റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്‌സൺ നിത അംബാനിയെ മസാച്യുസെറ്റ്‌സ് ഗവർണർ മൗറ ഹീലി വിശിഷ്ട പുരസ്‌കാരം നൽകി ആദരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കായികം, കല, സംസ്കാരം, വനിതാ ശാക്തീകരണം എന്നീ മേഖലകളിൽ നിത അംബാനി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം നൽകിയത്.
അതിമനോഹരമായ കൈത്തറി ഷികാർഗ ബനാറസി സാരി ധരിച്ചുകൊണ്ടാണ് അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ നിത അംബാനി എത്തിയത്. സങ്കീർണ്ണമായ കദ്‌വ നെയ്‌ത്ത് രീതിയും പരമ്പരാഗത കോന്യ രൂപകൽപ്പനയും ഉൾക്കൊള്ളുന്ന ഇന്ത്യൻ കരകൗശലത്തിന്റെ ഒരു മാസ്റ്റർപീസാണ് ഷികാർഗ ബനാറസി സാരി. ഇതിലൂടെ ഇന്ത്യയുടെ സമ്പന്നമായ കലാ പൈതൃകത്തിന് പിന്തുണ നൽകാനും നിത അംബാനിക്കായി.


