ചിക്കാഗോ: ദീർഘകാലം ചിക്കാഗോയിൽ സ്ഥിരതാമസക്കാരിയായിരുന്ന കുമ്പനാട് കൊടുന്തറ കുടുംബാംഗമായ ലീലാമ്മ സൈമൺ (ഓമന 63) കേരളത്തിൽ ചികിത്സയിലിരിക്കെ നിര്യാതയായി. സൈമൺ മുട്ടുത്തറയാണ് ഭർത്താവ്. റോഷൻ, റെനീഷ് എന്നിവർ മക്കളും ലിൻഡ, ബിബിൻ എന്നിവർ മരുമക്കളുമാണ്. 4 കൊച്ചുമക്കൾ ഉണ്ട്. ചിക്കാഗോ ഐപിസി ഹെബ്രോൻ സഭാംഗമായിരുന്നു. ശവസംസ്കാരം നവംബർ 11ന് കേരളത്തിൽ നടക്കും.


