തലമുറ നിലനിർത്താൻ മരണപെട്ടുപോയ മകന്റെ ഫെർട്ടിലിറ്റി സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന ബീജം വിട്ടു കിട്ടണമെന്ന് ഹർജിയുമായി ‘അമ്മ ബോംബൈ ഹൈക്കോടതിയിൽ. കാൻസർ ബാധിതനായി മരിച്ച മകന്റെ ചികിത്സക്കിടെയാണ് ബീജം ശേഖരിച്ചു സൂക്ഷിച്ചത്. മകൻ മരിച്ചുപോയാൽ ബീജം സൂക്ഷിക്കേണ്ട ആവശ്യമില്ലായെന്ന് മകൻ നേരത്തെ സെന്ററിനെ അറിയിച്ചിരുന്നുവെന്നാണ് സ്ഥാപനം വ്യക്തമാക്കുന്നത്.
എന്നാൽ മകന്റെ മരണ ശേഷം ബീജം വിട്ടുനൽകണമെന്ന ആവശ്യവുമായി ‘അമ്മ കോടതിയെ സമീപിക്കുകയാരുന്നു. ഹർജി കോടതി പരിഗണിക്കുന്നത് വരെ ബീജം മംബൈ ആസ്ഥനത്തുള്ള സ്വകാര്യ ഫെർട്ടിലിറ്റി സെന്ററിൽ സൂക്ഷിക്കാൻ കോടതി ഇടക്കാല ഉത്തരവിറക്കി. ജൂലൈ 30 -നാണ് ഹർജി കോടതിയിൽ പരിഗണിക്കുക. ബീജം കൃത്യമായ രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ അത് ഫലശൂന്യമാകുമെന്ന് ജസ്റ്റിസ് മനീഷ് പിതാലെയുടെ ബെഞ്ച് നിരീക്ഷിച്ചു. ഫെബ്രുവരിയിൽ മരിക്കുമ്പോൾ രോഗി അവിവാഹിതനായിരുന്നു.
കോടതിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ബീജം വിട്ടു നൽകാനാകൂ എന്നാണ് സ്ഥാപനത്തിന്റെ നിലപാട്. അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി ക്ലിനിക്കുകളെ നിയന്ത്രിക്കാനുള്ള പുതിയ നിയമപ്രകാരം കോടതിയുടെ അനുമതിയില്ലാതെ ബീജം വിട്ട് നൽകുന്നത് കുറ്റകരമാണെന്ന് ഫെർട്ടിലിറ്റി ക്ലിനിക് അധികൃതർ വ്യെക്തമാക്കി. ബീജത്തിന്റെ ദുരുപയോഗം തടയുക, സേവനങ്ങൾ തേടുന്ന വ്യക്തികളുടെ സ്വാകാര്യത സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ടു കൊണ്ടുള്ള പുതിയ നിയമം നിലവിലുണ്ട്. കുടുംബത്തിന്റെ അറിവോടെയല്ല മകൻ സത്യവാങ്മൂലം നൽകിയത് എന്നാരോപിച്ചാണ് ‘അമ്മ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.

