ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഡെസ്പ്ലെയിന്‍സിലുള്ള പ്രയിറി ലേക്ക് കമ്യൂണിറ്റി സെന്‍ററില്‍ വെച്ച് നടന്നു.
ചെണ്ടമേളത്തിന്‍റെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി വിശിഷ്ടാതിഥികളെയും മഹാബലിത്തമ്പുരാനെയും എതിരേറ്റ് ആനയിച്ചു.
പ്രസിഡണ്ട് വിജി നായര്‍ സദസ്സിനെ സ്വാഗതം ചെയ്തു. കൂടാതെ ഓണത്തിന്‍റെ മാഹാത്മ്യത്തെക്കുറിച്ചും സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുകയും ഏവര്‍ക്കും ഓണാശംസകള്‍ നല്കുകയും ചെയ്തു. എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സതീശന്‍ നായര്‍ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി.
ശ്രേയാ മഗേഷ് ഈശ്വരപ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. വൈവിദ്ധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍ ചടങ്ങിനെ പ്രൗഢഗംഭീരമാക്കി. ശ്രീമതി പ്രസന്ന അവതരിപ്പിച്ച സോപാന സംഗീതം, മോഹിനിയാട്ടം എന്നിവ വളരെ മികവുറ്റതായിരുന്നു. കൂടാതെ ദിയാ നിതിന്‍റെ ഓണപ്പാട്ട്, സൊറാഫിന്‍റെ ഡാന്‍സ്, ടീം ഡാഫോഡില്‍സ് അവതരിപ്പിച്ച ഡാന്‍സ്, അഞ്ജു ശ്രീകാന്ത്, ഗ്രീഷ്മ സുമേഷ് മ്യൂസിക്കല്‍ ഐറ്റം, ഓംകാരം ചിക്കാഗോയുടെ തകര്‍പ്പന്‍ ചെണ്ടമേളം, സൗപര്‍ണിക കലാക്ഷേത്രയുടെ ഡാന്‍സ്, രാഗാഹുക്ക് ബാന്‍ഡ്, തരംഗ്, നര്‍ത്തകീസ്, ഓംകാരം കലാകാരന്മാര്‍ അവതരിപ്പിച്ച ചരിത്രപരവും സാംസ്കാരികവുമായ തൃശൂര്‍ പൂരത്തിന്‍റെ അവതരണം, മല്‍ഹാര്‍ ഡാന്‍സ് കമ്പനിയുടെ ഡാന്‍സ്, ടീം മണവാളന്‍സിന്‍റെ വൈവിധ്യമാര്‍ന്ന കോമഡി മ്യൂസിക് & ഡാന്‍സ് തുടങ്ങിയ വിവിധ പരിപാടികള്‍ സദസ്സിന് സന്തോഷവും കുളിര്‍മയും നല്കി. കലാപരിപാടികളുടെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചത് ദീപു നായരായിരുന്നു.
മറ്റു വിവിധ പരിപാടികള്‍ക്ക് അരവിന്ദ് പിള്ള, എം.ആര്‍.സി. പിള്ള, സുരേഷ് ബാലചന്ദ്രന്‍, ജിതേന്ദ്ര കൈമള്‍, പ്രസന്നന്‍പിള്ള, രഘുനാഥന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, രാജഗോപാലന്‍ നായര്‍, വിജയപിള്ള, ചന്ദ്രന്‍പിള്ള, ദീപക് നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. മഹേഷ് കൃഷ്ണന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ബിന്ധ്യാ നായര്‍ ചടങ്ങില്‍ എംസി ആയിരുന്നു.










