പറവൂക്കാരി യുവതി, പേര് വെളിപ്പെടുത്താതെ പരോക്ഷമായി മാങ്കൂട്ടത്തിനെതിരെ അന്ന് നടത്തിയ അത്ര ഗുരുതരമല്ലാത്ത ആരോപണത്തെ തുടർന്ന്, സതീശൻ മാധ്യമങ്ങൾക്ക് മുമ്പിൽ വന്ന് വൈകാരികമായി മാങ്കൂട്ടത്തിന്റെ പേര് പറയാതെ പറഞ്ഞത്...
ഇയാൾക്കെതിരെ വേറെയും ചില യുവതികളുടെ പരാതികൾ പാർട്ടി നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്. ഇയാൾ കോൺഗ്രസിനകത്ത് എത്ര വലിയ നേതാവായാലും, ഇയാളെ പാർട്ടിക്കകത്ത് നിന്ന് വെളിയിൽ കളയും. ഈ യുവതിയുടെ സംസാരം ടിവിയിൽ കണ്ടതിന് ശേഷം ആസ്ട്രേലിയയിൽ നിന്ന് ചെന്നിത്തല എന്നോട് ഫോണിൽ ആവശ്യപ്പെട്ടത്..ഇയാളെ ഇനിയും ഒരു നിമിഷം പാർട്ടിക്കകത്ത് വെക്കരുതെന്നാണ്.
സതീശൻ മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് ഇടയിൽ, മാങ്കൂട്ടം മുമ്പ് ഒരു യുവതിയുമായി ഫോണിലൂടെ നടത്തിയ സംസാരത്തിന്റെ റെക്കോഡിങ് റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ടു. അത് പുറത്ത് വന്നപ്പോൾ മാങ്കൂട്ടത്തിന് പിന്നെ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനം അയാൾ രാജി വെച്ചു.
പിന്നെ കാണുന്നത്, സിപിഎമ്മിന്റെയും റിപ്പോർട്ടർ ചാനലിൻ്റെയും നേതൃത്വത്തിൽ
ഒന്നിന് പുറകെ ഒന്നായി മാങ്കൂട്ടത്തിനെതിരെ മൂന്ന് ബലാത്സംഗ കേസുകളും, അയാളുടെ അറസ്റ്റും തടവും ജാമ്യവും ഒക്കെയാണ്.
ഉഭയ സമ്മത പ്രകാരമുള്ള ശാരീരിക ബന്ധത്തെ സിപിഎം അവരുടെ അധികാര ബലത്തിൽ ബലാൽസംഗ കേസുകളാക്കി മാറ്റി. ഇതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും നിഷ്പക്ഷരായ ജനങ്ങളും സോഷ്യൽ മീഡിയയിൽ മാങ്കൂട്ടത്തിനെ പ്രതിരോധിച്ചപ്പോൾ, എൽഡിഎഫും ബിജെപിയും കോൺഗ്രസിലെ മറുഭാഗവും മാങ്കൂട്ടത്തിനെ ശക്തമായി ആക്രമിച്ചു.
ജാമ്യത്തിൽ കഴിയുന്ന മാങ്കൂട്ടം ഇപ്പോഴും ഭാഗികമായ സാമൂഹ്യ ഭ്രഷ്ടിലൂടെയാണ് കടന്ന്
പോകുന്നത്. കേസുകളുടെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. ഈ ബലാൽസംഗ കേസുകളുടെ വിധിയെ ആശ്രയിച്ചിരിക്കും ഇനിയുള്ള അയാളുടെ രാഷ്ട്രീയ ഭാവി.
ഫേസ്ബുക്കിൽ മാങ്കൂട്ടത്തിനെ പ്രതിരോധിച്ചിരുന്നവരിൽ ഒരാളാണ്
ഞാൻ. അതിന് രണ്ട് കാരണങ്ങളുണ്ട്. അതിൽ ഒന്നാമത്തേത്, അന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്...ഇയാൾക്കെതിരെ വേറെയും യുവതികളുടെ പരാതികൾ ഞങ്ങൾക്ക്
കിട്ടിയിട്ടുണ്ടെന്നാണ്...
മാങ്കൂട്ടത്തിനെ പ്രതിരോധിച്ചവരുടെ മനസ്സിൽ അപ്പോൾ തോന്നിയത്...എങ്കിൽ എന്തുകൊണ്ട് അന്ന് പാർട്ടി അച്ചടക്ക നിയമ പ്രകാരം അയാൾക്കെതിരെ നടപടി സ്വീകരിക്കാതെ, ഇപ്പോൾ സതീശൻ മാധ്യമങ്ങൾക്ക് മുമ്പിൽ വന്ന് നിന്ന് ഇങ്ങനെ പറഞ്ഞ്, സിപിഎമ്മിനും ബിജെപിക്കും രാഷ്ട്രീയ അന്തരീക്ഷം കുട്ടി ചോറാക്കാനുള്ള അവസരം കൊടുത്തത് എന്തിനാണ് ?
സതീശനും, അന്ന് സതീശന്റെ നടപടിയെ പിന്തുണച്ചവർക്കും അവരുടേതായ ന്യായീകരണമുണ്ട്. എന്നാൽ എന്നെപ്പോലുള്ളവർക്ക് ആ ന്യായീകരണം ഇപ്പോഴും ശരിയായി തോന്നുന്നില്ല.
രണ്ടാമത്തെ കാരണം, ഉഭയ സമ്മത പ്രകാരം നടന്ന ശാരീരിക ബന്ധത്തെ, അതിലെ അയാളുടെ പങ്കാളികളെ ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം അവരെക്കൊണ്ട് അയാൾക്കെതിരെ ബലാത്സംഗ കേസുകൾ കൊടിപ്പിച്ചത് foul ആണ് . തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിനെതിരെ ആയുധമാക്കാൻ വേണ്ടി സിപിഎം ബോധപൂർവ്വം നടത്തിയ ചതി പ്രയോഗമാണത്. നിഷ്പക്ഷരായ ജനങ്ങളെ എൽഡിഎഫിനെതിരെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ച പല ഘടകങ്ങളിൽ ഒന്നാണ് അത്.
OJ ജനീഷിന് എന്തുകൊണ്ടാണ് മാങ്കൂട്ടത്തിന്റെ ചെലവിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയും മന്ത്രിയും ആകാൻ കഴിഞ്ഞതെന്ന് ചോദിച്ചാൽ...
കേരളത്തിലെ ഏറ്റവും നല്ല പ്രൊഫൈൽ ഉണ്ടായിരുന്ന 31 വയസ്സ്കാരൻ യുവ രാഷ്ട്രീയ നേതാവ്, കല്യാണം കഴിക്കാതെ തൻ്റെ പ്രശസ്തിയും പദവിയും ഉപയോഗിച്ച് ആരാൻ്റെ ഭാര്യമാരെ വളച്ച് അതിൻ്റെ പിറകെ പോയപ്പോൾ, പാർട്ടി പദവിയും പ്രശസ്തിയും മന്ത്രി സ്ഥാനവും, മാന്യമായി പൊതു പ്രവർത്തനം നടത്തുന്ന OJ ജനീഷിന്റൊപ്പം പോയി. very simple.
കുഞ്ഞനിയാ രാഹുലേ... രാഷ്ട്രീയത്തിലെ
ഒരാളുടെ ഏക investment അയാളുടെ പ്രതിച്ഛായയാണ്. അത് താൻ മറന്നു.
മാങ്കൂട്ടത്തിനെതിരെ അന്ന് ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിയുടെ നാട്ടുകാരി, അതിന് ശേഷം വളരെ പ്രശസ്തയായി. ഇന്നലെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ആ പ്രശസ്ത വന്നിരുന്നു. അവരുമായി കോൺഗ്രസ് നേതാക്കൾ അകലം പാലിക്കുന്നതാണ് നിങ്ങളുടെ രാഷ്ട്രീയ ആരോഗ്യത്തിന് നല്ലത്.

