PRAVASI

മാർത്തോമ്മാ ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ ഫിലാഡൽഫിയ മാർത്തോമ്മാ, അസെൻഷൻ മാർത്തോമ്മാ ഇടവകകളിൽ തുടക്കമായി

Blog Image

മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ  സംഘങ്ങൾ   ജനുവരി  26 -ന് ഫിലാഡൽഫിയ മാർത്തോമ്മാ,  അസെൻഷൻ  മാർത്തോമ്മാ എന്നീ  ഇടവകകൾ  സന്ദർശിച്ചു.ഇടവക വികാരിമാരായ റവ. ബിജു പി. സൈമൺ,  റവ. ജോജി എം. ജോർജ് എന്നിവർ സന്ദർശകരെ അതാതു ഇടവകകളിലേക്കു സ്വാഗതം ചെയ്‌തു.കോൺഫ്രൻസിൻറെ  സ്ഥലം, തീയതി, പ്രസംഗകർ, കോൺഫ്രൻസ് തീം, സുവനീറിൻ്റെ വിശദാംശങ്ങൾ, ആദ്യമായി ഉൾപ്പെടുത്തിയിട്ടുള്ള സ്പോൺസർഷിപ്പ് പാക്കേജ്  അതിലെ ആകർഷണീയമായ അവസരങ്ങൾ എന്നിവ  യഥാക്രമം  കോൺഫ്രൻസ് ട്രഷറർ കുര്യൻ തോമസ്, ജനറൽ കൺവീനർ തോമസ് ജേക്കബ് എന്നിവരും  ഫാമിലി കോൺഫ്രൻസിൽ ഇദംപ്രഥമമായി ക്രമീകരിക്കുന്ന ഇംഗ്ലീഷ് ട്രാക്കിനെപ്പറ്റി ഇംഗ്ലീഷ് ട്രാക് കൺവീനർ ഡോ. ബെറ്റ്സി മാത്യുവും,രജിസ്ട്രേഷൻ കൺവീനർ  ശാമുവേൽ കെ. ശാമുവേലും  പ്രസ്‌താവന നടത്തി. അന്തിമ തീയതിക്കായി കാത്തിരിക്കാതെ എല്ലാവരും രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ന്യൂയോർക്കിലേക്ക് എല്ലാവരെയും സ്വാഗതവും ചെയ്തു.

ശാമുവേൽ കെ. ശാമുവേൽ,⁠ കുര്യൻ തോമസ്, ബെജി  ടി. ജോസഫ്, ജിബി പി. മാത്യു, വറുഗീസ് പി. വറുഗീസ് (സഭാ കൗൺസിലംഗം), ചെറിയാൻ വർഗീസ്, ഏബ്രഹാം തരിയത്  എന്നിവർ ഫിലാഡൽഫിയ മാർത്തോമ്മ ഇടവകയിലും .  തോമസ് ജേക്കബ് (ഷാജി), ⁠ സി.വി. സൈമൺകുട്ടി, ഡോ.ബെറ്റ്സി മാത്യു, ബിജു ചാക്കോ, തോമസ് മാത്യു, സജി തോമസ്, സന്തോഷ് ഏബ്രഹാം (സഭാ കൗൺസിലംഗം) എന്നിവർ അസെൻഷൻ മാർത്തോമ്മാ ഇടവകയിലുമുള്ള കോൺഫ്രൻസ് സന്ദർശക ടീമിലുണ്ടായിരുന്നു.ഇടവകകൾ  നൽകിയ  മികച്ച പിന്തുണക്ക് ഇടവക വികാരിമാരോടും ഇടവകാംഗങ്ങളോടും കോൺഫറൻസ് ടീം നിസ്സീമമായ കടപ്പാട് അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.