ഹൂസ്റ്റൺ: നാട്ടിൽ അവധിക്ക് പോയിരുന്ന അവസരത്തിൽ ആകസ്മികമായി അന്തരിച്ച മാർട്ടിൻ കുന്നശ്ശേരിയുടെ ( 58 ) സംസ്ക്കാരം ഫെബ്രുവരി 22 ന് ( ശനി ) 3 മണിക്ക് കടുത്തുരുത്തി സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ നടത്തപ്പെടും. സംസ്ക്കാര ചടങ്ങുകൾ സ്വഭവനത്തിൽ മൂന്നു മണിക്ക് ആരംഭിക്കും. വർഷങ്ങളായി കുടുംബ സമേതം ഹൂസ്റ്റണിലെ സ്ഥിര താമസക്കാരനായിരുന്നു മാർട്ടിൻ കുന്നശ്ശേരി.
ഭാര്യ മിനിമോൾ മാർട്ടിൻ കൈപ്പുഴ, പത്തിൽ കുടുംബാംഗമാണ്.
മക്കൾ: മനീഷ , മജീഷ് .
സഹോദരങ്ങൾ : ജിമ്മി കുന്നശ്ശേരി ( ഹൂസ്റ്റൺ ) , തോമാച്ചൻ കുന്നശ്ശേരി ( കടുത്തുരുത്തി ), തങ്കച്ചൻ കുന്നശ്ശേരി ( ഹൂസ്റ്റൺ ) , പരേതയായ ചാച്ചമ്മ കളത്തികോട്ടിൽ , ആൻസി പ്ലാംപറമ്പിൽ ( കീഴൂർ ) , പരേതയായ ലൈലമ്മ തോട്ടുങ്കൽ, ജിജി കുളക്കാട്ട് ( ഹൂസ്റ്റൺ )
മാർട്ടിൻ കുന്നശ്ശേരി