രാജഭരണം വേണ്ടേ വേണ്ട എന്നെഴുതിയും, കൂകി വിളിച്ചും, റാലികളും പ്രക്ഷോഭണങ്ങളും രാജ്യത്തിൻെ്് പലയിടങ്ങളിൽ നടക്കുന്നു. ഈ പ്രകടനവും, തുള്ളലും, രാജ്യത്തെയും, ജനത്തെയും അകമഴിഞ്ഞു സ്നേഹിക്കുന്നതു കൊണ്ടാണോ? ഇവരുടെ പുസ്തകം നമുക്കൊന്നു തുറക്കാം, അജണ്ടകൾ വിലയിരുത്താം. ആരാണ് ഇത് ആസൂത്രണം ചെയ്യുന്നത്? ലക്ഷങ്ങൾ മുടക്കി, പതിനായിരക്കണക്കിന് വർണ്ണഭംഗിയുള്ള പ്ലേക്കാടുകളും, ബാനറുകളും എഴുതി, കറുത്ത പണം വാരി വിതറി, ഒരു കൂട്ടത്തെ പുറത്തിറക്കുന്ന കറുത്ത മനസ്സുകളെ തിരിച്ചറിയണം. കോടീശ്വരന്മാരുടെ കോടീശ്വരന്മാരായ ഒബാമ, സോറോസ്, ബിൽ ഗേറ്റ് ഇങ്ങനെ നീളുന്ന ഒരു നിര സാധാരണ ജനത്തെ വിഡ്ഢി വേഷം കെട്ടിച്ച് ഓട്ടം തുള്ളിക്കുകയാണ്.
അമേരിക്കയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ട്രംപ് രാജാവാണ്, ഹിറ്റ്ലറും, നാസിയും അത്ര. നിലവിലുള്ള ഭരണത്തെ അനുകൂലിക്കുന്ന ജനകോടികൾ ഫാസിസ്റ്റുകൾ അത്രേ എന്നും, അവർക്കെതിരെ തോക്ക് ചുണ്ടുന്നതും, തേജോവധം ചെയ്യുന്നതും, അവരുടെ കുടുംബങ്ങളെ വേട്ടയാടുന്നതും, അവരുടെ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതും തെറ്റല്ല എന്ന് പ്രഘോഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന ശിരോമണികൾ ആരായാലും ലജ്ജിക്കേണ്ടിയിരിക്കുന്നു. ഇവിടുത്തെ ജനാധിപത്യം ലോകരാജ്യങ്ങൾക്ക് ഒരു തിലകക്കുറിയാണ്. നമ്മുടെ മതേതരത്വവും, വ്യക്തിസ്വാതന്ത്ര്യവും ഈ രാജ്യത്തിൻെ്് ചന്ദ്ര കലകളാണ്. ഇതിനെ വരിഞ്ഞു മുറുക്കി, നശിപ്പിക്കുവാൻ ജനാധിപത്യത്തിൻെ്് കാവൽക്കാർ എന്ന് കോട്ടി ഘോഷിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി അശ്രാന്ത പരിശ്രമം ചെയ്യുകയാണ്. ഇത് തികച്ചും ലജ്ജാ പൂർണവും, അവഹേളനാർത്ഥJവുമത്രേ.
പ്രസിഡണ്ട് ഏകാധിപതിയും, രാജാവുമാണെങ്കിൽ എങ്ങനെ പ്രതിഷേധ റാലികൾ നടക്കും? തിരുവായിക്ക് എതിർവാ ഉണ്ടോ? രാജാവെങ്കിൽ സെനറ്റിനോടും, കോൺഗ്രസിനോടും, ജനത്തോടും ഒന്നും ചോദിക്കാതെ സ്വന്തം താല്പര്യവും, സ്വാർത്ഥ തീരുമാനങ്ങളും, നിഷ്ക്കരുണം അടിച്ചേൽപ്പിക്കാം, അടിച്ചമർത്താം. രാജാവ് പറയുന്നത് പ്രജകൾ അനുസരിക്കണം, എല്ലാവരും രാജാവിന് ഏലോം പാടണ്ടയോ? രാജാവിന് ഇഷ്ടമില്ലാത്തവരെ നാടുകടത്താം. ഒരു ഷെഡ്ടൗണും, വിക്രിയകളും എങ്ങും നടക്കില്ല. ഇതൊന്നും ഇവർ പറയുന്ന രാജാവ് ഇവിടെങ്ങും ചെയ്തിട്ടുള്ളതായി ആർക്കും അറിയില്ല. പിന്നെ എന്താണ് ഇവർ കാട്ടിക്കൂട്ടുന്നത്? ചിന്തിച്ചു നോക്കൂ? ഒന്നും വിചിന്തനം ചെയ്യാതെ കയ്യടിക്കുകയും, തെരുവിൽ ഇറങ്ങുകയും, കൊടി പിടിക്കുകയും ചെയ്യുന്ന പ്രവണത അവസാനിക്കണം. ഇത് രാജഭരണം അല്ല, ഏകാധിപത്യം അല്ലവേ അല്ല. ഇതത്രേ ശരിയായ ജനാധിപത്യഭരണം. കേവലം ഭരണഘടനയിലുള്ള നിയമങ്ങൾ ദേശത്തു നടപ്പിലാക്കുവാൻ, പ്രാവർത്തികമാക്കുവാൻ യത്നിക്കുന്നു. സാമാന്യ ജനങ്ങളുടെ സുരക്ഷയ്ക്കും, രാജ്യത്തിൻെ്് സമാധാനത്തിനും, സമ്പദ്ഘടനയ്ക്കും അടിത്തറ പാകുന്ന പ്രവർത്തികൾ അത്ര ഈ ഭരണകൂടം കാഴ്ചവയ്ക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ജനം ഉണരട്ടെ. കണ്ണടച്ച് പാലു കുടിക്കുന്ന പൂച്ച ചുറ്റും ഇരുട്ടാണെന്ന് സങ്കൽപ്പിക്കുന്നത് പോലെ, പലരും യാഥാർത്ഥ്യങ്ങൾ തുറന്ന് കണ്ടിട്ടും, സത്യം തിരിച്ചറിയുവാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും, പുകമറ പോലെ ഇരുട്ടിനെ സ്നേഹിച്ചുകൊണ്ട്, ഇരുട്ടിൻെ്് പ്രവർത്തികൾക്ക് ഇങ്കുലാബ് വിളിക്കുകയാണ്. ഈ അനീതിയുടെയും, തിന്മയുടെയും അരക്കച്ച ഇവർ അഴിച്ചു മാറ്റണം.
ദൈവവചന അടിസ്ഥാനത്തിൽ ഇവർ കായീൻെ്് വഴിയിൽ നടക്കുന്നവരും, കൂലി കൊതിച്ച ബലയാമിൻെ്് വഞ്ചനയിൽ തങ്ങളെ തന്നെ ഏൽപ്പിക്കുകയും, കോരഹ് മത്സരത്തിനു തതുല്യമായി, അധികാരത്തോടും, നിയമങ്ങളോടും മത്സരിക്കുകയാണ് ചെയ്യുന്നത്. ഇവർ തികച്ചും കാറ്റുകൊണ്ടോടുന്ന, വെള്ളമില്ലാത്ത മേഘങ്ങൾ, ഫലമില്ലാത്ത വൃക്ഷങ്ങൾ, ഇവരുടെ നാണക്കേടുകളും, അറപ്പുള്ളവാക്കുന്ന ഇരുട്ടിൻെ്് പ്രവർത്തികളും, കടൽ തിര പോലെ പതഞ്ഞു പൊങ്ങി ദേശത്തൊഴുകി വ്യാപരിക്കുകയാണ്. (യൂദ 11,12). ഇവരുടെ അലമാരകൾ തുറക്കട്ടെ, പാണ്ടക്കെട്ടുകൾ അഴിച്ചു നോക്കൂ! ദുർഗന്ധം അല്ലയോ വമിക്കുന്നത്. സത്യത്തിനും, നീതിക്കും എതിരെ ശബ്ദിക്കുന്ന പൊള്ളയായ ശബ്ദങ്ങൾ. എന്താണ് ഇവർ കൂടുതൽ പ്രിയപ്പെടുന്നത്? ഗർഭചിദ്രം, പിഞ്ചുകുഞ്ഞുങ്ങളുടെ ജെൻഡർ മാറ്റം, ആൺകുട്ടികൾ പെൺകുട്ടികളുടെ മത്സരത്തിൽ പങ്കെടുക്കുക, അവരുടെ ലോക്കർ റൂമിലും, ബാത്റൂമിലും കയറിയിറങ്ങുക, ജയിലുകളിൽ പുരുഷന്മാർ, സ്ത്രീകളുടെ യൂണിറ്റിലെ അന്തേവാസിയാകുക, അനധികൃത കുടിയേറ്റം, മയക്കുമരുന്ന് വ്യാപാരം, വേശ്യാവൃത്തി, പെൺവാണിഭം, പിടിച്ചുപറി, മോഷണം ഇങ്ങനെ നീണ്ടുപോകുന്ന ഒരു പട്ടിക അത്രേ ഇവരുടെ കാര്യപരിപാടികൾ. ഇതൊക്കെ കാട്ടിക്കൂട്ടുന്ന നിയമ ലംഘികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാതെ അവരെ ഇഷ്ടപ്പെടുകയും,അവ പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കുകയും ചെയ്യുന്നു. ഈ ലോകത്തിൻെ്് ബറാബാസ്മാരെ ചേർത്തുപിടിക്കുകയും, അവർക്ക് ബഹുമതികളും, ഇരിപ്പടങ്ങളും ഒരുക്കി കൊടുക്കുന്ന വില്ലാളികൾ അത്ര ഇന്നത്തെ പല ജനകീയ നേതാക്കന്മാരും, മത നേതൃത്വങ്ങളും. ബറാബാസ്മാരെ നാടുകടത്തുന്നതും, ജയിലുകളിൽ അടയ്ക്കുന്നതും ഇവർക്ക് പ്രസവ വേദനയ്ക്ക് തുല്യമായ വേദന അത്രേ സൃഷ്ടിക്കുന്നത്. ഇത് എന്തൊരു പൊള്ളത്തരം? ബറാബാസുമാരെ അഴിച്ചുവിടുവാൻ ഇവർ മുഷ്ടി ചുരുട്ടി കൂകി വിളിക്കുകയാണ്. ഇവരുടെ ക്രൂരതയും, ഉറക്കം തൂങ്ങിയ മുൻ ബൈഡൻ ഭരണവും നിമിത്തം, പൊലിഞ്ഞുപോയ ജീവിതങ്ങളെയും, കണ്ണുനീരൊഴുക്കുന്ന തകർന്ന കുടുംബങ്ങളെയും ആരും ഓർക്കാറില്ല. ഇവരുടെ വിഴുപ്പ് ചുമന്നുകൊണ്ട് ഓശാന പാടാൻ നിയമജ്ഞന്മാർ, നിയമലംഘികൾ ആകുന്നു. അധ്യാപകവൃന്ദം, അധപതനം തെരഞ്ഞെടുക്കുന്നു. കോളേജ് കുമാരന്മാരും, കുമാരികളും, ഇവർക്കുവേണ്ടി തെരുവുകളിൽ തിരുവാതിര കളിക്കുന്നു. ഇരുളിൻെ്് പ്രവർത്തികളെ ചെയ്യുകയും, അതിനെ പൂജിക്കുകയും ചെയ്യുന്ന ഇരുട്ടിൻറെ പ്രതിഭാസങ്ങൾ. കറുത്ത പണവും, മാഫിയ സംഘവും അത്ര ഇതിൻ്റെ പുറകിൽ കളങ്ങൾ നിരത്തുന്നത്,എന്നുള്ളത് മറന്നു പോകരുത്. ഇത് രാജഭരണം അല്ല, ഇത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട, ജനങ്ങൾക്ക് വേണ്ടി അധ്വാനിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ഭരണവും, ഭരണകർത്താവുമാണ് നമുക്കുള്ളത്. ജനാധിപത്യവ്യവസ്ഥകളെയും, നിയമങ്ങളെയും കാറ്റിൽ പറത്തി അമേരിക്ക എന്ന രാജ്യത്തെ ഒരു മൂന്നാംകിട രാജ്യം ആക്കി മാറ്റുവാൻ എന്നും ശ്രമിക്കുന്ന കുബുദ്ധികൾ അണിയറയിൽ ചരട് പിടിക്കുന്നു. അതിനെതിരെയുള്ള പോരാട്ടമാണ് നിലവിലുള്ള രാജഭരണം എന്ന് ഇവർ ഗിർവാണം മുഴക്കുന്ന ട്രംപ് ഭരണകൂടം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത്.
നാം എല്ലാവരും ഒരു സത്യം മനസ്സിലാക്കണം. അധികം താമസിയാതെ ഒരു രാജാവ് എഴുന്നള്ളും, ഈ രാജാവ് തൻെ്് രാജ്യം സ്ഥാപിക്കും, നീതിയോട് തന്നെ ഭരണം നടത്തും, അന്ന് പ്രഭുഖന്മാർ ന്യായത്തോടെ അധികാരം നടത്തും.
(യെശയ്യാവ്32:1). നീതിയും, ന്യായവും ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനായി കൊതിക്കുന്ന, കാത്തിരിക്കുന്ന ജീവിതങ്ങൾ എന്നും ഉണ്ട്. സത്യത്തെ മറച്ചു പിടിക്കുകയും, നീതിയെ ചവറ്റുകൊട്ടയിൽ ഇടുകയും ചെയ്യുന്ന മാമോൻ്റെ പ്രവർത്തികൾ നമുക്ക് മുമ്പിൽ നിരന്നു കഴിഞ്ഞു. രാജ്യം, രാജ്യത്തോട് എതിർക്കുന്നു. ജാതി, ജാതിയോടെ എതിർക്കുന്നു. വർഗീയതയും, വിദ്വേഷവും, അക്രമണവാസനകളും അനുദിനം വർദ്ധിക്കുന്നു.
രണ്ടായിരത്തിൽപരം വർഷങ്ങൾക്കു മുമ്പ് രാജാധി രാജാവും കർത്താവി കർത്താവുമായവൻ ജഡാവതാരം എടുത്ത് ഭൂമിയിൽ അവതരിച്ചു. ഒരു ദാസനെ പോലെ ജീവിച്ചു. ഇപ്പോൾ ഇതാ ലോകത്തിൻറെ രക്ഷകൻ രാജ വേഷം ധരിക്കുവാൻ എന്നുമെന്നും യോഗ്യതയുള്ളവൻ ഒരു പെൺ കഴുതകുട്ടിയുടെ പുറത്ത് എളിയവനായി, നീതിമാനും, താഴ്മയുള്ളവനുമായി കടന്നു വരികയാണ്. ഈ രാജാവിനെ അവർ തള്ളിക്കളഞ്ഞു ക്രൂശിച്ചു. ബറാബാസിനെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു, മാറോടു ചേർത്തു പിടിച്ചു. ആശ്ചര്യപ്പെടേണ്ട, ഇതത്രേ നമ്മുടെ ലോകം!
താമസിയാതെ നമ്മുടെ രാജാവ് മടങ്ങിവരും, ഒരു രാജഭരണം താൻ സ്ഥാപിക്കും. നൂറ്റാണ്ടുകൾക്കപ്പുറത്ത് കഴുതപ്പുറത്ത് താഴ്മയുള്ളവനായി യെരുശലേമിലേക്ക് കടന്നുവന്നുവെങ്കിൽ, ഇതാ സ്വർഗം തുറന്ന് നമ്മുടെ രാജാധി രാജാവ് വെള്ള കുതിരപ്പുറത്ത് വിശ്വസ്തനും സത്യവാനും എന്ന പേർ ധരിച്ചുകൊണ്ട്, നീതിയോടെ ഭരണം നടത്തുവാൻ അവൻ പ്രത്യക്ഷനാകും.(വെളിപ്പാട് 19:11-16) ഇതിന് ചെവി കൊടുക്കുക, തിരിച്ചറിയുക. കുട പിടിക്കുന്നവരും, ഭരണകൂടത്തെ തകിടം മറിക്കുവാൻ അരമുറുക്കി ഇറങ്ങിയവരും ഒരു യാഥാർത്ഥ്യം മനസ്സിലാക്കണം ഇപ്പോൾ നിങ്ങൾക്ക് എല്ലാറ്റിനും സ്വാതന്ത്ര്യമുണ്ട്, ഭരണഘടനയുടെ മറവിൽ ചിലതൊക്കെ കാട്ടിക്കൂട്ടാം. എന്നാൽ എല്ലാ മുട്ടും മടങ്ങുകയും, എല്ലാ നാവും പുകഴ്ത്തുകയും ചെയ്യും അവൻ മാത്രം കർത്താവും, രാജാധി, രാജാവും എന്ന് ഏറ്റു പറയുന്ന ഒരു ദിവസം വരുന്നു, വാതുക്കൽ എത്തിയിരിക്കുന്നു.
ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത തലമുറയും, കൂട്ടവും ദേശത്ത് പ്രബലപ്പെടുകയും, അധർമ്മത്തിനും, അസ്സന്മാർഗികതയ്ക്കും പന്തലിട്ടുകൊണ്ട്, വർഗീയത വളർത്തുന്നവർക്ക്, കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നവർക്ക് അയ്യോ കഷ്ടം. ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റ്, മതതീവ്രവാദികൾ സാമൂഹിക ദ്രോഹികൾ അത്രേ. ഇവർ സൈനൈഡ് വിഷത്തെകാളും അപകടം നിറഞ്ഞതാണ്.
കമ്മ്യൂണിസ്റ്റ് ഭരണം നമുക്ക് വേണമോ? സോഷ്യലിസം മധുരം ആണെന്ന് ചിന്തിക്കുന്നവർ ഓർത്തു കൊള്ളണം, ഇപ്പോൾ ഇതു മധുരിക്കും അല്പം കഴിയുമ്പോൾ കാഞ്ഞിരം പോലെ കൈപ്പായി മാറും. വളരുന്ന തലമുറയെ വഴിതെറ്റിക്കുകയും, കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്ന പിശാചിൻ്റെ് പ്രവർത്തികളോട് എതിർത്തുനിൽപ്പിൻ. നമ്മുടെ കർത്താവ് മടങ്ങിവരും, അധികം താമസം കൂടാതെ ഭൂമിയിൽ തൻെ്് ഭരണം സ്ഥാപിക്കും. ഒരു രാജാവ് നീതിയോടെ ഇവിടെ വാഴും. തിരിച്ചറിയുക ഒരുങ്ങുക, ഉണരുക.

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

