അര്‍പ്പിക്കാമിന്നും എന്നെന്നും
നന്ദിദിന വാടാമലരുകള്‍.....
സര്‍വ്വചരാചര സൃഷ്ടി സ്ഥിതി
സംഹാര സംരക്ഷകാ.....
ഇഹ പരലോക ആധാര ശില്‍പ്പി
ജഗദീശ്വരാ....
അഞ്ജലീ ബദ്ധരായി നിന്നെ
കുമ്പിട്ടു നമിക്കുന്നേന്‍....
അടിയങ്ങള്‍ തന്‍ ആയിരമായിരം
കൃതജ്ഞതാ സ്തോത്രങ്ങള്‍.....
അര്‍പ്പിക്കുന്നിതാ നിന്‍ സംപൂജ്യമാം
പാദാരവിന്ദങ്ങളില്‍.....
ഈ 'നന്ദി' ദിനത്തിലൊരിക്കല്‍
മാത്രമല്ലെന്നുമെന്നും.....
സദാനേരവും നിമിഷവും
അര്‍പ്പിക്കുന്നടിയങ്ങള്‍ തന്‍ നന്ദി......
ഏഴാംകടലിനിക്കരെയുള്ള പോറ്റമ്മയാം
എന്‍ ദേശമേ.....
ഏഴാംകടലിനക്കരെയുള്ള പെറ്റമ്മയാം
എന്‍ ദേശമേ.......
പരിരംഭണങ്ങളാല്‍ നന്ദിയുടെ
പരിമളങ്ങള്‍ പൂശട്ടെ ഞങ്ങള്‍....
പാരില്‍ മരുപ്പച്ചയാം പുത്തന്‍
മേച്ചില്‍പ്പുറങ്ങള്‍ തേടി....
പോറ്റമ്മയാമീദേശത്തിന്‍
മടിത്തട്ടില്‍ ശയിക്കും ഞങ്ങള്‍....
ഓര്‍ക്കും ഞങ്ങളെന്നുമെന്നും
പെറ്റമ്മയാമാദേശത്തെ....
ഒട്ടും കുറവില്ല.. നമിക്കുന്നു
ഞങ്ങള്‍ തന്‍ മാതാപിതാക്കളെ....
ഞങ്ങളെ ഞങ്ങളാക്കിയ
മാതാപിതാ ഗുരുക്കളെ....
നിങ്ങള്‍ക്കര്‍പ്പിയ്ക്കാന്‍ നന്ദിവാക്കുകളില്ലാ
ഞങ്ങള്‍ക്കിനി....
നമ്രശിരസ്കരാം ഞങ്ങള്‍
കൂപ്പുകൈകളാല്‍ നമിക്കുന്നു....
ഇന്നും എന്നുമെന്നും..
നിന്‍ പാദാരവിന്ദങ്ങളില്‍...
'നന്ദി' ദിനത്തില്‍ കൃതജ്ഞതാ
സ്തോത്രങ്ങള്‍.....
ഭക്ത്യാദരങ്ങളാല്‍ ആരാധിക്കാം വര്‍ഷിക്കാം
വര്‍ഷങ്ങളോളം....
അധരവ്യായാമങ്ങളല്ല,
'നന്ദി' എന്നറിയുന്നു ഞങ്ങള്‍...
'നന്ദി' അളവറ്റ സ്നേഹ പ്രവര്‍ത്തിയാണെന്നറിയുന്നു
ഞങ്ങള്‍....
മാനവ ധര്‍മ്മ കര്‍മ്മ
അനുഷ്ഠാനങ്ങളാം നന്ദി....
അതു താന്‍ വാക്കുകള്‍ക്കതീതമാം നന്ദി....
മാനവ സല്‍ക്കര്‍മ്മ ധര്‍മ്മങ്ങളോടെന്നും....
നിത്യവും നിതാന്തവും അര്‍പ്പിക്കുന്നു നന്ദി..
തീരാത്ത നന്ദി...
വര്‍ണ്ണനാതീതമാം നന്ദി...
നിറവേറ്റാനാകാത്ത നന്ദി....
എങ്കിലും സംപൂജ്യരെ... ആരാധ്യരെ....
ഇന്നും എന്നെന്നും...
ഈ നന്ദി... ڇനന്ദി സുദിനڈ വാടാമലരുകള്‍
അര്‍പ്പിക്കുന്നു... ഞങ്ങള്‍...
എ.സി. ജോര്‍ജ്