PRAVASI

നായര്‍ അസോസിയേഷന്‍ വിഷു ആഘോഷിച്ചു

Blog Image

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ വിഷുദിനാഘോഷങ്ങള്‍ നൈല്‍സിലുള്ള ഗോള്‍ഫ് മെയ്നി കമ്യൂണിറ്റി സെന്‍ററില്‍ വെച്ച് വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവയോടു കൂടി ആഘോഷിച്ചു.
പ്രസിഡണ്ട് വിജി നായര്‍ ഏവരേയും സ്വാഗതം ചെയ്യുകയും ഏവര്‍ക്കും ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ആയുരാരോഗ്യവും നിറഞ്ഞ ഒരു വര്‍ഷമായിരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. കൂടാതെ വിഷുവിന്‍റെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പ്രസിഡണ്ടും മറ്റു ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി വിഷു പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിഷുവിന് ഏറ്റവും പ്രധാനം വിഷുക്കണിയും കൈനീട്ടവുമാണ്. വിഷുക്കണി ഒരുക്കങ്ങള്‍ ലീലാ പിള്ളയുടെ നേതൃത്വത്തില്‍ നടന്നു. എം.ആര്‍.സി. പിള്ളയും വിജി നായരും ചേര്‍ന്ന് വിഷുക്കൈനീട്ടം നല്കി.
വിഷുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. സിദ്ധാര്‍ത്ഥ് ടീമിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഫ്ളൂട്ട് ഫ്യൂഷന്‍, സോളോ സെറാഫിന്‍റെ സോളോ ഡാന്‍സ്, ഗാനാലാപനം, ലക്ഷ്മി നായര്‍, രശ്മി നായര്‍, രമ്യ നായര്‍ എന്നിവരുടെ ഭക്തിസാന്ദ്രമായ ഗാനം, സൗപര്‍ണിക, കലാക്ഷേത്ര അവതരിപ്പിച്ച കുട്ടികളുടെ ഡാന്‍സ്. തരംഗ് ടീമിന്‍റെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഡാന്‍സ്, ടീം നര്‍ത്തകീസ് അവതരിപ്പിച്ച ഡാന്‍സ്, ഓംകാരം ചിക്കാഗോയുടെ ചെണ്ടമേളം തുടങ്ങി വിവിധ പരിപാടികള്‍ ചടങ്ങിനെ പ്രൗഢഗംഭീരമാക്കി. ചടങ്ങില്‍ ഇന്ത്യാ പ്രസ്ക്ലബ് ചിക്കാഗോ പ്രസിഡണ്ടും കമ്മിറ്റി മെംബറുമായ പ്രസന്നന്‍ പിള്ള, സിഎംഎ പ്രസിഡണ്ട് ജോസ് മണക്കാട്ട,് ഐഒസി ചിക്കാഗോ പ്രസിഡണ്ട് ജോര്‍ജ് പണിക്കര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വിവിധ പരിപാടികള്‍ക്ക് അരവിന്ദ് പിള്ള, രഘു നായര്‍, രാജഗോപാലന്‍ നായര്‍, പ്രസാദ് പിള്ള, ചന്ദ്രന്‍പിള്ള, ജിതേന്ദ്ര കൈമള്‍, മഹേഷ് കൃഷ്ണന്‍, അജി പിള്ള, വിജയ പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി. കലാപരിപാടികള്‍ക്ക് ദീപു നായര്‍ നേതൃത്വം നല്കുകയും കൂടാതെ എംസിയുമായിരുന്നു. സെക്രട്ടറി സുരേഷ് ബാലചന്ദ്രന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. പ്രത്യേകിച്ചും വാളണ്ടിയറായി പ്രവര്‍ത്തിച്ച ഏവരേയും അദ്ദേഹം അഭിനന്ദിച്ചു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.