PRAVASI

നെല്ലും നീരും- 2025 ന് കൊടിയേറി

Blog Image

ഒന്റാറിയോ കാനഡ: ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ക്യാനഡയുടേം (KCAC) ക്നാനായ കാത്തോലിക് കോൺഗ്രസ് ഓഫ് വെസ്റ്റേൺ ഒന്റാറിയോയുടെയും (KCCWO) നേതൃത്വത്തിൽ ഏഴിലംകാരുടെ പൂരമായ "നെല്ലും നീരിനും "കൊടിയേറി.കാനഡയിലെ പല പ്രവശ്യകളിൽ സ്ഥിരതാമസമാക്കിയ ക്നാനായ കുടുംബങ്ങളെ ഒരുമിച്ചു ഒരു കുടക്കീഴിൽ അണിനിരത്തുന്നതിന്റെ ഭാഗമായിട്ടാണ് "നെല്ലും നീരും" 2025 മെയ് 24 ആം തീയതി നടത്തപ്പെടുന്നത് .ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ക്യാനഡയുടെ ക്രിസ്മസ് ന്യൂയിയർ ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി എട്ടാം  തീയതി മിസ്സിസ്സാഗയിൽ വെച്ച് നടന്ന പരുപാടിയിൽ വെച്ചാണ് KCAC യുടെ പ്രസിഡന്റ് ജോൺ തച്ചേത്ത്ന്റെയും KCCWO യുടെ പ്രസിഡന്റ് ഫെബി തൈക്കകത്തിന്റെയും നേതൃത്വത്തിൽ ക്നാനായക്കാരുടെ കുടുംബയോത്സവത്തിന് "നെല്ലും നീരും" എന്ന പേര് പ്രസിദ്ധികരിച്ചത് . കുടുംബ കൂട്ടായ്‌മയക്ക് പേര് നിർദ്ദേശിക്കുന്ന മത്സരം  നടത്തിയിരുന്നു. ഏകദേശം 65 എൻട്രികൾ വന്ന മത്സരത്തിൽ നിന്നും 4 പേർ അടങ്ങുന്ന ജഡ്ജിങ് പാനലാണ് "നെല്ലും നീരും" എന്ന ക്നാനായക്കാരുടെ തനിമ നിലനിർത്തുന്ന പേര് തിരഞ്ഞെടുത്തത് .
എല്ലാ പ്രായക്കാർക്കും ഉള്ള വിവിധ ഇനം കലാ മത്സരങ്ങളും , മീറ്റിംഗുകളും വിഭവ സമൃദ്ധമായ ഭക്ഷണ കലവറയും , കലാസന്ധ്യയുമായി ഒരു വർണാഭമായ ദിനമാണ് കാലഡോണിയയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത് .ഏകദേശം 10 ഓളം കമ്മറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തപ്പെടുന്നത് .നോർത്ത് അമേരിക്കയിൽ ഉള്ള എല്ലാ ക്നാനായക്കാരെയും ഈ കുടുംബ കൂട്ടായ്മയായ നെല്ലും നീരിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

നെല്ലും നീരും 2025-"കാനഡയിലെ ഏഴിലംകാരുടെ കുടുംബ സംഗമം !" .കാനഡയിലെ എല്ലാ ക്‌നാനായ കുടുംബങ്ങൾക്കും ഒരുമിച്ച് കൂടാൻ ഒരു സുവർണാവസരം.തീയതി-മേയ് 24, 2025 .സ്ഥലം: 151 Caithness Street East, Caledonia, ON N3W 1C2, Canada *Save the Date! Stay tuned!!* Instagram: https://www.instagram.com/nellum_neerum

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.