PRAVASI

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും; ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതി അംഗീകരിച്ചു

Blog Image

കൊച്ചി: കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. തന്ത്രിസ്ഥാനത്തേക്ക് ബ്രഹ്മദത്തൻ യോഗ്യനാണെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതോടെ വരുന്ന ചിങ്ങം ഒന്നിന് തന്നെ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും. കണ്ഠരര് രാജീവരുടെ മകനായ ബ്രഹ്മദത്തനെ തന്ത്രിയായി നിയോഗിക്കുന്നതിൽ യാതൊരു അപാകതയുമില്ലെന്ന് ദേവസ്വം ബോർഡ് രൂപീകരിച്ച മുതിർന്ന തന്ത്രിമാരുടെ സമിതി അറിയിച്ചു.

അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങൾ. ബ്രഹ്മദത്തൻ തന്ത്ര വിദ്യാപീഠത്തിൽ പഠനം പൂർത്തിയാക്കിയ ആളാണെന്നും, കണ്ഠരര് രാജീവർക്കൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ച് പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ടെന്നും സമിതി വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നും പകരം മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. സ്വർണക്കൊള്ള കേസിൽ പ്രതിയായതിന് പിന്നാലെയാണ് മാറ്റം ആവശ്യപ്പെട്ട് കത്ത് നൽകിയത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.