ്റുകൾ.വ്യക്തിഗത അവകാശങ്ങളുടെയും സ്വത്തുക്കളുടെയും സംരക്ഷണം.എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ:

കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും കൃത്യമായ നിയമധാരണയോടെ തീരുമാനങ്ങൾ എടുക്കുന്നതിനും സമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

എല്ലാവർക്കും പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി കേരള അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.