ഡാളസ് ക്രിസ്തുരാജ ഇടവകയിൽ മിഷ്യൻ ലീഗ് കുട്ടികൾക്കായ് വ്യത്യസ്ഥ മത്സരവും വ്യത്യസ്ഥ സമ്മാനവും തിരുഹൃദയ മാസത്തിൽ ഒരുക്കപ്പെട്ടു. തിരുഹൃദയ വണക്കത്തിലൂടെ ലഭിക്കുന്ന 12 വാഗ്ദാനങ്ങൾ അവധിക്കാലത്തിന്റെ ഉല്ലാസമധ്യേ പഠിച്ച് ഏറ്റുപറയുന്ന മത്സരവിജയികൾക്ക് സൈക്കിൾ സമ്മാനമായി നൽകി. കുട്ടികൾക്ക് ഇത് ഒരു സപ്രയിസ് സമ്മാനമായി മാറി. മക്കളെ പ്രത്യേകം പഠിപ്പിച്ച മാതാപിതാക്കൾക്ക് കുഞ്ഞുങ്ങൾക്ക് ഒരു പ്രോത്സാഹനമായി മാറി. തങ്ങളുടെ വിവാഹത്തിന്റെ 25 ആം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് അരീച്ചിറ സുബാഷ്, ജ്യോതി ദമ്പതികൾ ആണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ജോഹാൻ,ലീറ പാറയ്ക്കശ്ശേരിൽ, ജേമി കുഴിച്ചിൽ എന്നീ കുട്ടികൾ സമ്മാനർഹരായത്. കുട്ടികളെയും അവരെ അതിനായി ഒരുക്കിയ മാതാപിതാക്കളെയും വികാരി ഫാ. ബിൻസ് ചേത്തലിൽ പ്രത്യേകം അഭിനന്ദിച്ചു.
.jpg)
.jpg)

