പ്രവാസമണ്ണിൽ മലയാളത്തിന്റെ സർഗാത്മകതയ്ക്കും സാഹിത്യസംസ്കാരത്തിനും പുതിയ വെളിച്ചം പകരുന്ന മനോഹരമായൊരു ന്യൂയോർക്കിലെ സാഹിത്യ കൂട്ടായ്മയാണ് സർഗവേദി.
നാല് സാഹിത്യപ്രതിഭകളുടെ സർഗസൃഷ്ടികളെ ആഴത്തിൽ ചർച്ച ചെയ്യുകയും അവരുടെ രചനകളിലെ ആശയങ്ങളും ഭാവനകളും ജീവിതാനുഭവങ്ങളും സാഹിത്യദർശനങ്ങളും പങ്കുവെക്കുകയും ചെയ്തുകൊണ്ട് സർഗവേദി ശ്രദ്ധേയമായൊരു സാഹിത്യസംഗമത്തിന് വേദിയൊരുക്കുകയായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച കേരള സെന്റർ വാനശാല ഹാളിൽ ..അമേരിക്കയിലെ പ്രശസ്തരായ 4സർഗ്ഗാത്മക പ്രതിഭകളുടെ കഥകളും കവിതകളും ചർച്ച ചെയിതു .കവികളായ രാജുതോമസ് , ലിൻഡ അലക്സൻഡർ ,കഥാകൃത്തുക്കളായ ഉമാ സജിയും ,ബാബു പാറക്കലും എഴുതിയ -തെരുവ്നായ ചരിതം ,'അമ്മ ,പ്രോക്സി,അഭിമുഖം എന്നി സൃഷ്ടികൾ വായനാനുഭവ ആയപ്പോൾ പ്രമുഖ എഴുത്തുകാരും വായനക്കാരും ചർച്ചയിൽ പങ്കെടുത്തു ..ചർച്ചക്ക് തുടക്കമിട്ട സർഗ്ഗവേദിയുടെ പ്രെസിഡെന്റ് മനോഹർ തോമസ് നിങ്ങൾ ആർക്കുവേണ്ടിയാണു എഴുതുന്നത്
പ്രശസ്ഥ എഴുത്തുകാരി റോസ് മേരി സർഗ്ഗവേദിയുടെ അതിഥിയായി വന്നപ്പോൾ പറഞ്ഞപോലെ
നിങ്ങളുടെ സൃഷ്ടികൾക്കുവേണ്ടി കാത്തിരിക്കുന്ന ആജ്ഞതനായ ഒരു വായനക്കാരനുണ്ട് അവനുവേണ്ടിയാണു നിങ്ങൾ എഴുതുന്നത് അവന്റെ കാതിൽ കിന്നാരം പറയുന്ന പോലെ..അവൻ ഈ ഭൂമിയിൽ എവിടെയോ ആണ്
പക്ഷെ അവൻ നിങ്ങളെ പ്രതീക്ഷിക്കുന്നുണ്ട്
അയാളെ നിരാശപ്പെടുത്താതിരിക്കാൻ നിങ്ങൾ എഴുതിക്കൊണ്ടേയിരിക്കണം
ജെമാത്യൂസ് , ജോസ് ചെരുപുറം ,ഷാജി കോഴഞ്ചേരി ,അലക്‌സ് എസ്തപ്പാൻ ,തെരേസ ആന്റണി ,നിർമല ജോസഫ് ,മേരി ഫിലിപ്പ്, എൽസി യോഹന്നാൻ ,മാമൻമാത്യു ,സിറിൽ തോമസ് , ജോസ് കാടാപുറം എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു
കഥയും കവിതയും വെറും സാഹിത്യസൃഷ്ടികളല്ല; മനുഷ്യജീവിതത്തിന്റെ അനുഭവങ്ങളും വികാരങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്ന ഹൃദയഭാഷകളാണ് എന്ന് ജോസ് കാടാപുറം പറയുകയുണ്ടായി
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും എഴുത്തിനെയും വായനയെയും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന നിരവധി മലയാളി എഴുത്തുകാരുണ്ട്. അവരുടെ സർഗാത്മകമായ കഴിവുകൾ തിരിച്ചറിയാനും രചനകൾക്ക് അർഹമായ അംഗീകാരവും പ്രോത്സാഹനവും നൽകാനും പരസ്പര സംവാദങ്ങളിലൂടെ സാഹിത്യചിന്തകൾ വളർത്തിയെടുക്കാനുമാണ് സർഗവേദി ലക്ഷ്യമിടുന്നത്.
എഴുത്തുകാരുടെ സൃഷ്ടികൾ കേവലം വായിച്ചുപോകുന്നതിനപ്പുറം അവയെ വിമർശനാത്മകമായും ആസ്വാദനപരമായും വിലയിരുത്തുകയും പുതിയ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നത് സാഹിത്യത്തിന്റെ വളർച്ചയ്ക്ക് ഏറെ സഹായകരമാണ്.
പുതിയ എഴുത്തുകാർക്ക് ആത്മവിശ്വാസം നൽകാനും അനുഭവസമ്പന്നരായ എഴുത്തുകാരുടെ സർഗസഞ്ചാരത്തെ ആദരിക്കാനും തലമുറകൾക്കിടയിൽ സാഹിത്യബന്ധം ശക്തിപ്പെടുത്താനും ഇത്തരം കൂട്ടായ്മകൾക്ക് വലിയ പങ്കുണ്ട്. വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാർക്ക് നിങ്ങളുടെ സൃഷിടികൾ സർഗ്ഗവേദിയുടെ പ്രതിമാസ ചർച്ചകളിൽ വായനാനുഭവമാക്കാവുന്നതാണ്..
ഭാഷയും ദേശവും അകലങ്ങൾ സൃഷ്ടിക്കുമ്പോഴും അക്ഷരങ്ങൾ മനുഷ്യരെ ഒന്നിപ്പിക്കുന്നു എന്ന മഹത്തായ സന്ദേശമാണ് സർഗവേദി മുന്നോട്ടുവെക്കുന്നത്.
സർഗവേദി ഒരു കൂട്ടായ്മ മാത്രമല്ല; പ്രവാസലോകത്തെ മലയാള സാഹിത്യത്തിന്റെ സ്വപ്നങ്ങൾക്കും സർഗാത്മകതയ്ക്കും ചിന്തകൾക്കും വളരാനുള്ള ഒരിടം കൂടിയാണ്. അക്ഷരങ്ങളിലൂടെ സൗഹൃദം വളരട്ടെ, സർഗാത്മകതയിലൂടെ പുതിയ സാഹിത്യവസന്തങ്ങൾ വിരിയട്ടെ!




.jpg)

