PRAVASI

വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Blog Image

വി​ട്ടു​​കൊ​ടു​ത്ത ഭൂ​മി​ക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കിളിമാനൂർ സ്വദേശി കെവി ഗിരിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വി​ഴി​ഞ്ഞം-​നാ​വാ​യി​ക്കു​ളം ഔ​ട്ട​ർ റി​ങ് റോ​ഡി​ന് ഇദ്ദേഹം 2023ൽ തൻ്റെ ഭൂ​മി വി​ട്ടു​ന​ൽ​കിയിരുന്നു. എന്നാൽ നഷ്ടപരിഹാര തുക ഇതുവരെ ലഭിച്ചിരുന്നില്ല. മകളുടെ ​​ വിവാഹം കഴിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഗിരി. സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ നഷ്ടപരിഹാര തുക ഉപയോഗിക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം. എന്നാൽ നഷ്ടപരിഹാര തുക ലഭിക്കാത്തതിനാൽ അതിന് കഴിഞ്ഞിരുന്നില്ല. അതിൽ മനംനൊന്താണ് ഗൃഹനാഥൻ ജീവനൊടുക്കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ക്കു​മെ​ന്ന​ അ​ധി​കൃ​ത​ർ നൽകിയ ഉ​റ​പ്പ്​ ലംഘിച്ചതാണ് ഗിരിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്ന് മൂന്ന് മണിക്ക് ശേഷം കിളിമാനൂര്‍ സ്പെഷ്യൽ തഹൽസീൽദാര്‍ ഓഫീസിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡ് ജനകീയ സമരസമിതി കിളിമാനൂർ വില്ലേജ് കൺവീനർ ഷിബു കുമാർ പറഞ്ഞു.

അധികൃതർ വാക്കുപാലിക്കാത്തതോടെ കടുത്ത പ്രതിന്ധിയിലൂടെയാണ് ഭൂമി വിട്ടുനൽകിയവർ കടന്നുപോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. തുക ഉടൻ ലഭിക്കുമെന്ന വിശ്വാസത്തിൽ ഭൂമിയും വീടും ന​ഷ്ട​പ്പെ​ടു​ന്ന പ​ല​രും പ​ലി​ശ​ക്ക്​ ക​ട​മെ​ടു​ത്ത് വ​സ്‌​തു​വും വീ​ടും വാ​ങ്ങാ​ൻ മു​ൻ​കൂ​ർ തു​ക ന​ൽ​കി. ക​രാ​ർ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ഇ​ട​പാ​ട് നടക്കാ​ത്ത​തി​നാ​ൽ പ​ല​രും ക​ട​ക്കെ​ണി​യി​ൽ പെ​ട്ടതായും നാട്ടുകാർ ആരോപിക്കുന്നു.

ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​സ​ങ്ങ​ളോ​ളം അ​ധി​കൃ​ത​രി​ൽ​നി​ന്ന്​ വി​ശ​ദീ​ക​ര​ണ​മൊ​ന്നും ല​ഭി​ച്ചി​ല്ല. എന്നാൽ ഇക്കഴിഞ്ഞ ആഗസ്റ്റിൽ നഷ്ട പരിഹാരം സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ വി​ശ​ദാം​ശം പു​റ​ത്തു​വ​ന്നിരുന്നു. കു​റ​ഞ്ഞ തു​ക മാ​ത്ര​മേ ല​ഭി​ക്കൂ എന്നാണ് അധികൃതർ വ്യക്തമാക്കിയത്. ന്യായമായതുക നൽകാമെന്ന് ഉറപ്പ് പറഞ്ഞ് അധികൃതർ വഞ്ചിച്ചതായും ഭൂമി വിട്ടു നൽകിയവർ പറഞ്ഞു. ഇതിനെതിരെ പ്രക്ഷോഭവുമായി ജനകീയ സമരസമിതി രംഗത്തിറങ്ങാനിരിക്കെയാണ് ഗിരി ജീവനൊടുക്കിയതെന്നും നാട്ടുകാര്‍ വ്യക്തമാക്കി.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.