മാലിന്യകൂമ്പാരങ്ങൾ ഇന്ന് എവിടേയും ദൃശ്യമാണ്. കരയും കടലും വിഹായസ്സ് പോലും കളങ്കപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടാണല്ലോ അന്തരീക്ഷമലി നീകരണം എന്ന വാക്ക് എവിടേയും മുഴങ്ങികേൾക്കുന്നതു. കരയിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ പകർച്ചവ്യാധികളുടെ കാലവറയായി മാറുമ്പോ ൾ നദികളിലും മറ്റും ഒഴുകിനടക്കുന്ന മലിനവസ്തുക്കൾ ജലാശയജീവികളെപ്പോലും കൊന്നൊടുക്കിക്കൊണ്ടു ഈ ഭൂമിയെത്തന്നെ പരിഹാരമില്ലാത്ത നാശത്തിലേക്കും മനുഷ്യനെ നിത്യരോഗികളായും മാറ്റിക്കഴിഞ്ഞു.
മാലിന്യകൂമ്പാരങ്ങൾ ഇന്ന് എവിടേയും ദൃശ്യമാണ്. കരയും കടലും വിഹായസ്സ് പോലും കളങ്കപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടാണല്ലോ അന്തരീക്ഷമലി നീകരണം എന്ന വാക്ക് എവിടേയും മുഴങ്ങികേൾക്കുന്നതു. കരയിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ പകർച്ചവ്യാധികളുടെ കാലവറയായി മാറുമ്പോ ൾ നദികളിലും മറ്റും ഒഴുകിനടക്കുന്ന മലിനവസ്തുക്കൾ ജലാശയജീവികളെപ്പോലും കൊന്നൊടുക്കിക്കൊണ്ടു ഈ ഭൂമിയെത്തന്നെ പരിഹാരമില്ലാത്ത നാശത്തിലേക്കും മനുഷ്യനെ നിത്യരോഗികളായും മാറ്റിക്കഴിഞ്ഞു. വലിച്ചെറിയുന്ന അവശിഷ്ടങ്ങൾ എവിടെ, അഥവാ എങ്ങനെ സംസ്കരിക്കും എ ന്നറിയാതെ അധികാരവർഗ്ഗങ്ങൾ കുഴയുന്ന ഇക്കാലയളവിൽ, അയ്യ,അയ്യോ എങ്ങും ദുർഗന്ധം!
അടുത്ത കാലത്തെ ഇടവിടാതെയുള്ള ശക്തമായ മഴവെള്ള പാച്ചിൽ കൊണ്ടുണ്ടായ നഷ്ടം കണക്കറ്റതാണു. എന്നാൽ അനേകം മാലിന്യ കൂമ്പാരങ്ങ ൾ ഒഴുക്കിന്റെ ശക്തിയാൽ അപ്രത്യക്ഷമായെന്നുള്ള സത്യത്തെ ആരും വെറുക്കുന്നതുമില്ല. അഴുക്കിനെ ഒഴുക്കിക്കളയുവാൻ ഒഴുക്കിന് കഴിയുമെന്ന തിനാൽ ഒഴുക്കും നമുക്ക് അത്യാവശ്യമല്ലേ? ഒരു "പവ്വർ വാഷ്" എവിടേയും ആരിലും അനിവാര്യം തന്നെ. കാരണം അതുപോലെ "ഗാർബേജ്" എ ങ്ങും പെരുകിയിരിക്കുകയാണ്. എന്താണ് ഇതിനൊരു പരിഹാരം? ആർക്കും ഒരു എത്തുംപിടിയുമില്ല. "നാടാകെ നാറ്റം" എന്ന വാർത്താപരമ്പര തുട ങ്ങിയിട്ടും വമിക്കുന്ന നാറ്റത്തിനു ഒരു നീക്കുപോക്കുമില്ല. കാരം ഒരു ശുദ്ധീകരണ വസ്തുവാണ്. അധികാരം എന്ന വാക്കിലും കാരം എന്ന വസ്‌തുവി നെ കാണാം. ബൈബിൾ സൂക്തം ഓർക്കുന്നില്ലേ "ഉപ്പ് കാരം ഇല്ലാതെ പോയാൽ..... പുറത്ത് കളയാനെ കൊള്ളുകയുള്ളു". പലകാരണങ്ങളാൽ അധി കാരികളുടെ അധികാരത്തിലെ കാരവും നഷ്ടപെട്ടുപോയി. ആകയാൽ മാലിന്യങ്ങളെ നീക്കുകയെന്നത് അത്ര എളുപ്പവുമല്ല.
ഇനിയിപ്പോൾ ഒരു അസാധാരണ ഇടപെടൽ അത്യാവശ്യമാണ്. അത് കേവലം മനുഷ്യപാണികളാലല്ല സ്വർഗ്ഗത്തിലേയും ഭുമിയിലേയും സകല അധി കാരവും കൈയ്യിലുള്ള സർവ്വേശ്വരനെകൊണ്ടുമാത്രമേ സാദ്ധ്യമാകുകയുള്ളു. സമൂഹത്തിൽനിന്നും തള്ളപ്പെട്ടവനും വെറുക്കപ്പെട്ടനുമായിരുന്ന കുഷ്ഠരോഗിയെ തൊട്ടു സൗഖ്യമാക്കുവാൻ (ശുദ്ധീകരിക്കുവാൻ) യേശുക്രിസ്തുവിനല്ലാതെ ആർക്കെങ്കിലും കഴിയുമോ? പ്രാർത്ഥന ആലയങ്ങളി ലെ മാലിന്യങ്ങളെ "അടിച്ചു പുറത്താക്കുവാൻ" യേശുക്രിസ്തുവിനല്ലാതെ മറ്റാർക്ക് കഴിയും? മാലിന്യത്തിൽനിന്നും എന്തെകിലും പെറുക്കിയെടുത്ത് വ്യാപാരം ചെയ്‌തോ അതല്ലെങ്കിൽ പെറുക്കിയെടുത്ത് ആക്രികളെ ഏതോ അത്ഭുത വസ്തുക്കളായി പരസ്യപ്പെടുത്തി ഒരുകൂട്ടം സാധുക്കളെ മസ്തി ഷ്കപ്രക്ഷാളനം നടത്തി "പത്തു പുത്തെൻ" സമ്പാദിക്കാമോയെന്ന് ചിന്തിക്കുന്ന സിദ്ധന്മാരും കറങ്ങിനടക്കുന്ന ഇക്കാലയളവിൽ സൂക്ഷിച്ചാൽ ദുഃഖി ക്കേണ്ടിവരികയില്ല.
കരയും കടലുമെല്ലാം മലീനസ്സമായതുപോലെതന്നെ, അനേകം മനുഷ്യ മനസ്സുകളും ഹൃദയവും മസ്തകവുമെല്ലാം "ട്രാഷ് ക്യാനുകളിയി" മാറിക്കഴി ഞ്ഞു. ആകയാൽ വീടുകളും ജോലിസ്ഥലങ്ങളും വിദ്യാഭ്യാസ മേഖലകളും എന്തിനേറെ ആരാധനാസ്ഥലങ്ങൾ പോലും മാന്യമായി ജീവിക്കുന്നവർക്ക് അടുക്കുവാൻ കഴിയാത്തനിലയിൽ "എല്ലുകുഴികൾക്കു" തുല്ല്യമായി. ഒരു ശക്തമായ പെരുവെള്ള പാച്ചിൽ കൂടിയേ തീരു. അനുതാപങ്ങളുടെ ചൂട് ബാഷ്പങ്ങൾ മലവെള്ളപ്പാച്ചിൽ പോലെ ഒന്ന് പൊട്ടിപുറപ്പെട്ടിരുന്നെങ്കിൽ ഉള്ളിലെ അനേകം മാലിന്യങ്ങൾ "പമ്പ കടന്നേനെ". ദുർനടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജരാശങ്ക, ക്രോധം, ശാഠ്യം, അനൈക്യത, ക്ര്യത്യവിലോപം, സ്വജനപക്ഷവാദം, അസ്സുയ, മദ്യപാനം, വെറിക്കൂത്തുകൾ, അങ്ങനെ അനവധി മാലിന്യകൂമ്പാരങ്ങൾ നമ്മുടെ ഉള്ളിൽ കുമിഞ്ഞു കൂടിയിരിക്കുകയല്ലേ?
ആരാണ് ശുദ്ധീകരണം ആഗ്രഹിക്കുന്നത്. കോവിഡ് കാലം കൈയ്യ് കഴുകലിന്റെ കാലമായിരുന്നുവല്ലോ. ഇനി കൈയ്യ് മാത്രമല്ല മനസ്സും ശുദ്ധമായേ രക്ഷപെടുകയുള്ളു. എന്താണ് അതിനൊരു പോംവഴി? ആത്മാർത്ഥമായ അനുതാപം, മനസ്സിന്റെ നിർമ്മലത സത്യവും പഥ്യവുമായ ദൈവവചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുക അത് നിങ്ങളിൽ ശുദ്ധീകരണ ക്രീയ നടത്തും. അതിനോടൊപ്പം യേശുക്രിസ്‌തുവിന്റെ പുണ്ണ്യാഹരക്തം സകലപാപവും പോക്കി നമ്മേ ശുദ്ധീകരിക്കും. അതെ ഒരു ഒഴുക്ക് നമ്മിൽ നടക്കേണം എങ്കിലേ ശുദ്ധമാകു. എന്നാൽ "താണ നിലത്തെ നീരോടു"
പാസ്റ്റർ ജോൺസൺ സഖറിയ