PRAVASI

അര്‍ജുന്‍ ഇനി കണ്ണീരോര്‍മ

Blog Image
കര്‍ണാടക ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ (32) ഇനി കണ്ണീരോർമ. അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പൊതുദർശനം കഴിഞ്ഞതോടെ അനിയൻ അഭിജിത്തും ബന്ധുക്കളും അന്ത്യകർമങ്ങൾ നടത്തി. വൈകിട്ട് അനുശോചന യോഗം നടക്കും.

കര്‍ണാടക ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ (32) ഇനി കണ്ണീരോർമ. അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പൊതുദർശനം കഴിഞ്ഞതോടെ അനിയൻ അഭിജിത്തും ബന്ധുക്കളും അന്ത്യകർമങ്ങൾ നടത്തി. വൈകിട്ട് അനുശോചന യോഗം നടക്കും.

അര്‍ജുന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നാട് ഒഴുകിയെത്തിയിരുന്നു. രാവിലെ 6 മുതൽ തന്നെ ആളുകൾ കണ്ണാടിക്കലില്‍ എത്തിയിരുന്നു. എട്ടരയോടെ മൃതദേഹം എത്തിയപ്പോഴേക്കും ആംബുലൻസിന് പിന്നാലെ ആളുകൾ വിലാപയാത്രയായി അര്‍ജുന്റെ വീട്ടിലേക്ക് നടന്നു. അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ വരി ഒരു കിലോമീറ്ററോളം നീണ്ടു.

മന്ത്രി എ.കെ.ശശീന്ദ്രൻ, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയില്‍, എം.കെ.രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ കെ.കെ.രമ, സച്ചിൻദേവ്, ലിന്റോ ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ, ഈശ്വർ മാൽപെ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിച്ചു. ഒൻപതരയോടൊണ് വീട്ടിൽ പൊതുദർശനം ആരംഭിച്ചത്.

രാവിലെ ജില്ലാ അതിർത്തിയായ അഴിയൂരിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എ.കെ.ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്നലെ വൈകിട്ടാണ് കാർവാറിലെ ആശുപത്രിയിൽനിന്ന് മൃതദേഹവും വഹിച്ച് ആംബുലൻസ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടത്. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന ഇന്നലെ ഉച്ചയോടെയാണു പൂർത്തിയായത്.

കാണാതായി 72–ാം നാള്‍ ആണ് മൃതദേഹം ഗംഗാവലി പുഴയില്‍ നിന്നും പുറത്തെടുത്തത്. കഴിഞ്ഞ ജൂലൈ പതിനാറാം തീയതിയാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയില്‍ ഉള്ളവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.