PRAVASI

ന്യൂയോർക്ക് മറന്നു! മാംദാനി കസേരയിൽ!

Blog Image

25 വർഷങ്ങൾക്കു മുമ്പ് ന്യൂയോർക്ക് പട്ടണത്തിന് സംഭവിച്ച ആ വലിയ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. അമ്പരചുംബികളായ കെട്ടിടങ്ങൾ നിലം പതിച്ചപ്പോൾ അതിലുപരിയായി, തകർന്നുടഞ്ഞത്, ഒട്ടനവധി ആകാശത്തോളം എത്തുന്ന സ്വപ്നങ്ങളും, പ്രതീക്ഷകളും, ആഗ്രഹങ്ങളും തിങ്ങി നിറഞ്ഞ ജീവിതങ്ങൾ അത്രേ.  
9 11 എന്ന കറുത്ത ദിനം ചരിത്രത്തിൻെ്് താളുകളിലും, മനുഷ്യഹൃദയങ്ങളിലും ഒരിക്കലും മായാത്ത പാടുകൾ ആയി മാറി, ഇന്നും ജനലക്ഷങ്ങളെ വേദനിപ്പിക്കുന്നു. . നിരപരാധികളുടെ രക്തം നീയോർക്കിൻെ്് മണ്ണിൽ ഒഴുകി ഉണങ്ങിയെങ്കിലും, മുറിവുകൾ ഇന്നും കരിഞ്ഞിട്ടില്ല.  ഇന്നുള്ള മില്ലേനിയൽസിനും, ജെൻസി തലമുറയ്ക്കും ചരിത്രം പഠിക്കുവാൻ സമയമുണ്ടോ?  എപ്പോഴും ഫോണിൽ തോണ്ടി ഇരിക്കുകയും, വല്ലപ്പോഴും തലപൊക്കി നോക്കുകയും ചെയ്യുന്ന കൂട്ടുകാര് മറന്നുപോകരുത്, കളികൾ കാര്യമാകുവാൻ പോവുകയാണ്.  തെരഞ്ഞെടുക്കപ്പെട്ട സൊഹറാൻ മാംദാനി ഭരണകൂടം ന്യൂയോർക്ക് പട്ടണത്തിന് എന്താണ് കാഴ്ചവയ്ക്കുവാൻ പോകുന്നത്? ഇസ്രായേലിൻെ്് യും, ഇന്ത്യയുടെയും പ്രധാനമന്ത്രിയെ അറസ്റ്റ് ചെയും, എല്ലാവർക്കും കുറഞ്ഞ നിരക്കിൽ ഉയർന്ന താമസ സൗകര്യം, മെച്ചമായ ഭക്ഷണം തുച്ഛമായ നിരക്കിൽ, കാശു മുടക്കാതെ പട്ടണത്തിൽ എവിടെയും കറങ്ങി നടക്കുവാൻ ഫ്രീ യാത്ര സൗകര്യങ്ങൾ.  എല്ലാം ഫ്രീ,ഫ്രീ.  ഇതൊക്കെ കേൾക്കുമ്പോൾ എന്തൊരു സുഖം.  നമ്മുടെ കൊച്ച് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ മോഹന വാഗ്ദാനങ്ങളെ  ലജ്ജിപ്പിക്കുന്ന വാഗ്ദാനങ്ങൾ.  ആര് വീഴാതിരിക്കും? 

 കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ!  ഏദനിൽ തോട്ടത്തിൻെ്് നടുവിലുള്ള വൃക്ഷത്തിൻെ്് ഫലം ഭംഗിയുള്ളതും, കൊതിപ്പിക്കുന്നതും ആയിരുന്നു.  എന്നാൽ മരണം അതിൽ ഒളിഞ്ഞിരുന്നു.  ഇതുപോലെ അത്രെ ഇന്നുള്ള പല മാംദാനി വാഗ്ദാനങ്ങളും.  ആദ്യം കേൾക്കുമ്പോൾ മധുരം, നുണയുമ്പോൾ ഇരട്ടി മധുരം, താമസം കൂടാതെ അത് കൈപ്പായി മാറുകയാണ്.  ഇത് തിരിച്ചറിയണം.  സർക്കാരിൻെ്് റൊട്ടിയും തിന്ന് ഒരു പണിയും എടുക്കാതെ വട്ടം കറങ്ങി നടക്കുന്നവന് എല്ലാം ഫ്രീ എന്ന് കേൾക്കുമ്പോൾ മാംദാനിക്ക് കൊടി പിടിക്കാതിരിക്കുമോ?  ഇതൊക്കെ വെറും പൊള്ള വാക്കുകൾ.  ഇതിൽ നാം  ലജ്ജിക്കണം.  അക്രമി സംഘങ്ങളും, വേശ്യാവൃത്തിയും, ന്യൂയോർക്ക് പട്ടണത്തിൽ നടമാടുമ്പോൾ, നിയമപാലകരെ ചങ്ങലയിട്ടു കൊണ്ട്, നിയമലംഘികളുടെ ചങ്ങലകൾ അഴിച്ചു മാറ്റുന്ന ഭരണം, മരണം വിതയ്ക്കും.  മൂന്നാം ലോക രാജ്യങ്ങളെ പോലും ലജ്ജിപ്പിക്കുന്ന രീതിയിൽ ചുവന്ന തെരുവുകളും, മയക്കുമരുന്ന് വ്യാപാരങ്ങളും നിരത്തുകൾ കയ്യടക്കുന്നു.  അറുക്കുവാൻ കൊണ്ടുപോകുന്ന കാള ഒന്നുമറിയാതെ വഴിയിൽ വെച്ച് പുല്ല് തിന്നുവാൻ ബന്ധപ്പെട്ട് പായുന്നതുപോലെ പോലെ, ഒരു സമൂഹം അന്ത്യം എന്തായിരിക്കും എന്നറിയാതെ, ചിന്തിക്കാതെ, തിന്നും, കുടിച്ചും, ചെണ്ടയടിച്ചും കൊണ്ട്  നിരത്തുകളിൽ നൃത്തം ചവിട്ടുന്നു.  ഓർക്കുക, അധികം  താമസിയാതെ, ശരിയത്ത് നിയമങ്ങൾ നിങ്ങളുടെ വാതുക്കൽ മുട്ടും.  വെള്ളമൊഴുകുന്നതുപോലെ  ന്യൂയോർക്ക് പട്ടണത്തിൽ കൂടി ഒഴുകുന്ന ഗതാഗതം, ബാങ്ക് വിളി ആരംഭിക്കുമ്പോൾ നടു റോഡിൽ നിർത്തും. റോഡുകൾ എറണാകുളവും, കൂത്താട്ടുകുളവും ആയി മാറും നിശ്ചയം. ലണ്ടൻ പട്ടണവും, ഫ്രാൻസും മറ്റ് പട്ടണങ്ങളും ഈ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.  വർഗീയതയും, കലാപങ്ങളും ഇംഗ്ലണ്ട് ,യൂറോപ്പ്യൻ  രാജ്യങ്ങളിൽ നടക്കുന്നത് ഇവിടെയും തലപൊക്കും.  ഇതാണോ നമുക്ക് ആവശ്യം?

ഹമാസ് ഭീകരന്മാർ ചിതല് പോലെ എന്നും  പെരുകികൊണ്ടിരിക്കുകയാണ്. തലയും മുഖവും മറച്ച് കൈകളിൽ യന്ത്ര തോക്കുകളുമായി പലസ്തീനിൻെ്് തെരുവിൽ കൂടി നടക്കുന്ന ഇവർ യഥാർത്ഥത്തിൽ ആരാണ്?  വിട്ടയക്കപ്പെട്ട ബന്ധികളിൽ ചിലർ പറഞ്ഞു, അവരിൽ ചിലർ ഡോക്ടർസ്, അധ്യാപകർ, ഗവൺമെൻറ് ഉദ്യോഗസ്ഥർ എന്നീ തുറകളിൽ  ജോലി ചെയ്യുന്നവരും, മറ്റു ചിലർ സാധാരണക്കാരും ആയിരുന്നു.  ഇത് നമ്മെ ഭയപ്പെടുത്തുന്നില്ലേ?  പകൽ ജോലി ചെയ്യുന്നു, ഷിഫ്റ്റ് കഴിയുമ്പോൾ ഭീകരന്മാരുടെ വസ്ത്രം ധരിച്ച്, നിരത്തുകളിൽ കൈകളിൽ തോക്കും, ബോംബുകളുമായി ഭീകരത വിതയ്ക്കുന്നു.  സമൂഹത്തിൽ എങ്ങനെ ഇവറ്റകളെ തിരിച്ചറിയുവാൻ കഴിയും? പലസ്തീൻ നാട്ടിൽ സാധാരണക്കാരെ മറയാക്കി കൊണ്ട് ഈ ഭീകരന്മാർ വളരുകയാണ്. പല ഇസ്ലാമിക രാജ്യങ്ങളിലും, സാധാരണ ജനങ്ങൾ ഭീകരവാദ അനുകൂലികളും, അവരെ വളർത്തുന്നവരും അത്ര.  ഇത് തിരിച്ചറിഞ്ഞ ഒരേയൊരു ഭരണകൂടം അമേരിക്കൻപ്രസിഡൻ്റ് ട്രംപിൻ്റെത് മാത്രമാണ്.  അതുകൊണ്ട് അത്രേ ഭീകരവാദത്തെയും, ഇസ്ലാമിക തീവ്രവാദികളെയും ശക്തമായി നേരിടുവാൻ മുന്നറിയിപ്പ് കൊടുക്കുന്നത്.   ഇസ്ലാമിക ഭീകരവാദം മതത്തിൻെ്് മറവിൽ ചെയ്യുന്ന കിരാതത്വം  തിരിച്ചറിയണം.  അനുകൂലിക്കാത്തവരെ നിഷ്ക്കരുണം പട്ടണത്തിൻെ്് നടുവിൽ മൃഗീയമായി കൊന്നൊടുക്കുന്നു.  കാട്ടുമൃഗങ്ങൾ പോലും ലജ്ജിക്കുന്ന, ഹൃദയം നിലയ്ക്കുന്ന അവരുടെ പൈശാചികതയും, കാപാലികതയും സോഷ്യൽ മീഡിയയിൽ കൂടി പുറത്തുവരുന്നത് കണ്ടില്ലെന്നു നടിക്കരുത്. 

ഇതെല്ലാം കണ്ടിട്ടും, കേട്ടിട്ടും  ഇവരെ അനുകൂലിക്കുകയും ഇവർക്ക് വേണ്ടി  അമേരിക്കയുടെ നിരത്തുകളിലും, കോളേജ് ക്യാമ്പസുകളിലും ഹമാസ് അനുകൂല വാദികൾ മുഖവും, തലയും മുടി കെട്ടി സിന്ദാബാദ് വിളിച്ചു കൊണ്ട് നീങ്ങുന്നത് എത്രയോ അധപ്പതനീയമാണ്.   ഇങ്ങനെയുള്ളവരെ അപലപിക്കാതെ അവരുടെ പ്രവർത്തികൾക്ക് കൂട്ടുനിന്നുകൊണ്ട് കുരക്കുന്ന നേതാക്കന്മാർ  ആറ്റം ബോംബിനെക്കാൾ  അപകടകരമാണ്. ഇവർക്ക് കുടപിടിക്കുകയും, കിടക്ക വിരിക്കുകയും, ജയിലുകളിൽ നിന്ന് ഇവരെ പുറത്തുകൊണ്ടുവരികയും ചെയ്യുന്ന,  നീചന്മാരായ ഭരണ നേതാക്കളെയും, അനുകൂല വാദി ജഡ്ജികളെയും ബാലറ്റിലൂടെ പുറത്തുകളയണം.  ഇവർ വെള്ള തേച്ച ശവക്കല്ലറകളാണ്.  

കൊച്ചു, കൊച്ചു പിഞ്ചു കുരുന്നു മനസ്സുകളിൽ മദ്രസ തുടങ്ങി വർഗീയതയും, കൊല്ലും, കുലയും കുത്തിവെച്ച് ഒരു ചാവേർ പടയെ സൃഷ്ടിക്കുന്ന മുസ്ലിം തീവ്രവാദികൾ, അമേരിക്കയുടെ മണ്ണിലും ഇടം കണ്ടെത്തിയോ? ദിവസങ്ങൾക്കു മുമ്പ് ഇന്ത്യയുടെ മണ്ണിൽ ഡൽഹിയിൽ നടന്ന ബോംബ് ആക്രമണത്തിൽ എത്ര ജീവിതങ്ങൾ  പൊലിഞ്ഞു വീണു? അവിടെ ചാവേർ ബോംബ് ആയി മാറിയ കൊടും ഭീകരൻ  ഒരു ഡോക്ടർ  ആയിരുന്നു. ഇങ്ങനെയുള്ള നിരവധി പിടികിട്ടാ ഭീകരന്മാർ ലോകത്തിൻെ്് എല്ലാ രാജ്യങ്ങളിലും കയറിപ്പറ്റികഴിഞ്ഞു, വേര് ഉറപ്പിച്ചു.  ഇവരുടെ വിശ്വാസം സ്വീകരിക്കാത്ത എല്ലാവരും ഇവർക്ക് മുന്നിൽ കാഫിർ അഥവാ ഇൻഫിടൽ.  സത്യം നിഷേധിക്കുന്നവർ, അവിശ്വാസികൾ അത്ര.   ഇങ്ങനെയുള്ളവരെ കൊല്ലുന്നതിൽ അള്ളാഹു പ്രസാദിക്കുന്നു എന്ന് പഠിപ്പിക്കുകയും, പറുദീസയിൽ  അനവധി തരൂണിമണികളുടെ വൻ സ്വീകരണവും ലഭിക്കുന്നതും മനോമുകരത്തിൽ കണ്ടുകൊണ്ട് പലരും മനുഷ്യ ബോംബുകളായി നിരത്തിലേക്ക് ഇറങ്ങുകയാണ്.  ഇവരുടെ മറ്റൊരു ഭീകര കൂട്ടമാണ് ഐസിസ്, ആഫ്രിക്കൻ നാടുകളിൽ 
ബൊക്കോ ഹറാം, ഹിസ്ബുള്, അമേരിക്കയിൽ ആൻ്റിഫ.  ഇങ്ങനെ അവധി തീവ്രവാദി സംഘടനകൾ ആഗോളവ്യാപകമായി ഭീകരവാദം വളർത്തുന്നു. മുൻ ഭരണകൂടത്തിലെ കപ്പിത്താൻ  അമരത്ത് ഉറങ്ങിപ്പോയി, ആ ബൈഡൻ ഉറക്കം ലോകവ്യാപകമായി തീവ്രവാദി സംഘടനകൾക്ക് മിറക്കിൾ ഗ്രോ ദിനങ്ങൾ ആയി മാറി.  അമേരിക്കയുടെ മണ്ണിലും അവർ വേരുറപ്പിച്ചു, തരം കിട്ടിയാൽ ഇവർ തലപൊക്കും, നിരപരാധികളുടെ തലവെട്ടും.  അതിന് തെളിവ് അല്ലേ, ഹലോവീൻ മറവിൽ യുവാക്കളായ കൊടും ഭീകരന്മാർ ഐസിസ് രീതിയിലുള്ള കൊലപാതകൾ നടത്തുവാൻ  മിഷിഗണിലും, ന്യൂജേഴ്സിയിലും തന്ത്രങ്ങൾ ഒരുക്കിയത്. എങ്കിലും സ്വർഗ്ഗസ്ഥനായ ദൈവത്തിൻെ്്കരുണ കൊണ്ടും,  ജനത്തിൻെ്് പ്രാർത്ഥന കൊണ്ടും, എഫ്ബിഐക്ക് അവരെ കൂടുക്കുവാനും, കൂട്ടിലടയ്ക്കുവാനും കഴിഞ്ഞു. 

യാതൊരുവിധമായ നിയന്ത്രണങ്ങളും ഇല്ലാതെ തുറന്നുകിടന്ന് പട്ടണം പോലെ, കഴിഞ്ഞ ചില വർഷങ്ങൾ അമേരിക്ക ആയി തീർന്നതുകൊണ്ട്, അന്താരാഷ്ട്ര ഭീകര സംഘവും, മയക്കുമരുന്ന് മാഫിയകളും, അന്താരാഷ്ട്ര  പെൺവാണിഭക്കാരും ഈ മണ്ണിൽ സ്ഥാനം പിടിച്ചു . ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ എവിടെന്നു പോലും അറിയാതെ കഴിഞ്ഞ ചില വർഷങ്ങളിൽ എങ്ങോ പോയി മറഞ്ഞു.  അമേരിക്ക എന്ന ഈ സമ്പന്ന രാജ്യത്തെ, ഒരു മൂന്നാംകിട ലോകരാഷ്ട്രമാക്കി മാറ്റുവാൻ ആഫ്രിക്കയും, സൗത്ത് അമേരിക്കൻ രാജ്യങ്ങളെപ്പോലെ യാതൊരുവിധമായ പുരോഗതിയോ, സംസ്കാരമോ, ക്രമസമാധാനമോ ഉണ്ടാകാതെ അധഃപതിച്ചു കാണുവാനും, ക്രിസ്തുമത വിശ്വാസവും, ക്രിസ്ത്യാനികളും വംശനാശം നേരിട്ട്  മറഞ്ഞ് പോകുവാനും ആഗ്രഹിക്കുന്ന മേലാളന്മാർ പാർട്ടികളുടെ മറവിൽ ചെയ്യുന്ന പ്രവർത്തികൾ ജനാധിപത്യ സംസ്കാരത്തിൻെ്് ശവസംസ്കാരമാണ് നടത്തുന്നത് എന്നുള്ളത്  അറിയാതിരിക്കരുത്. 

 ലോകരാജ്യങ്ങളുടെ  തിലക കുറിയായിരുന്നു ന്യൂയോർക്ക് പട്ടണം  ഇനിയും ഒരു  കഫർന്നഹോം ആയി മാറുമോ? സദാചാര മൂല്യങ്ങൾക്ക് വില കൽപ്പിക്കാതെ മത്സരിക്കുകയും, ദൈവനിഷേധികളായി തല ഉയർത്തുമ്പോൾ ഓർത്തുകൊള്ളണം, ബാബേൽ സാമ്രാജ്യത്തിൻെ്് ചക്രവർത്തിയെ പട്ടുമത്തയിൽ നിന്ന് ഇറക്കി പുൽപുറത്ത്  കിടത്തിഒരു തിരിച്ചറിവുണ്ടാകുന്നതുവരെ കാളയെപ്പോലെ ദൈവം പുല്ല് തീറ്റിച്ചു.   തിരുവചനം ഇങ്ങനെ പറയുന്നു, ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചു കളയുന്നു.(സങ്കീ:146 9) എന്നാൽ  പുൽപുറത്തു കിടന്നവനെ പട്ടുമെത്തയിലേക്ക് കരം പിടിച്ചുയർത്തി ഇസ്രയേലിൻെ്് രണ്ടാമത്തെ രാജാവായി എഴുന്നേൽപ്പിച്ചു.  ഇതാണ് ദൈവത്തിൻറെ പദ്ധതി.  ദൈവം എന്നും മൗനമായിരിക്കും എന്ന് കരുതരുത്.  ഞെളിയാതെ ഭയപ്പെടുക.   ഇതാ ഞാൻ വേഗം വരുന്നു, ഓരോരുത്തനും അവനവൻെ്് പ്രവർത്തികൾക്ക് തക്കവണ്ണം പ്രതിഫലം  ദൈവം കൊടുക്കുംഎന്നുള്ളത് മറന്നു പോകരുത്  (വെളിപ്പാട് 22 12) 

 പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.