തൊള്ളായിരത്തി എൺപത്തി ആറിൽ മെക്സികോയിൽ ഫിഫ വേൾഡ് കപ്പ് നടക്കുമ്പോൾ ലോകത്തിലെ പകുതിയിൽ താഴെ രാജ്യങ്ങളിലേയ്ക്കു മാത്രമാണ് ലൈവ് ടെലികാസ്റ് ഉണ്ടായിരുന്നത്. അക്കാലത്തു ടെലിവിഷനുകൾ പല രാജ്യങ്ങളിലും പ്രചാരത്തിൽ ആയി വരുന്നതേ ഉണ്ടായിരുന്നുള്ളൂ
. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും സിറ്റികളിൽ താമസിച്ചിരുന്നവർ ആണ് മത്സരങ്ങൾ കൂടുതലായും ടെലിവിഷനുകളിലൂടെ കണ്ടത്. ഗ്രാമ പ്രദേശങ്ങളിൽ ഒരു കൗണ്ടിയിലോ ഒരു പ്രൊവിൻസിലോ ഒരു പഞ്ചായത്തിലോ ഒക്കെ വിരലിൽ എണ്ണാവുന്ന വീടുകളിൽ മാത്രെമേ ടെലിവിഷനുകൾ ഉണ്ടായിരുന്നുള്ളൂ
. എങ്കിലും സോക്കർ കളിയോടുള്ള അമിത അഭിനിവേശം കാരണം രണ്ടും മൂന്നും മൈലുകൾ നടന്നും വന്നു ടെലിവിഷനുകൾ ഉള്ള വീടുകളിൽ കളി കാണുവാൻ വരുന്നവരുടെ വൻ നിര തന്നെ ഉണ്ടായിരുന്നു
. എൺപത്തി ആറു വേൾഡ് കപ്പിൽ മേക്സികോ സിറ്റിയിൽ വച്ചു നടന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനു എതിരെ നടന്ന നിർണായക മത്സരം വിജയിപ്പിച്ചതോടെ ആണ് അര്ജന്റീനയുടെ ഡീഗോ മറഡോണ ലോകമെമ്പാടും പ്രസിദ്ധേൻ ആയത്. പിന്നീട് ആ മത്സരത്തിൽ അദ്ദേഹം അടിച്ച ആ നിർണായക ഗോൾ ദൈവത്തിന്റെ സ്വന്തം കൈ ആയിരുന്നു എന്ന് അദ്ദേഹം തന്നെ പിന്നീട് വെളിപ്പെടുത്തുക ഉണ്ടായി
. മെക്സികോയിൽ നിന്നും ഫിഫ കപ്പുമായി അര്ജന്റീന നാട്ടിലേയ്ക്കു മടങ്ങിയെങ്കിലും താമസിയാതെ ഒരു ഫുട്ബോൾ ഇതിഹാസം ലോക ഫുട്ബോൾ പ്രേമികൾക്കിടയിൽ ഉടലെടുക്കുകയായിരുന്നു
. വാർത്ത അറിയുവാൻ പത്രങ്ങളും പരിമിതമായി ടെലിവിഷനും മാത്രേമുള്ള അക്കാലത്തും ഡീഗോ മറഡോണ എന്ന ഫുട്ബോൾ മാന്ത്രികന്റെ തിളങ്ങുന്ന ചിത്രങ്ങൾ ലോകമെമ്പാടും ഉള്ള ഫുട്ബോൾ പ്രേമികളുടെ വീടുകളിലെ ചുവരുകളിൽ തൂങ്ങി കിടന്നു
. യൂറോപ്പിലും ഓസ്‌ട്രേലിയയിലും എഷ്യയിലും അമേരിക്കയിലും ഉള്ള ഫുട്ബോൾ ആരാധകർ മറഡോണയെ ഫുട്ബോൾ രാജാവായി കണ്ടപ്പോൾ സൗത്ത് അമേരിക്കയിൽ പ്രത്യേകിച്ച് അര്ജന്റീനയിൽ മറഡോണ ദൈവം ആയിരുന്നു
. എൺപത്തി എഴിൽ അര്ജന്റീനയിലെ തന്നെ റോസാരിയോ എന്ന സ്‌ഥലത്തു ജന്മം കൊണ്ട ഇപ്പോഴത്തെ അര്ജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയ ലയണൽ മെസ്സിയും ഏതൊരു സാധാരണ അര്ജന്റീനയിൻ കുട്ടികളെ പോലെ ബാലൻ ആയിരുന്നപ്പോൾ മറഡോണയെ ഫുട്ബോൾ ദൈവം ആയി ആരാധിച്ചാണ് വീട്ടു മുറ്റത്തു ഫുട്ബോൾ തട്ടി പഠിച്ചത്
. വർഷങ്ങൾ പിന്നിടുമ്പോൾ ബാഴ്‌സിലോന ക്ലബിന്റെ ക്യാപ്റ്റൻ ആയും അര്ജന്റീനയുടെ ക്യാപ്റ്റൻ ആയും നേട്ടങ്ങൾ മാത്രം തന്റെ ഫുട്ബോൾ ജീവിതത്തിൽ നേടിയ മെസ്സിയെ മറഡോണയുമായി താരതമ്യം ചെയ്യുമ്പോൾ അനേകം വര്ഷങ്ങളുടെ അന്തരത്തിലും വേറിട്ട് നിർത്തുന്നത് അദ്ദേഹത്തിന്റെ ജീവിത ശൈലി ആണ്
. രണ്ടായിരത്തി ഇരുപത്തി രണ്ടിലെ ഫിഫ കപ്പ് ജയത്തോടെയും പിന്നീട് നടന്ന രണ്ടു കോപ്പ അമേരിക്ക ടൂർണമെന്റ് ജയത്തോടെയും ചോദിക്കുന്ന തുക പ്രതിഫലം കൊടുക്കുവാൻ യൂറോപ്പിലേയും അമേരിക്കയിലെയും ഫുട്ബോൾ ക്ലബ്ബുകൾ മത്സരിച്ചപ്പോൾ ഇപ്പോൾ നടന്ന വേൾഡ് കപ്പിന് മെസ്സി ഇറങ്ങിയത് ഒരു ബില്ല്യണർ ആയാണ്
. മുപ്പത്തി ഒൻപതുകാരൻ ആയ മെസ്സിയുടെ കാലം കഴിഞ്ഞെന്നു അദ്ദേഹത്തിന്റെ കുറച്ചു വിമർശകർ കമന്റ് പറഞ്ഞെങ്കിലും അവർക്കുള്ള മറുപടി ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരെയും സെമി ഫൈനലിൽ ഇംഗ്ലണ്ടിനു എതിരെയും കളിച്ചു കാണിച്ചാണ് മെസ്സി തീർത്തത്
. ഫൈനലിൽ കൃത്യമായ പ്ലാനോട് കൂടി മെസ്സിയെ അനങ്ങാൻ സമ്മതിക്കാതെ പൂട്ടിയ സ്പെയിന്റെ ഡിഫെൻറ്റർമാർ ആ ധൗത്യത്തിൽ വിജയിച്ചപ്പോൾ മെസ്സി കൊടുത്തു കൊണ്ടിരുന്ന ഷാർപ്പായ ക്രോസ്സ് പാസ്സുകൾ ഗോളാക്കി മാറ്റുന്നതിൽ മറ്റുള്ളവർക്കയില്ല
. എക്സ്ട്രാ ടൈമിലേയ്ക്കു നീണ്ട മൽസരത്തിൽ കളിയുടെ നൂറ്റി അഞ്ചാം മിനുട്ടിൽ കറുത്ത കുതിര ഫെറാൻ ടോറസിന്റെ ബൂട്ടിൽ നിന്നും പാഞ്ഞ ബുള്ളറ്റ് ഷോട്ട് അർജന്റീനയുടെ വൻ മതിലായ ഗോൾ കീപ്പർ എമിലിയോ മാർട്ടിനെസിനെ മറികടന്നു വലയിൽ പതിച്ചപ്പോൾ ഞെട്ടിയത് ന്യൂ ജേഴ്സിയിലെ തിങ്ങി നിറഞ്ഞ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ഫൈനൽ മത്സരം കാണുവാൻ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും എത്തിയ ശത കോടിശ്വരന്മാരും ഇരുന്നൂറ് രാജ്യങ്ങളിലായി വീടുകളിലും പാർക്കുകളിലും തീയേറ്ററുകളിലും തെരുവുകളിലും ഹോട്ടലുകളിലും ഇരുന്നു കളിക്കണ്ട കോടികണക്കിന് സാധാരണക്കാരും ആയിരുന്നു
. നാലു വർഷം മുൻപ് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ സായം സന്ധ്യ എട്ടു മണിക്ക് വീര യോദ്ധാവായി ഫിഫ കപ്പ് മാറോടു ചേർത്ത് വച്ചു കൂട്ടുകരോടൊപ്പം ആനന്ദ നൃത്തം ചവിട്ടിയ ലോകത്തിലെ ഏറ്റവും ധനാഢ്യൻ ആയ കായിക താരം ജൂലൈ പത്തൊൻപതു ഞായറാഴ്ച വൈകിട്ടു പൊട്ടികരയുന്നത് കാണുവാൻ ലോകത്തിലെ സ്വപ്ന നഗരത്തിൽ സ്‌ഥിതി ചെയ്യുന്ന സ്റ്റേഡിയം സാക്ഷ്യം വഹിച്ചു

സുനിൽ വല്ലാത്തറ ഫ്‌ളോറിഡ

