PRAVASI

ക്നാനായ റീജിയൻ റ്റീൻഎയ്ജേഴ്സിന് ഉണർവേകി " റൂട്ടഡ് 24 "കൂട്ടായ്മ

Blog Image

ചിക്കാഗോ:ക്നാനായ റീജിയൻ  റ്റീൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ റ്റീൻ മിനിസ്ട്രി കുട്ടികൾക്കായി നടത്തിയ മൂന്നാമത് " റൂട്ടഡ് 24 " കോൺഫ്രൻസിന് ആവേശോജ്ജ്വലമായ സമാപനം. നാല് ദിവസമായി നടന്ന കോൺഫൻസ് ക്നാനായ റീജിയൻ ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ.തോമസ് മുളവനാൽ സംഗമം ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് പള്ളി വികാരി ഫാ. സിജു മുടക്കോടിയിൽ,ഡിട്രോയിറ്റ് പള്ളി വികാരി ഫാ. ജോസ് തറയ്ക്കൽ, ഫാ. ബിൻസ് ചേത്തലിൽ, ഫാ. ബിബിൻ കണ്ടോത്ത്, സി.സനുജ, കോർഡിനേറ്റർ മാരായ സിറിയക് കീഴങ്ങാട്ട്, മജോ കുന്നശ്ശേരിൽ എന്നിവരും യുവജനങ്ങളായ വോളന്റിയേഴ്സും സന്നിഹിതരായിരുന്നു. കോൺഫ്രൻസിൽ സാമുദായികവും,വിജ്ഞാന പ്രദവും ഉല്ലാസപ്രദവുമായ പരിപാടികൾ കോർത്തിണക്കി കോൺഫ്രൺസ് അനുഗ്രഹീതമാക്കി . ക്നാനായ റീജീയണിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും റ്റീൻ എയ്ജേഴ്സ് തമ്മിലുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്തുവാൻ ഈ കൂടിവരവ് വഴി സാധിച്ചു. അടുത്ത റ്റീൻ എയ്ജേഴ്സ് കോൺഫ്രൺസ് 2026 ൽ നടത്തപ്പെടും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.