PRAVASI

മരണം വിതച്ചവനെ, മരണം കൊണ്ടുപോകുന്നു!

Blog Image

ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ  പ്രതീക്ഷ നശിക്കുന്നു, ദുഷ്ടന്മാർ നശിക്കുമ്പോൾ                                                                                                                                                                                                  ആർപ്പുവിളി ഉണ്ടാകുന്നു (സദൃശ്യവാക്യം 11: 7, 10).  നീണ്ട നാല് പതിറ്റാണ്ടുകളിൽ അധികം രാജ്യത്ത് രക്തപുഴ ഒഴുക്കുകയും, നിരപരാധികളുടെ നിലവിളി സ്വർഗ്ഗത്തോളമുയർന്നിട്ടും ഒന്നും കേട്ടില്ലെന്ന് നടിച്ചുകൊണ്ട്  ഫറവോന് തതുല്യനായി  ഉരുക്കു മുഷ്ടി കൊണ്ട് രാജ്യം അടക്കി വാണ ആയത്തുള്ള അലി ഖമേനി എവിടെ? തിരുവചനം പറയുന്നു നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്, ശാഠ്യത്തോടെ സംസാരിക്കരുത് (സങ്കീർത്തനം 75: 5).  കൊമ്പുയർത്തിയവനെ ദൈവം കൊമ്പുകുത്തിച്ചു.  വായ് ആകാശത്തോളം ഉയർത്തി ടെത്ത് റ്റു അമ്മേരിക്ക എന്ന് ആക്രോശിക്കുകയും, യഹൂദ ജാതിയെ തുടച്ചു മാറ്റും, ഇസ്രയേൽ രാജ്യത്തെ ഭൂപരപ്പിൽ നിന്ന്  മായിച്ചു കളയുകയും ചെയ്യുമെന്ന് ആക്രോശിച്ച നാവ് ദൈവം മുറിച്ചുമാറ്റി.   അട്ടിമറി വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത നാൾ മുതൽ രാജ്യത്തിൻെ്് മേലും, ജനത്തിൻെ്് മേലും, മത തീവ്രവാദത്തിൻെ്് മറവിൽ കൊടിയ പീഡനവും, മരണവും അഴിച്ചുവിട്ട് ഖമേനിയും തൻെ്് അനുയായികളും ആഹ്ളാദിച്ചു.  
47 വർഷക്കാലം ഏകാധിപതിയും, മത തീവ്രവാദിയും, ഭീകരവാദത്തിന്റെ    നട്ടെല്ലുമായി വാണ ഖമേനി അമ്മേരിക്കയിൽ ഒരു 47 മത്തെ പ്രസിഡണ്ട് എഴുന്നേറ്റപ്പോൾ തന്റെ കസേരക്ക് ഇളക്കം ആരംഭിച്ചു, അന്ത്യം ദാരുണമായി മാറി.  പരമോന്നതൻ എന്ന് അവകാശപ്പെട്ടു വാണ ഈ ക്രൂരനെ സംരക്ഷിക്കുവാൻ ഇറാൻെ്്  റെഡ് റവല്യൂഷനറി പട്ടാളത്തിന് കഴിയാതെ അവർ സുല്ലിട്ടു.  നാം അറിഞ്ഞിരിക്കണം ദുഷ്ടതയുടെ അച്ചുതണ്ടെന്ന് അറിയപ്പെടുന്ന ഇറാൻ മതതീവ്രവാദികളുടെ ഊട്ടുപുരയും, ദുഷ്ടതയുടെ ഖജനാവും അത്രേ.

മതത്തിൻെ്് മറവിൽ, മനസ്സാക്ഷി മരവിക്കുന്ന പ്രവർത്തികൾ  ഇവർ ഇക്കാലമെത്രയും ചെയ്തുകൂട്ടി.  തലമൂടാതെ നിരത്തിലിറങ്ങുന്ന സ്ത്രീകളെ നിഷ്കരുണം തല്ലിക്കൊല്ലുകയും, പ്രതികരിക്കുന്നവരെ പീഡിപ്പിച്ച് വധിക്കുകയും ചെയ്തിരുന്ന ഈ ക്രൂരന്മാർ ലോകത്തിൻെ്് സമാധാനത്തിന് ഭീഷണിയായിരുന്നു.  ലക്ഷക്കണക്കിന് രാഷ്ട്രീയ തടവുകാരെ നിഷ്ക്കരുണം കൊന്നൊടുക്കുകയും, പതിനായിരങ്ങളെ വിചാരണ കൂടാതെ ഇരുട്ടു മുറികളിൽ തളയ്ക്കുകയും ചെയ്ത ഇവർ പരിഷ്കൃത ലോകത്തിന് ഭീഷണിയാണ്.  എതിർക്കുന്നവർ ഏതു പ്രായത്തിൽ പെട്ടവരാണെങ്കിലും അവരെ വേട്ടയാടി കൊല്ലുകയും, അവരുടെ മൃതദേഹം പോലും ബന്ധുക്കൾക്ക് വിട്ടു കൊടുക്കാതെ കാടത്തവും, മൃഗീയതയും പുലർത്തിയ ഈ ഭരണകൂടം ഭൂമിയിലെ നരകത്തിൻെ്് ഒരു പ്രതിഫലനമായിരുന്നു. ഇവർ നിമത്തം ആയിരക്കണക്കിന് അമേരിക്കൻ പൗരന്മാരുടെ രക്തം ദേശത്ത് ചിന്നി തെറിച്ചു.  ഈ രക്ത കറകൾ അവരുടെ കറുത്ത കൈകളിലുണ്ട്.    ഈ കിരാതന്മാർക്ക് കുട പിടിക്കുകയും, കുഴലൂതുകയും ചെയ്യുന്ന ഭരണ നേതാക്കൾ ഏതു പാർട്ടിയിൽ പെട്ടവർ ആണെങ്കിലും അവർ രാജ്യസ്നേഹികളോ, രാജ്യദ്രോഹികളോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 
സാമാന്യബോധം അല്പമെങ്കിലും ഉള്ള ജനതയ്ക്ക് ഇതെങ്ങനെ അംഗീകരിക്കുവാൻ കഴിയും?  ഇതാണോ മനുഷ്യത്വം? 

മതസ്വാതന്ത്ര്യം അല്പം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത രാജ്യം, ലസ്ബിയനെയും, സ്വവർഗരതിക്കാരനെയും കൊലകയറിൽ ഇടം കൊടുക്കുന്ന മതതീവ്രവാദികൾ, സ്ത്രീ സ്വാതന്ത്ര്യം അംഗീകരിക്കാത്ത ഭരണ കോമരങ്ങൾ, പട്ടിണികൊണ്ട് പുളയുന്ന ജനകോടികൾ, വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർ ഇതൊക്കെയത്രേ ഇവരുടെ രാജ്യത്ത് അരങ്ങേറി കൊണ്ടിരുന്നത്.  ആണവ കരാറിൽ ഒപ്പുവയ്ക്കുവാൻ അനവധി അവസരങ്ങൾ കൊടുത്തിട്ടും തയ്യാറാകാതെ നിർബാധം അണുവായുധങ്ങൾ വികസിപ്പിക്കുവാൻ പരിശ്രമിച്ച മത തീവ്രവാദി രാജ്യത്തെ ഉടച്ചു കളഞ്ഞത് ലോകത്തിന് സമാധാനമത്രേ, ജനകോടികൾക്ക് ആശ്വാസവുമത്രേ. 

ലോകമൊട്ടുക്കും ഇറാനിയൻ ജനതകൾ ഖമേനിയുടെ മരണത്തിൽ ആഘോഷിക്കുമ്പോൾ അമേരിക്കയുടെ ചില പട്ടണങ്ങളിലും, കേരളത്തിൻെ്് ചില മൂലകളിലും ഇറാൻ ഭരണകൂടത്തെ അനുകൂലിച്ചുകൊണ്ട് ഖമേനി നീണാൾ വാഴട്ടെ  എന്ന് അട്ടഹസിക്കുന്നവർ ഒരിക്കലെങ്കിലും ഈ രാജ്യത്ത് പോയി പാർത്തിരുന്നുവെങ്കിൽ കൊള്ളായിരുന്നു.  അമ്മേരിക്ക പോലുള്ള രാജ്യങ്ങളിൽ മതസ്വാതന്ത്ര്യവും, മൗലിക അവകാശങ്ങളും ഉള്ളത് ദുരുപയോഗപ്പെടുത്തിക്കൊണ്ട് തീവ്രവാദി സംഘടനകൾക്കും, അക്രമികൾക്കും പുതപ്പ് വിരിക്കുന്നവർ എങ്ങനെ രാജ്യസ്നേഹികൾ എന്ന് പറയുവാൻ കഴിയും? 

 പശ്ചിമ ഏഷ്യയിലും, ഇസ്രായേലിലും ഇന്നുള്ള സംഘട്ടനത്തിനും,  അസമാധാനത്തിനും ഒരു പ്രധാന കാരണം ഇറാൻ എന്ന രാജ്യവും, ഖമേനി ഭരണകൂടവും ആയിരുന്നു.  ഇറാൻ ഭീകരവാദികളെയും, ഹമാസ്, ഹിസ്ബുള പോലുള്ള ഭീകരവാദി സംഘടനകളെയും പാലൂട്ടി വളർത്തി പുറത്തുവിട്ടു.  ഒപ്പം കസേരയിട്ടും, പരവതാനി വിരിച്ചും ഇവരെ ആശ്ലേഷിച്ചു.  ഖമേനി ഭരണകൂടത്തിൻെ്് മരണ മണി ഇപ്പോൾ മുഴങ്ങി കൊണ്ടിരിക്കുകയാണ്.  അത് അത്ര നാമിപ്പോൾ കേട്ടു കൊണ്ടിരിക്കുന്നത്.

ഒരു മനുഷ്യനിൽ കൂടി ഒരു ജാതിയെ ഉളവാക്കിയ ദൈവം ഇങ്ങനെ പറയുന്നു, നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും (ഉല്പത്തി 12 3).  ഇത് വ്യക്തമാക്കുന്നത്  ദൈവത്തിൻെ്് ജനമായ ഇസ്രയേലിനോട് പടയെടുക്കുന്നവൻ  ഓർത്തു കൊള്ളണം അത് തീ കൊണ്ടുള്ള കളിയാണ്.  ദൈവം അടങ്ങിയിരിക്കുകയില്ല.  ഇസ്രയേൽ എന്ന രാജ്യത്തെ ഭൂമിയുടെ പരപ്പിൽ നിന്ന് മായിച്ചു കളയുവാൻ ശ്രമിക്കുന്നവരെ ദൈവം മായിച്ചു കളയും.  തലപോയ മൂർഖൻ പാമ്പുപോലെ ഇപ്പോൾ ഇറാൻ കിടന്നു പുളയുകയാണ്.  എവിടേക്കോ, എങ്ങോട്ടൊക്കെയോ വെടിവെക്കുന്നു, മിസൈലുകൾ തൊടുക്കുന്നു.  അമേരിക്കയുടെ സിംഹക്കുട്ടികളും, ഇസ്രയേലിൻെ്് പുലിക്കുട്ടികളും ഇളകിയിരിക്കുന്നു.  ദുഷ്ട രാജ്യത്തിൻെ്് അടിത്തറ ഇപ്പോൾ കാവൽമാടം പോലെ അടിക്കൊണ്ടിരിക്കുകയാണ്. അത് വീഴും, നിശ്ചയമായും നിലംപൊത്തും.  അമ്മേരിക്കയുടെ നിലവിലുള്ള ട്രംപ് ഭരണകൂടം അനീതിക്കും, ഭീഷണിക്കും, കൊള്ളയടിക്കും മുമ്പിൽ മുട്ട് മടക്കുകയില്ല.  ആയത്തുള്ള ഭരണകൂടത്തിൻെ്് മരണ മണി മുഴങ്ങി കഴിഞ്ഞു.  ജനകോടികൾക്ക് പുതിയൊരു പ്രഭാതം വന്നിരിക്കുന്നു.   സ്വാതന്ത്ര്യത്തിൻെ്് ആർപ്പുവിളി,    സമാധാനത്തിൻെ്്  മണി കിലുക്കം ഇതാ കാതുകളിൽ മുഴങ്ങുന്നു.  തെരുവുകൾ ഉണരുന്നു, ജനകോടികൾ നൃത്തം ചവിട്ടുന്നു,  ദുഷ്ടന്മാർ അതു കണ്ട് പല്ലു കടിക്കുന്നു.

ഇറാൻ ഭരണകൂടത്തിന് അന്തിമോപചാരമർപ്പിക്കുവാൻ സമയം വൈകിയിരുന്നു.   ദുഷ്ടൻ എന്നും, എന്നും പ്രബലപ്പെടുവാൻ ദൈവം അനുവദിക്കുകയില്ല .  രാജ്യസ്നേഹികൾ പ്രതികരിക്കട്ടെ!  മതതീവ്രവാദവും, വർഗീയതയും അക്രമരാഷ്ട്രീയവും പുറത്തു പോകട്ടെ.  ദൈവം എഴുന്നേൽക്കുമ്പോൾ ശത്രുക്കൾ ചിതറി പോകും.  

പാസ്റ്റർ മാത്യു വർഗീസ്,ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.