PRAVASI

(ഓണം സ്പെഷ്യൽ ഹാസ്യ ചെറുകഥ) മോളേ ലതേ അവൻ തുണി അലക്കുമോ

Blog Image

 അമേരിക്കയിലെ അറ്റ്ലാന്റയിൽ നേഴ്‌സാണ് മുപ്പതു വയസുകാരിയായ അവിവാഹിതയായ ലത 
.                             കറുപ്പ് നിറമുള്ള കാണുവാൻ വലിയ മെച്ചമില്ലാത്ത ഉയരമുള്ള ലതയുടെ പക്ഷേ ശരീര വടിവ് വളരെ ആകർഷനീയമാണ് 
.                                    കഴിഞ്ഞ രണ്ടു വർഷമായി വിവാഹ ജീവിതത്തിലേയ്ക്കു കടക്കുവാൻ ശ്രെമിക്കുന്ന ലത അതിനായി അമേരിക്കയിലെ ഒട്ടുമിക്ക ലീഡിങ് ഓൺലൈൻ ന്യൂസ്‌ പേപ്പറുകളിലും പരസ്യം നൽകിയെങ്കിലും പക്ഷേ തന്റെ ഡിമാൻഡ് ആയ ഐ ടി കാരെയോ ഡോക്ടർ മാരെയോ ഒത്തു കിട്ടിയില്ല 
.                                    ഒടുവിൽ ലത ആലപ്പുഴയിൽ താമസിക്കുന്ന തന്റെ മാതാ പിതാക്കൾ ആയ പാപ്പച്ചനെയും ഏലിയാമ്മയെയും വിളിച്ചു നാട്ടിൽ ചെറുക്കനെ അന്യോഷിച്ചോളൂവാൻ പറഞ്ഞു 
.                                ഒടുവിൽ പാപ്പച്ചനും ഏലിയാമ്മയും കൂടി കണ്ടെത്തിയ കോട്ടയംകാരൻ പ്രൊഫഷണൽ ആണെന്ന് പറഞ്ഞ ജോസുമായി ലതയുടെ വിവാഹം കുറുപ്പുന്തറ പള്ളിയിൽ വച്ചു നടന്നു 
.                               വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങൾക്കു ഉള്ളിൽ വിസയും ഒക്കെ ശരിയായി നാട്ടിൽ നിന്നും അറ്റ്ലാന്റയിൽ എത്തിയ ജോസ് ലതയോടൊപ്പം ജീവിതം ആരംഭിച്ചു 
.                              ഏതാണ്ട് ആയിരത്തി മുന്നൂറു സ്‌കൊയർ ഫീറ്റുള്ള ലതയുടെ ചെറിയ വീട്ടിൽ വളരെ സന്തോഷവാൻ ആയി കാണപ്പെട്ട ജോസ് ലത ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ നിന്നും വൈകുന്നേരം വരുമ്പോൾ ലതയ്ക്കു ഏറ്റവും ഇഷ്ടപ്പെട്ട ചോറും പുളിശ്ശേരിയും അടുത്തുള്ള ഇന്ത്യൻ സ്റ്റോറിൽ നിന്നും വാങ്ങിയ മത്തി നാട്ടിൽ നിന്നും കൊണ്ടുവന്ന ആട്ടിയ വെളിച്ചെണ്ണയിൽ പൊരിച്ചു മേശപ്പുറത്തു വയ്ക്കുമായിരുന്നു 
.                            ലത ജോലിയ്ക്കു പോയിക്കഴിയുമ്പോൾ ലതയുടെ മുഷിഞ്ഞ തുണികളും ബെഡ്‌ ഷീറ്റുകളും വാഷ് ചെയ്തിരുന്ന ജോസ് കിച്ചണിലെ പാത്രങ്ങൾ കഴുകുന്നതിനും വീടിന്റെ തറ തുടയ്ക്കുന്നതിനും യാതൊരു മടിയും കാണിച്ചില്ല എന്ന് മാത്രവുമല്ല ചെയ്യുന്ന വീട്ടു ജോലികളിൽ പ്രത്യേക വൈദഗ്ദ്യവും പെർഫെക്ഷനും ഉണ്ടായിരുന്നു 
.                              താൻ വിവാഹം ചെയ്യുന്ന ആളെ പേര് മാത്രമേ വിളിക്കൂ എന്ന് ദൃഡ പ്രതിജ്ഞ ചെയ്തിരുന്ന ലതക്കു പക്ഷേ ജോസ് നാട്ടിൽ നിന്നും വന്നു മൂന്നാഴ്ചയ്ക്കുള്ളിൽ പകലു ജോസേട്ടാ എന്നും രാത്രിയിൽ ജോസ്ച്ചായാ എന്നും വിളിക്കണ്ടി വന്നു 
.                             അങ്ങനെ ഏതാനും നാളുകൾ കഴിഞ്ഞു പോയി അപ്പോഴാണ് ഒരു സത്യം ലതയ്ക്കു ബോധ്യപ്പെട്ടത്. എഞ്ചിനീയർ ആണെന്ന് പറഞ്ഞു തന്നെ വിവാഹം ചെയ്ത ജോസേട്ടന് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളു എന്ന് 
.                               അങ്ങനെ ഇരിക്ക് ലതയുടെ അപ്പച്ചൻ പാപ്പച്ചനും അമ്മ ഏലിയമ്മയും കുറച്ചു മാസങ്ങൾ ലതയുടെ അറ്റ്ലാന്റയിൽ ഉള്ള വീട്ടിൽ വന്നു താമസിക്കുവാൻ ഉള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു 
.                         ജോലിക്ക് പോകുവാൻ വളരെ മടി കാണിച്ചിരുന്ന ജോസേട്ടനോട് ലത പല പ്രാവശ്യം നിർബന്ധിച്ചു എങ്കിലും ജോസേട്ടൻ ജോലിക്ക് പോകുവാൻ തയ്യാറായില്ല 
.                          ഒടുവിൽ ലത കെഞ്ചി പറഞ്ഞു ജോസേട്ടാ അപ്പച്ചനും അമ്മയും വരുമ്പോൾ പ്രശ്നം ആകും ജോസേട്ടൻ ഇങ്ങനെ പണിയില്ലാതെ ഇരുന്നാൽ 
.                             ഒടുവിൽ വീടിനടുത്തുള്ള ഒരു പരിചയക്കാരന്റെ വർക്ക്‌ ഷോപ്പിൽ ലത ജോസിനു ചെറിയ ജോലി വാങ്ങി കൊടുത്തു 
.                                അറ്റ്ലാന്റയിൽ എത്തിയ പാപ്പച്ചനും ഏലിയമ്മയ്ക്കും ഗംഭീര സ്വീകരണം ആണ്‌ ലതയും ജോസും കൂടി നൽകിയത്. അവരെ അറ്റ്ലാന്റായിലെ കൊക്കോ കോള കമ്പനി മുതൽ എല്ലാ അട്രാക്റ്റീവ് സ്‌ഥലങ്ങളും പല ദിവസങ്ങളിൽ ആയി കൊണ്ടു നടന്നു കാണിച്ചു കൊടുത്ത ലതയും ജോസും ലതയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളുടെ വീടുകളിലെ വിരുന്നു സത്കരങ്ങളിലും പങ്കെടുപ്പിച്ചു 
.                              പിറ്റേ ഞായറാഴ്ച കുർബാന കാണുവാൻ പള്ളിയിൽ കൊണ്ടുപോയി പള്ളിക്കാരെ മുഴുവൻ പരിചയപ്പെടുത്തി 
.                                  ഇങ്ങനെ ജോലിയ്ക്കു പോകാതെ ലതയുടെ അപ്പച്ചന്റെയും അമ്മയുടെയും കൂടി കറങ്ങി നടന്ന ജോസ് ആളൊരു തട്ടിപ്പാണെന്നു കൂർമ ബുദ്ധിക്കാരി ആയ ലതയുടെ അമ്മ എലിയമ്മയ്ക്കു മനസ്സിലായി 
.                                 അതോടെ ലതയുടെ വീട്ടിൽ പൊട്ടലും ചീറ്റലും തുടങ്ങി. അമേരിക്കയിൽ ലക്ഷക്കണക്കിന്‌ രൂപ ശമ്പളം വാങ്ങുന്ന എന്റെ മകളെ എഞ്ചിനീയർ ആണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു കല്യാണം കഴിച്ചു ഇവിടെ എത്തിയ നീ ഒരു പണിക്കും പോകാതെ വയറു നിറച്ചു തീറ്റയും കുടിയുമായി കൂട്ടുകാരുമായി ഉല്ലസിച്ചു നടക്കുകയല്ലേ എന്ന് പറഞ്ഞു ഏലിയാമ്മ എല്ലാ ദിവസവും വൈകിട്ട് കുടിച്ചു കയറി വരുന്ന ജോസിനോട് ചോദിച്ചു വഴക്കുണ്ടാക്കാൻ തുടങ്ങി 
.                            ഒടുവിൽ സഹികെട്ടു നിൽക്കാക്കള്ളി ഇല്ലാതെ ജോസ് ഒരു അപ്പാർട്മെന്റിലേയ്ക്കു താമസം മാറി 
.                              ജോസുമായി ഏലിയാമ്മ വഴക്കുണ്ടാക്കുമ്പോൾ എലിയമ്മയുടെ പക്ഷം പിടിച്ച ലതയ്ക്കു പക്ഷേ ജോസു പോയി മൂന്നാഴ്ച്ച കഴിഞ്ഞപ്പോൾ ജോസിനെപ്പറ്റി ഓർത്തപ്പോൾ ചെറിയ വിഷമം ഉണ്ടായി. അതു ലത എലിയമ്മയോട് പറയുകയും ചെയ്തു 
.                             ജോസേട്ടൻ ഉണ്ടായിരുന്നപ്പോൾ എനിക്ക് ഒന്നിനെ പറ്റിയും അറിയണ്ടായിരുന്നു. എനിക്ക് കുളിക്കുവാൻ ചൂട് വെള്ളം ബാത്‌റൂമിൽ കൊണ്ടു വന്നു വെയ്ക്കുന്നതും ലഞ്ച് പാക്ക് ചെയ്തു തന്നിരുന്നതും കാർ കഴുകിയിരുന്നതും ജോസേട്ടൻ ആയിരുന്നു എന്ന് ലത ഏലിയമ്മയോട് ദിവസം അഞ്ചുനേരം പറഞ്ഞു വഴക്കുണ്ടാക്കാൻ തുടങ്ങി 
.                              അങ്ങനെ ഇരിക്കുമ്പോൾ അറ്റ്ലാന്റാ പള്ളിയിൽ എല്ലാ വർഷത്തെയും പോലെ ഓണം ആഘോഷത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. നല്ല ഒരു ഡാൻസ് കാരിയായ ലതയുടെ ഒരു ഡാൻസ് പള്ളിയിൽ എല്ലാ വർഷവും ഉണ്ടാകാറുള്ളതാണ് 
.                         ഇപ്രാവശ്യം കപ്പിൾസിന്റെ സിനിമാറ്റിക് ഡാൻസ് ആണ്‌ ലതയുടെ കൂട്ടുകാരികൾ പ്ലാൻ ചെയ്തിരുന്നത്. അങ്ങനെ കൂട്ടുകാരികളുടെ നിർബന്ധത്തിന് വഴങ്ങി അമ്മ എലിയമ്മയുടെ എതിർപ്പ് വക വയ്ക്കാതെ ഒടുവിൽ ലത ജോസിനെ വിളിച്ചു ഡാൻസ് റിഹേഴ്സലിന് വരണമെന്ന് പറഞ്ഞു 
.                                അങ്ങനെ നാട്ടിലെ ഓണഘോഷങ്ങളെ വെല്ലുന്ന രീതിയിൽ അവിയലും കാളനും ഓലനും ഉപ്പേരിയും തുടങ്ങി മുപ്പതു തരം കറികളും അട പ്രധമൻ ഉൾപ്പെടെ മൂന്ന് തരം പായസങ്ങളും കൂട്ടിയുള്ള സദ്യയും കഴിഞ്ഞു കലാ പരിപാടികൾ ആരംഭിച്ചപ്പോൾ നൂറു കണക്കിന് പേരുടെ സാന്നിധ്യത്തിൽ മാവേലിയുടെ എഴുന്നള്ളത്തു കഴിഞ്ഞ ഉടൻ ആദ്യത്തെ പ്രോഗ്രാം ലതയുടെയും ജോസിന്റെയും നേതൃതൊത്തിൽ എട്ടു സുന്ദരികളും സുന്ദരന്മാരും ചേർന്നുള്ള സിനിമാറ്റിക് ഡാൻസ് ആയിരുന്നു 
.                       കാണികളെ ഇളക്കി മറിച്ച ഡാൻസ് കഴിഞ്ഞപ്പോൾ ലതയും ജോസും കെട്ടി പുണർന്നു നില്കുന്നത് കണ്ടപ്പോൾ ജോസുള്ള ഡാൻസിനു വരില്ലെന്ന് പറഞ്ഞു വാശി പിടിച്ചു ഒടുവിൽ പാപ്പച്ചന്റെ നിർബന്ധത്തിൽ ഓണഘോഷത്തിന് വന്ന ഏലിയമ്മ പോലും എണീറ്റു നിന്ന് കയ്യടിച്ചു .

സുനിൽ വല്ലാത്തറ ഫ്‌ളോറിഡ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.