LITERATURE

എന്റെ പതിനഞ്ചാമത്തെ സിനിമ പപ്പാ ബുക്ക

Blog Image
എന്റെ പതിനഞ്ചാമത്തെ സിനിമ ആണ് പപ്പാ ബുക്ക . 2005 ൽ "സൈറ"യിൽ തുടങ്ങി 2024  ആകുമ്പോഴേക്കും 19  വർഷങ്ങൾ , പതിനഞ്ചാമത്തെ സിനിമയിലേക്ക് . ഇതിൽ  നാല് ചിത്രങ്ങൾ മറ്റു ഭാഷകളിൽ ആണ് . "സൗണ്ട് ഓഫ് സൈലൻസ്" ഹിന്ദി പഹാരി ടിബറ്റൻ ഭാഷകളിൽ , ഇംഗ്ലീഷ് ഭാഷയിലുള്ള "പെയിന്റിങ് ലൈഫ്" , തെലുങ്ക് ഭാഷയിലുള്ള  "സ്ഥലം" , ഇപ്പോൾ പപ്പുവ ന്യൂ ഗിനിയയിലെ ഭാഷ ആയ ടോക് പിസിൻ, ഹിന്ദി , ഇംഗ്ളീഷ് ഭാഷകളിൽ  "പപ്പാ ബുക്ക" .

എന്റെ പതിനഞ്ചാമത്തെ സിനിമ ആണ് പപ്പാ ബുക്ക . 2005 ൽ "സൈറ"യിൽ തുടങ്ങി 2024  ആകുമ്പോഴേക്കും 19  വർഷങ്ങൾ , പതിനഞ്ചാമത്തെ സിനിമയിലേക്ക് . ഇതിൽ  നാല് ചിത്രങ്ങൾ മറ്റു ഭാഷകളിൽ ആണ് . "സൗണ്ട് ഓഫ് സൈലൻസ്" ഹിന്ദി പഹാരി ടിബറ്റൻ ഭാഷകളിൽ , ഇംഗ്ലീഷ് ഭാഷയിലുള്ള "പെയിന്റിങ് ലൈഫ്" , തെലുങ്ക് ഭാഷയിലുള്ള  "സ്ഥലം" , ഇപ്പോൾ പപ്പുവ ന്യൂ ഗിനിയയിലെ ഭാഷ ആയ ടോക് പിസിൻ, ഹിന്ദി , ഇംഗ്ളീഷ് ഭാഷകളിൽ  "പപ്പാ ബുക്ക" .
പപ്പുവ ന്യൂ ഗിനിയായും ആയുള്ള ഈ കോ പ്രൊഡക്ഷൻ പ്രോജക്റ്റ്  2019 മുതൽ ചർച്ചകൾ നടക്കുന്നത് ആണ് . പപ്പുവ ന്യൂ ഗിനിയയിലെ പ്രൊഡക്ഷൻ കമ്പനി ആയ NAFA  യുമായി  ദീർഘമായ ചർച്ചകൾ .  രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ആയതു കൊണ്ട് തന്നെ ഒരു പ്രോപ്പർ സ്ക്രിപ്റ്റിൽ എത്താൻ ഒട്ടേറെ സമയം എടുത്തു . ആദ്യം  എഴുതിയ രണ്ടു സ്ക്രിപ്റ്റുകൾ  വേണ്ടെന്നു വെച്ച ശേഷം ആണ് മൂന്നാമത് ഒരു സ്ക്രിപ്റ്റ് ഫൈനലൈസ് ചെയ്തത് . പിന്നീട് നിരവധി പ്രീ പ്രൊഡക്ഷൻ ചർച്ചകൾ , ഇന്റർനാഷണൽ കോ പ്രൊഡക്ഷൻ  എഗ്രിമെന്റ് ഡ്രാഫ്റ്റിങ് , അങ്ങനെ ഒട്ടേറെ കടമ്പകൾ . ഒടുവിൽ എല്ലാം പൂർത്തിയാക്കി 2024 ജൂലായ് മാസത്തിൽ ഷൂട്ടിങ്ങിലേക്ക്  . 
സിനിമയുടെ വലിയ ഒരു പ്രതിസന്ധി ഇന്ത്യയിൽ നിന്നുമുള്ള പ്രൊഡക്ഷൻ  പാർട്ണർഷിപ് ലഭിക്കുക എന്നായിരുന്നു . മറ്റൊരു രാജ്യവുമായുള്ള കോ പ്രൊഡക്ഷൻ സിനിമയുടെ സാധ്യതകൾ മനസ്സിലാകുന്ന ഒരു പ്രൊഡക്ഷൻ കമ്പനിയെ ഇവിടെ നിന്നും ലഭിക്കുക എന്നത് എളുപ്പം ആയിരുന്നില്ല . നടനും സുഹൃത്തുമായ പ്രകാശ് ബാരെയുടെ നിർമാണ കമ്പനി ആയ  സിലിക്കൺ മീഡിയ ഒരു പ്രൊഡക്ഷൻ പാർട്ണർ ആകാമെന്ന് ആദ്യമേ  ഉറപ്പു നൽകിയത് ആണ് പ്രോജക്ട് മുന്നോട്ടു കൊണ്ടുപോകാൻ വലിയ ധൈര്യം തന്നത് . പക്ഷേ പ്രധാന പ്രൊഡക്ഷൻ പാർട്ണർ ആയി ഒരു നിർമാണ കമ്പനി കൂടി ഇന്ത്യയിൽ നിന്നും  ലഭിച്ചാലേ പ്രോജക്റ്റ് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമായിരുന്നുള്ളൂ .  പ്രിയപ്പെട്ട സഹോദരൻ പ്രശസ്ത സംവിധായകൻ പാ രഞ്ജിത്തുമായി  ഒരു ദിവസം  ചെന്നൈയിൽ വെച്ച് ഈ സിനിമയുടെ കാര്യം സംസാരിക്കാൻ ഒരു അവസരം ലഭിച്ചു .  പാ രഞ്ജിത്  ഈ സിനിമയുടെ നിർമാണ പങ്കാളിയാകാൻ തയ്യാറായി . പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസിന്റെ  ബാനറുമായി  ഒന്നിച്ചൊരു സിനിമ ചെയ്യുക എന്നത്  തീർച്ചയായും വലിയ ഒരു കാര്യമാണ് . ഞാൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ പ്രധാന നിർമാണ പങ്കാളി ആയി പാ രഞ്ജിത് എത്തുന്നു എന്നതിന് സാമൂഹ്യപരമായും ചരിത്രപരമായും ഒരു പ്രാധാന്യം  ഉണ്ട് എന്ന് കൂടി ഞാൻ വിശ്വസിക്കുന്നു .  ഇന്ത്യയിൽ നിന്നും പാ രഞ്ജിത്ത് , പ്രകാശ് ബാരെ , പപ്പുവ ന്യൂ ഗിനിയയിൽ നിന്നും NAFA  നിർമാണ കമ്പനിയെ പ്രതിനിധീകരിച്ചു മിസ് കാത്തി  സൈക് എന്നിവരാണ്  "പപ്പാ ബുക്ക" നിർമിക്കുന്നത് .


 സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട് . പപ്പുവ ന്യൂ ഗിനിയയിലെ നാഷണൽ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ  ഈ സിനിമയുടെ ഷൂട്ടിങ് പ്രോസസ്സിൽ  പങ്കു ചേരുന്നുണ്ട് . സംവിധാനം , ക്യാമറ , സിങ്ക് സൗണ്ട് , എഡിറ്റിങ് , പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ സാങ്കേതിക മേഖലകളിൽ ഇവർക്ക്  പ്രാക്ടിക്കൽ പരിശീലനം  ഷൂട്ടിനൊപ്പം ലഭിക്കുന്നു . ഇന്ത്യ പപ്പുവാ ന്യൂ ഗിനിയാ സിനിമാറ്റിക് കൾച്ചറൽ എക്സ്ചേഞ്ചിന്റെ ഭാഗമായി ആണിത് .  
എന്റെ കഴിഞ്ഞ സിനിമ ആയ അദൃശ്യ ജാലകങ്ങളിൽ സംഗീതം ഒരുക്കിയ ലോക പ്രശസ്ത സംഗീതജ്ഞനും മൂന്ന് തവണ ഗ്രാമി പുരസ്‌കാര ജേതാവുമായ റിക്കി കേജ്‌ ആണ് പപ്പാ ബുക്കയുടെയും സംഗീതം ഒരുക്കുന്നത് . പ്രിയപ്പെട്ട എം ജെ രാധാകൃഷ്ണൻ ചേട്ടന്റെ മകൻ കൂടിയായ യെദു രാധാകൃഷ്ണൻ  സ്വതന്ത്ര ഛായാഗ്രാഹകൻ ആകുന്നത് എന്റെ ഓറഞ്ച് മരങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് . ഞങ്ങൾ ഒരു മിച്ചു ചെയ്യുന്ന അഞ്ചാമത്തെ സിനിമ ആണ് പപ്പാ ബുക്ക .
എഡിറ്റർ ഡേവിസ് മാനുവലുമായി ഒന്നിക്കുന്ന എട്ടാമത്തെ ചിത്രം . കലാസംവിധായകൻ എന്ന നിലയിൽ ദിലീപ് ദാസ്  എന്നോടൊത്തു ചെയ്യുന്ന രണ്ടാമത്തെ സിനിമ . ഡിസൈനർ എന്ന നിലയിൽ ദിലീപിന്റെ എന്നോടൊത്തുള്ള ഏഴാമത്തെ സിനിമയും . കോസ്റ്റ്യൂം ഡിസൈനർ എന്ന നിലയിൽ  അരവിന്ദ് എന്നോടൊപ്പം പ്രവർത്തിക്കുന്ന പതിമൂന്നാമത്തെ ചിത്രം ആണ് . വീട്ടിലേക്കുള്ള വഴിയിൽ തുടങ്ങിയ  സഹകരണം ആണ് .
പൂർണ്ണമായും പപ്പുവ ന്യൂ ഗിനിയയിൽ ചിത്രീകരിക്കുന്ന പപ്പാ ബുക്കയിൽ  ഇന്ത്യയിൽ നിന്നും രണ്ടു അഭിനേതാക്കളെ ഉള്ളൂ . ബാക്കി അഭിനേതാക്കൾ എല്ലാം  പപ്പുവായിൽ നിന്നും ഉള്ളവർ ആണ് .  പ്രകാശ് ബാരെയും   ബംഗാളി /ഹിന്ദി  താരം റിതാഭാരി   ചക്രബർത്തിയും ആണ് ഇന്ത്യയിൽ നിന്നുള്ള അഭിനേതാക്കൾ . പ്രധാന വേഷങ്ങളും ഗസ്റ്റ് അപ്പീയറൻസും ഉൾപ്പെടെ  ഞാനും പ്രകാശ് ബാരെയും ഒത്തുള്ള ഏഴാമത്തെ സിനിമയാണ് ഇത് .  റിതാഭാരി  യുമൊത്തു ഞാൻ ഇതിനു മുൻപ് പെയിന്റിങ് ലൈഫ് എന്ന സിനിമ ചെയ്തിട്ടുണ്ട് .
ഇത്തവണ എല്ലാവരും  ഒത്തു ചേരുന്നത് ഒരു ഇന്റർ നാഷണൽ സിനിമയ്ക്ക് വേണ്ടിയാണ് . 2025  ലാണ് സിനിമ ചലച്ചിത്ര മേളകളിലേക്കും തുടർന്ന്  വിവിധ രാജ്യങ്ങളിലെ തിയറ്ററുകളിലേക്കും ഓ ടി ടി കളിലേക്കും ഒക്കെ  എത്തുന്നത് . ഇന്ത്യയും പപ്പുവ ന്യൂ ഗിനിയായും ആയുള്ള ആദ്യത്തെ കോ പ്രൊഡക്ഷൻ സിനിമ രണ്ടു രാജ്യങ്ങളും തമ്മിലുള്ള കൾച്ചറൽ എക്സ്ചേഞ്ചിൽ ഒരു നിർണ്ണായക തുടക്കം കുറിക്കും എന്ന്  ഞങ്ങൾ വിശ്വസിക്കുന്നു .

ഡോ.ബിജു  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.