ലോസ് ആഞ്ചൽസിനെ വിടാതെ കാട്ടുതീ. കസ്റ്റയ്ക്ക് തടാകത്തിനു സമീപത്തായാണ് വീണ്ടും കാട്ടുതീ പടരുന്നത്. ഏഴിടത്തായി തീ വ്യാപിക്കുന്നുണ്ട്. ഇതുവരെ രണ്ട് ഡസനിലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് കെട്ടിടങ്ങളും കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് മണിക്കൂറിനുള്ളിൽ 8000 ഏക്കറിലായാണ് തീ പടർന്നത്. 31000 പേരെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ച് വെള്ളം ചീറ്റി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. അമേരിക്കൻ സൈന്യം രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഒരു ലക്ഷത്തോളം പേർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. ഒരു വിധം കാട്ടുതീയിൽ നിന്ന് ലോസ് ആഞ്ചലസ് രക്ഷപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും കാട്ടുതീ ഉണ്ടായത്.
ശക്തമായ കാറ്റ് ഉള്ളതിനാല്‍ അതിവേഗമാണ് തീ പടരുന്നത്. ജനുവരി ഏഴിനാണ് കാട്ടുതീ വന്നത്. ഇതിൽ രണ്ടിടത്തെ തീ ഇതുവരെ അണയ്ക്കാൻ സാധിച്ചിട്ടില്ല.