PRAVASI

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം

Blog Image

അയ്യപ്പ സംഗമം രാഷ്ട്രീയ ചർച്ചകളിൽ നിറയുന്നതിനിടയിൽ ന്യൂനപക്ഷ സംഗമവുമായി സർക്കാർ. അയ്യപ്പ സംഗമത്തിലൂടെ ഹിന്ദു വോട്ടുകൾ ഏകീകരിക്കുകയും ന്യൂനപക്ഷ സംഗമത്തിലൂടെ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. ന്യൂനപക്ഷ സംഗമത്തിന്റെ പ്രധാന ലക്ഷ്യം ന്യൂന പക്ഷങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുക എന്നതാണ്. ന്യൂനപക്ഷങ്ങൾ രാജ്യത്ത് നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്യപ്പെടും. ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തി അയ്യപ്പ സംഗമം നടത്തുന്നതുപോലെ ന്യൂനപക്ഷ വകുപ്പിനെ മുന്നിൽ നിർത്തിയാണ് സർക്കാർ ന്യൂനപക്ഷ സംഗമം നടത്തുക.

എറണാകുളമോ കോഴിക്കോടോ ആകും വേദി. ഒക്റ്റോബർ മാസത്തിലാകയും പരുപാടി നടക്കുക. എംഎൽഎ കെജി മാക്സിക്കാകും ക്രിസ്ത്യൻ സംഘടനകളെ സംഗമത്തിൽ പങ്കെടുപ്പിക്കാനുള്ള ചുമതല എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ക്രിസ്‌ത്യൻ – മുസ്ലിം മത വിഭാഗങ്ങളിൽനിന്നായി ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിച്ച് പരുപാടി നടത്താനാണ് തീരുമാനം. ‘വിഷൻ 2031’ എന്ന വിഷയത്തിലാകും പ്രധാന ചർച്ച നടക്കുക. 2031 ൽ കേരളത്തിലെ ന്യൂനപക്ഷ സംഘടനകൾ ഏത് രീതിയിലാണ് പ്രവർത്തിക്കേണ്ടത് ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളികളെ ഏത് രീതിയിൽ പ്രതിരോധിക്കാം തുടങ്ങിയ വിഷയത്തിൽ ഉൾപ്പടെ പ്രബന്ധാവതരണമുണ്ടാവും. സർക്കാരുമായി അകന്നു നിൽക്കുന്ന സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകളെയും യുഡിഎഫിനോട് ചേർന്നു നിൽക്കുന്ന ക്രിസ്ത്യൻ സംഘടനകളെയും തങ്ങളോടൊപ്പം ചേർക്കാനുള്ള ശ്രമമായിരിക്കും സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാവുക.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.