എന്റെ ചിന്തകൾ തൂലിക
പിടിക്കുമ്പോഴൊക്കെ
നിരത്തി വെച്ച വാക്കുളെന്നെ
തുറിച്ചുനോക്കും..!
കണ്ണുകളിലേക്ക്
വെറുതെ ചരിഞ്ഞും തിരിഞ്ഞും നോക്കും..
കണ്ണുകളുടെ തിളക്കം നോക്കി
ഞാനപ്പോൾ
എന്താണെന്നവർ വെറുതേ കുശലത്തിനെത്തും;
എന്റെ സഹയാത്രികരാകും..!
എന്റെ കണ്ണുകളുടെ തിളക്കം
മെല്ലെ കെട്ടുപോയെന്നാൽ എന്നിലവർ ഒരു ചെങ്കടൽ തീർക്കും..
എന്നെ നോക്കി ചെകുത്താനാകും...
പിന്നെ മൗനത്താലെന്നെ ശ്വാസംമുട്ടിക്കും..
എന്നിലെ ചോദ്യങ്ങളുടെ ഉത്തരങ്ങളൊക്കെ തിരയിൽപ്പെട്ട് മുങ്ങിമറയും..
മിന്നിമറയുന്ന കണ്ണിലൊരു കിനാവ് കണ്ടെന്നാൽ
വെയിൽ കോർത്തെടുത്ത നക്ഷത്രങ്ങൾ മുഴുവൻ എന്റെ
അക്ഷരങ്ങളിലേക്ക്
വാരിവിതറും..
വാക്കുകളുടെ തിളക്കത്താൽ
എന്റെ
ഓറഞ്ച് മൂക്കുത്തി
മിന്നിത്തിളങ്ങും..
ഞാനപ്പോൾ
എന്റെ വാക്കുകളെ പുതിയൊരു
ഭാഷയിൽ ചുറ്റിവരിയും..
വാക്കുകൾ ഭംഗിയുള്ള കവിതയാകും...!

സവിതാവിനോദ്

