മലയാള ചലച്ചിത്രത്തെ, ലോക സിനിമയ്ക്ക് മുന്നിൽ അവതരിപ്പിക്കുവാൻ ഇപ്പോൾ നമുക്കൊരു മലയാള ചിത്രമുണ്ടായിരിക്കുന്നു, ബ്ലെസ്സിയുടെ ആടുജീവിതം. മറ്റേതൊരു ഭാഷയിലും ഇത്രയും സത്യസന്ധതയോടെ ഒരു ചിത്രം നിർമ്മിക്കുവാനാവില്ല. മലയാളത്തിനപ്പുറമുള്ള ചിത്രങ്ങളിൽ ഇതുപോലെ ഒരു കഥ പറയുന്നത് ഒരാഡംഭര കാഴ്ചയോടെയാവും
മലയാള ചലച്ചിത്രത്തെ, ലോക സിനിമയ്ക്ക് മുന്നിൽ അവതരിപ്പിക്കുവാൻ ഇപ്പോൾ നമുക്കൊരു മലയാള ചിത്രമുണ്ടായിരിക്കുന്നു, ബ്ലെസ്സിയുടെ ആടുജീവിതം. മറ്റേതൊരു ഭാഷയിലും ഇത്രയും സത്യസന്ധതയോടെ ഒരു ചിത്രം നിർമ്മിക്കുവാനാവില്ല. മലയാളത്തിനപ്പുറമുള്ള ചിത്രങ്ങളിൽ ഇതുപോലെ ഒരു കഥ പറയുന്നത് ഒരാഡംഭര കാഴ്ചയോടെയാവും. ചിലപ്പോൾ ദൃശ്യങ്ങൾ കൊണ്ടോ.. അവതരണരീതികൊണ്ടോ കമെർഷ്യൽ ചേരുവകൾ കൊണ്ടോ ആ കഥ പറയും. അതിനു പലപ്പോഴും ഒരാത്മാവുണ്ടാവില്ല.
എന്നാൽ ബ്ലെസി, ബെന്യാമിന്റെ നജീബിനെ മലയാളത്തിലുണ്ടായ മറ്റേതൊരു സർവൈവൽ ചിത്രത്തിനേക്കാളും മികച്ചതാക്കിയത് സിനിമ എന്ന മാധ്യമത്തോടുള്ള ആത്മാർഥത കൊണ്ടുമാത്രമാണ്. ഒരിക്കലും ഈ ചിത്രം ചലച്ചിത്രശാലയിൽ നിന്നല്ലാതെ കാണാൻ ശ്രമിക്കരുത്. ശബ്ദം കൊണ്ടും അഭിനയം കൊണ്ടും സംഗീതം കൊണ്ടും ഈ സിനിമ നിങ്ങളുടെ മനസ്സ് നിറയ്‌ക്കും. പൃഥ്വിരാജ് എന്ന അതുല്യനടൻ, അയാളുടെ നജീബ് എന്ന ജീവിതത്തിലേക്കുള്ള പകർന്നാട്ടം അത്ഭുതത്തോടെ മാത്രമേ കാണാൻ കഴിയൂ.. ഗോകുൽ എന്ന നടനിലും പ്രതിഭയുള്ള ഒരു കലാകാരനുണ്ട്.
വെറുതെ ഒരു സിനിമയല്ല ആടുജീവിതം. അത് മനസ്സുള്ള സകലരുടെയും ഉള്ളിലൊരു കനലായി നീറും. ബ്ലെസ്സീ ഇത് നിങ്ങളുടെ അർപ്പണമാണ്.
മലയാളിയ്ക്ക് അഭിമാനിക്കുവാൻ ഒരു ചിത്രം നൽകിയതിന് അഭിവാദ്യങ്ങൾ.
മധുപാൽ