PRAVASI

സാഹിത്യവേദി നവംബർ 7-ന്, വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ജീവിതവീക്ഷണം ചർച്ച ചെയ്യുന്നു

Blog Image

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം നവംബർ 7 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990 
Meeting ID: 814 7525 9178)
 
കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ മകൾ ഡോ. അദിതി എന്‍ ആണ് ഇത്തവണ പ്രബന്ധം അവതരിപ്പിക്കുന്നത്. തലമുറകൾക്ക്‌ അദ്ധ്യാപകനായിരുന്ന കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഗദ്യവും പദ്യവുമായ രചനകളെ ആസ്പദമാക്കി,  ജീവിതാനുഭവങ്ങൾ ഇഴ ചേർത്ത്,  ഒരു പ്രഭാഷണം. കാവ്യാസ്വാദനത്തേക്കാൾ, കവിയുടെ ജീവിതവീക്ഷണത്തിനും സന്ദേശങ്ങൾക്കും ഊന്നൽ നൽകുന്നതിലാണ് മകൾ എന്ന നിലയിൽ ശ്രദ്ധിച്ചിരിക്കുന്നത്. മതവും മാനവികതയും മുതൽ ആത്മീയതയും പ്രണയവും പരിസ്ഥിതിയും വരെ വിഷയമാകുന്ന രചനകളിൽ നിന്ന് പകർന്നു കിട്ടിയ അപൂർവ്വവും വ്യത്യസ്തവും ആയ ജീവിത പാഠങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.

ഡോ. അദിതി എന്‍ 1983 മുതൽ 2016 വരെ നീണ്ട 33 വർഷങ്ങൾ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലെ മന:ശാസ്ത്രവിഭാഗം അദ്ധാപികയായിരുന്നു. ‘സ്ത്രീകളുടെ വ്യക്തിത്വത്തിലെ സംഘർഷപ്രതിരോധശക്തിയും ഉദ്യോഗവും’ എന്ന വിഷയത്തിൽ ഗവേഷണബിരുദം. കൌൺസലിങ്ങ്, മനോരോഗചികിത്സ,  വ്യക്തിത്വവികസനം, കൌമാരമന:ശാസ്ത്രം, സമൂഹമന:ശാസ്ത്രം, സ്ത്രീശാക്തീകരണം തുടങ്ങിയ  മേഖലകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. പ്രസ്തുത വിഷയങ്ങളെ അധികരിച്ച് മാതൃഭൂമി ആരോഗ്യ മാസികയിൽ ഒരു സ്ഥിര പംക്തി കൈകാര്യം ചെയ്യുന്നുണ്ട്.  ‘ഫോക്കസ്’ എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടിവും ആണ്. മലയാളഭാഷ, സാഹിത്യം, സംസ്കാരം എന്നിവയോട് പ്രത്യേക താല്പര്യം. ഇപ്പോൾ ശ്രീവല്ലി വിഷ്ണു നാരായണൻ നമ്പൂതിരി സ്മാരക ട്രസ്റ്റിന്റെ സെക്രട്ടറി ആണ്.

 ഒക്‌ടോബർ മാസ സാഹിത്യവേദിയിൽ സാഹിത്യവേദി അംഗവും മുൻ ലാനാ പ്രസിഡന്റും കഥാകൃത്തുമായ ശ്രീ എസ് അനിലാൽ അദ്ദേഹത്തിന്റെ 'വംശാവലി' എന്ന കഥ അവതരിപ്പിക്കുകയും ചർച്ച നയിക്കുകയും ചെയ്തത്  ഏറെ ആസ്വാദ്യകരമായിരുന്നു.

എല്ലാ സാഹിത്യ സ്നേഹികളേയും നവംബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ഡോ. അദിതി എന്‍ adithi1960@gmail.com
പ്രസന്നൻ പിള്ള  630 935 2990
ജോൺ ഇലക്കാട്  773 282 4955

Dr Adithi N

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.