കോട്ടയം :കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി കാഞ്ഞങ്ങാട്ട് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു .
. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ,ജില്ലാ ട്രഷറർ , നിയോജക മണ്ഡലം കോർഡിനേറ്റർ, മണ്ഡലം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .
കൈപ്പുഴ സ്വദേശിയായ ഷൈജി ഓട്ടപ്പള്ളി KCYM ൻ്റെ മികച്ച യുവജനക്ഷേമ പ്രവർത്തന സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. KCYM സംസ്ഥാന സിൽഡിക്കറ്റ് അംഗം ,കോട്ടയം അതിരൂപത യുവജന സംഘടനയായ KCYL പ്രസിഡൻ്റ് , ജനറൽ സെക്രട്ടറി, ട്രഷറർ , അൽമായ സംഘടന ക്നാനാന കത്തോലിക്കാ കോൺഗ്രസ്സ് ട്രഷറർ, ജനറൽ സെക്രട്ടറി, ഓർഗനൈസിങ്ങ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ക്നാനായ ബാങ്ക് ബോർഡ് അംഗമാണ്.നിരവധി സാമുദായിക ,സാംസ്ക്കാരിക ,സന്നദ്ധ സംഘടനകളിൽ നേതൃപാടവം തെളിയിച്ച ഷൈജി ഓട്ടപ്പള്ളി കോട്ടയം സി.എം.എസ്. കോളേജ് ആർട്ട്സ് ക്ലബ് സെക്രട്ടറി ആയിരുന്നു. മികച്ച വാഗ്മിയും സംഘാടകനുമായ ഷൈജി ഓട്ടപ്പള്ളിക്ക് ഇത് കന്നിയങ്കമാണ് .
.jpg)
ഷൈജി ഓട്ടപ്പള്ളി
.jpg)


