PRAVASI

കേരളം വളരുകയാണെന്ന് തരൂര്‍ പറയുന്നതിൽ തെറ്റില്ല; ശബരീനാഥൻ

Blog Image

കേരളത്തിന്റെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി തരൂർ പറയുന്നതിൽ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥൻ. ഇതിന്റെ ഭാഗമായി നിൽക്കുന്നവരിൽ പലരും സുഹൃത്തുക്കളാണ്,അവർക്ക് നല്ല കഴിവുണ്ട്, നല്ല പ്രതീക്ഷയുണ്ട്. സർക്കാരിന്റെ സഹായത്തോടെയും ഇല്ലാതെയും അവർ കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ശബരീനാഥൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. എന്നാൽ തരൂരിന്റെ ലേഖനത്തിൽ സർക്കാർ പുറത്തുവിട്ട ചില “cherrypicked” മാനദണ്ടങ്ങൾക്കപ്പുറം സ്റ്റാർട്ട്‌ അപ്പുകളെ വിലയിരുത്താനുള്ള മറ്റു ചില കണക്കുകൾ കൂടി അദ്ദേഹം പരാമർശിച്ചാൽ പൂർണതലഭിക്കുമായിരുന്നുവെന്നും ശബരീനാഥൻ. കേരളത്തിന്റെ വളർച്ചക്കായി ഒരുമിച്ചു നിൽക്കാം,പക്ഷേ റോമാ നഗരം ഒരു ദിവസം കൊണ്ടു വളർന്നതല്ല എന്നുകൂടി ഓർക്കുന്നത് നല്ലതാണെന്ന് അദ്ദേഹം കുറിച്ചു.

ശബരീനാഥന്റെ പോസ്റ്റ്

കേരളത്തിന്റെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം വളരുകയാണ് എന്ന് ഡോ:തരൂർ പറയുന്നതിൽ തെറ്റില്ല. ഇതിന്റെ ഭാഗമായി നിൽക്കുന്നവരിൽ പലരും സുഹൃത്തുക്കളാണ്,അവർക്ക് നല്ല കഴിവുണ്ട്, നല്ല പ്രതീക്ഷയുണ്ട്. സർക്കാരിന്റെ സഹായത്തോടെയും ഇല്ലാതെയും അവർ കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഡോ :തരൂരിന്റെ ലേഖനത്തിൽ സർക്കാർ പുറത്തുവിട്ട ചില “cherrypicked” മാനദണ്ടങ്ങൾക്കപ്പുറം സ്റ്റാർട്ട്‌ അപ്പുകളെ വിലയിരുത്താനുള്ള മറ്റു ചില കണക്കുകൾ കൂടി അദ്ദേഹം പരാമർശിച്ചാൽ പൂർണതലഭിക്കുമായിരുന്നു. അതോടൊപ്പം ഈ വിഷയത്തിൽ അധിഷ്ടിതമായി ഒരു ലേഖനം എഴുതുമ്പോൾ ഡോ തരൂരിന് ചിലതുകൂടി ചേർത്തുപറയാമായിരുന്നു. കേരളത്തിലെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം ഒരു continuum ആണ്.2014ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്താണ് ഒരു സ്റ്റാർട്ട്‌ അപ്പ്‌ പോളിസി രൂപീകരിച്ചത്.അന്ന് MIT FAB LAB, Raspberry Pi Kits, സ്റ്റാർട്ട് അപ്പ്‌ വില്ലജ് തുടങ്ങിയ ഒട്ടനവധി നൂതനമായ പദ്ധതികൾ രൂപീകരിച്ചു. കാലക്രമേണ സ്റ്റാർട്പ്പുകൾ വളർന്നപ്പോൾ അത് പുതിയ രൂപവും ഭാവവും ഏറ്റെടുത്തു. ഈ പ്രവർത്തനങ്ങളുടെ ഓർമയിലാണ് ഉമ്മൻ ചാണ്ടി സാർ മരണപെട്ടപ്പോൾ കേരള സ്റ്റാർട്ട്‌ അപ്പ്‌ മിഷന്റെ ഔദ്യോഗിക പത്രകുറിപ്പിൽ “കേരളത്തിൽ സ്റ്റാർട്പ്പ് ‌ അപ്പ്‌ ഇക്കോസിസ്റ്റത്തിന് ശക്തമായ അടിത്തറപാകിയ ധീഷണശാലി ” / “ the visionary, who laid the foundation for the vibrant start-up ecosystem in Kerala” എന്നെഴുതിയത്. കേരളത്തിന്റെ വളർച്ചക്കായി ഒരുമിച്ചു നിൽക്കാം,പക്ഷേ റോമാ നഗരം ഒരു ദിവസം കൊണ്ടു വളർന്നതല്ല എന്നുകൂടി ഓർക്കുന്നത് നല്ലതാണ്. More power to our startups, ശബരി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.