PRAVASI

കേരള നിയമസഭയിൽ അവസരം.. സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് : തസ്‌തിക മുഖ്യമന്ത്രി

Blog Image

കേരള നിയമസഭയിൽ അവസരം. സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്. തസ്തിക മുഖ്യമന്ത്രി. വിദ്യാഭ്യാസയോഗ്യത വേണ്ട . നേരിട്ടുള്ള നിയമനം. 140 മണ്ഡലങ്ങളിൽ 102 ഇടളിൽ നിന്നും ജയച്ചവരിൽ കൈമുത്തിയവർക്കു മാത്രമായി തസ്തിക സംവരണം ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പ്, എഴുത്തുപരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ മാനേജ്മെൻ്റ് ചുമതലപ്പെടുത്തിരിക്കുന്ന കങ്കാണികൾ ശുപാർശചെയ്‌തിരിക്കുന്ന മൂന്നു പേരിൽ ഒരാൾക്ക് മുഖ്യമന്ത്രിസ്ഥാനം . ഇപ്പോൾ മൂന്നു പേരുകൾ നിർദ്ദേശികപ്പെട്ടിരിക്കുന്നു. രാഹുൽ ഗാന്ധിയെ പുകഴ്ത്തുന്ന 10 മുദ്രാവാക്യ o  . സോണിയ ഗാന്ധിസ്തവം 5 മിനിറ്റിനുള്ളിൽ ചൊല്ലണം. പ്രയങ്ക ഗാന്ധി അഷ്ടോത്തര സ്തവം കാണാതെ ജപിക്കണം.
തുടർന്ന് ഫ്ലെക്സ്, ഇവൻ്റ് മാനേജ്മെൻ്റ് , സ്വീകരണം , തുടങ്ങിയവയിൽ കലാപാടവം അഭികാമ്യം. മൂന്നു പേർക്കായി 25 .മാർക്കിൻ്റെ ചോദ്യം. എ. ഐ. സി. സി പ്രസിഡൻ്റിൻ്റെ പടം വരച്ച് ഭാഗങ്ങൾ അടയാളപ്പെടത്തണം  ഹൈക്കമാൻണ്ട് പേപ്പർ പരിശോധിക്കും. മൈനസ് മാർക്കുണ്ട്. മതേതരനാണെന്നു തെളിക്കുന്ന എസ് ഡി പി ഐ ,മുസ്ലിം ലീഗ്, സമസ്ത , ക്രിസ്ത്യൻ സഭാദ്ധ്യക്ഷന്മാരുടെ സാക്ഷ്യപത്രം. മോദിക്കും പിണറായിക്കും എതിരെ ഈരണ്ട്  പുലഭ്യം പ്രസിദ്ധീകരിക്കാത്തത് .
പിന്നെ മെൻ്റൽ എബിലിറ്റിയിൽ ഒരു ചോദ്യം ഞാനാണോ അമ്മയാണോ പെങ്ങളാണോ അതോ അളിയനാണോ ഇന്ദിരാ ഗാന്ധിയെപ്പോലെ ഇരിക്കുന്നത്... ഇതിനു ഓപ്ഷനില്ല. മനോധർമ്മം.. ധർമ്മം !
ഒരു ഓട്ട മത്സരം കൂടി ആകാം. പക്ഷേ ഒരു അപകടമുണ്ട്. അപ്പോൾ പിന്നിലുള്ള രണ്ടു പേർ മുന്നിലാകുന്നവൻ്റെ കണങ്കാലിൽ പുറകിൽനിന്നു പിടിച്ചിട്ടാലോ?

സാമൂഹിക പാഠം:
മൂന്നു പൊന്നപ്പൻമാരല്ല ...തങ്കപ്പമാരാ... പക്ഷേ ഇതിലാരാ ഗോപാലകൃഷ്ണൻ ?

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.