PRAVASI

സാംസി കൊടുമണ്ണിന്‍റെ 'ക്രൈം ഇന്‍ 1619' ലാന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു

Blog Image

ഡാളസ്: സുപ്രസിദ്ധ സാഹിത്യകാരന്‍  സാംസി കൊടുമണ്ണിന്‍റെ 'ക്രൈം ഇന്‍ 1619' (അടിമക്കണ്ണിന്‍റെ നാള്‍ വഴികള്‍) ഡാളസില്‍ കൂടിയ ലാനയുടെ പതിനാലാം ദ്വൈവാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു. സുപ്രസിദ്ധ സാഹിത്യകാരനും വാഗ്മിയുമായ സജി ഏബ്രഹാം, അമേരിക്കന്‍ സാഹിത്യകാരന്‍ രാജു മൈലപ്രയ്ക്ക് പുസ്തകത്തിന്‍റെ ഒരു കോപ്പി നല്കിക്കൊണ്ട് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ രാജു തോമസ്, ബാബു പാറയ്ക്കല്‍, ഉമാ സജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ലോകരാഷ്ട്രങ്ങളില്‍ അടിമജീവിതം എങ്ങനെയൊക്കെയായിരുന്നുവെന്ന അന്വേഷണം കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന അപൂര്‍വ്വമായ ഒരു പുസ്തകമാണിത്. ലോകത്തെമ്പാടുമുണ്ടായിരുന്ന, ഇപ്പോഴും തുടരുന്ന അടിമത്തവും അധിനിവേശവും സമഗ്രമായി അവതരിപ്പിക്കുന്നതില്‍ ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ ഗ്രന്ഥം ഉപകാരപ്രദമായിരിക്കും. നോവലിസ്റ്റ് സാംസി കൊടുമണ്‍ നന്ദി പ്രകാശിപ്പിച്ചു.
കൈരളി ബുക്സാണ് പുസ്തകം വിതരണം ചെയ്യുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.