സഞ്ജു സാമുവൽ ഡയറക്ട് ചെയ്ത 'കപ്പ്' വിനു വിജയ് സംവിധാനം ചെയ്ത 'ഇന്ദിര' ജെക്‌സൺ ആന്റണിയുടെ '5 സെന്റും സെലീന'യും അജു കിഴുമലയുടെ 'പൂരം പൂരാടം പൂരുരുട്ടാതി'.. തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ശിവാനി സായ സിനിമാ രംഗത്തെത്തുന്നത് മോഡലിംഗ് വഴിയാണ് .റാംപ് ഷോകൾ ചെയ്യുമായിരുന്നു. അതിനുശേഷം ഏതാനും ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു. കരിമുഖം, ലിലിത് എന്നിങ്ങനെ ചില ഹ്രസ്വചിത്രങ്ങളിൽ പ്രധാന വേഷം ചെയ്തു. 2019-ൽ റിലീസായ 'ശക്തൻ തമ്പുരാൻ' എന്ന സിനിമയിൽ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം ശിവാനിയെ തേടി വന്നതോടെ ഈ കലാകാരിയുടെ ജീവിതത്തിൽ പുതിയ വഴിത്തിരിവുണ്ടായി. തുടർന്ന് കുറെ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു.
സഞ്ജു സാമുവൽ ഡയറക്ട് ചെയ്ത 'കപ്പ്' വിനു വിജയ് സംവിധാനം ചെയ്ത 'ഇന്ദിര' ജെക്‌സൺ ആന്റണിയുടെ '5 സെന്റും സെലീന'യും അജു കിഴുമലയുടെ 'പൂരം പൂരാടം പൂരുരുട്ടാതി'.. തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകളുടെയെല്ലാം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ്. 2024-ൽ ഇവ ഓരോന്നും റിലീസാകുന്നതോടെ ശിവാനി സായ സിനിമാരംഗത്ത് കൂടുതൽ ശ്രദ്ധേയമാകുകയും നല്ലൊരു സ്ഥാനമുറപ്പിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
നിഥിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്ത 'മധുവിധു' എന്ന വെബ് സീരീസിലും ഒരു മുഖ്യ വേഷത്തിൽ ശിവാനി അഭിനയിച്ചു .കഥാപാത്രത്തിന്റെ പേര് അമ്മിണി.അമൽ കെ. ജ്യോതി ഡയറക്റ്റ് ചെയ്തു കൊണ്ടിരിക്കുന്ന 'ഗുമസ്തൻ 'എന്ന സിനിമയിൽ ഒരു നല്ല വേഷം ചെയ്യുന്നുണ്ട്. എന്റെ സീനുകൾ പാലക്കാട് ലൊക്കേഷനിൽ ചിത്രീകരിക്കുന്നു.ബേസിക്കലി ഞാൻ ഒരു ക്ലാസിക്കൽ ഡാൻസറാണ്. കുച്ചിപ്പുഡി നൃത്തം അവതരിപ്പിക്കുമായിരുന്നു. നൃത്തം ചെയ്യുമ്പോഴും സിനിമ ഒരു മോഹമായി മനസ്സിൽ കൊണ്ടു നടക്കുമായിരുന്നു. സിനിമയിൽ നായികയായി തന്നെ അരങ്ങേറ്റം നടത്തുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. സത്യം പറഞ്ഞാൽ നൃത്തരംഗത്ത് തുടരുമ്പോഴും സിനിമയിൽ എത്തിപ്പെടുവാൻ എനിക്ക് കഴിയും എന്നൊരു പ്രതീക്ഷയൊന്നുമില്ലായിരുന്നു. സിനിമാ നടിയായി തീരുമെന്ന് കരുതിയതുമില്ല.
അഭിനയം പോലെ തന്നെ നൃത്തവും എന്റെ ജീവനാണ്. മൂവാറ്റുപുഴയ്ക്കടുത്ത് പള്ളിക്കുളങ്ങര എന്ന സ്ഥലത്താണ് എന്റെ വീട്. വീടിനടുത്ത് നാട്യാർപ്പണ എന്ന ഡാൻസ് സ്‌കൂളിൽ ഞാനിപ്പോഴും കുച്ചിപ്പുഡി പ്രാക്റ്റീസ് ചെയ്യുന്നുണ്ട.് ഗീതു രതീഷാണ് എന്റെ നൃത്ത അധ്യാപിക. സ്റ്റേജിൽ ഡാൻസ് പ്രോഗ്രാം ചെയ്തിട്ടിപ്പോൾ കുറെയായി. ഇനി വൈകാതെ സജീവമാകണം എന്ന് ഉദ്ദേശിക്കുന്നു.
ശിവാനി എന്നാൽ ശിവന്റെ പത്‌നി എന്നാണാർത്ഥം. അതായത് പാർവ്വതി. കൈലാസത്തിലുമൊക്കെ പാർവതി സദാ നൃത്തം ചെയ്യാറുണ്ടന്നല്ലെ ശിവപാർവതി കഥകളിലൂടെ നമ്മൾ കേട്ടിട്ടുള്ളത് അപ്പോൾ ശിവാനിക്കും നൃത്തം അഭികാമ്യം തന്നെ. ഇത് പറയുമ്പോൾ ശിവാനി സായയ്ക്ക് ചിരിയായി. എന്നിട്ട് ശിവാനി തുടർന്നു പറഞ്ഞു
'ഞാൻ ഈ ഫിലിം ഇൻഡസ്ട്രിയിൽ വന്നിട്ട് നാലു വർഷങ്ങൾ കഴിഞ്ഞിട്ടേയുളളു. ഇതിനിടയിൽ ചെയ്ത വർക്കുകളെല്ലാം സംതൃപ്തി തരുന്നുണ്ട.് ഷോർട്ട് ഫിലിമുകളിൽ പോലും ടൈറ്റിൽ കഥാപാത്രങ്ങൾ ചെയ്യാൻ അവസരം കിട്ടി. സിനിമാ ഇൻഡസ്ട്രിയൽ നല്ല നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് നല്ല അഭിനേത്രി എന്ന പേര് നേടാൻ വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഭാഗ്യമാണ് പ്രധാനം. പിന്നെ സിനിമ എന്നു പറയുന്നത് മൂന്ന് കാറ്റഗറിയല്ലേ. അതിൽ 'എ' ക്ലാസ് സിനിമകളുടെ ഭാഗമാവുക എന്നതാണ് വലിയ കാര്യം. 100 ആളുകൾ കാണുന്ന സിനിമകൾ അഭിനയിച്ചിട്ടേ കാര്യമുള്ളൂ. സിനിമ ഒന്നേയുള്ളൂ എന്നായിരുന്നു എന്റെ മുൻ ധാരണ. എന്നാൽ, ഈ രംഗത്ത് വന്നു കഴിഞ്ഞപ്പോഴാണ് സിനിമ എ, ബി, സി... എന്നൊക്കെ പല വിഭാഗത്തിൽ വേർതിരിവുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നത.് 'ശക്തൻ തമ്പുരാൻ' എന്ന സിനിമയിൽ ഞാനാദ്യമായി അഭിനയിച്ചതോടെ യാണ് സിനിമ എന്താണെന്ന് എനിക്ക് ശരിക്കും മനസ്സിലായത്. ശിവാനി അഭിപ്രായപ്പെട്ടു
ഉടനെതന്നെ രണ്ടുമൂന്നു പ്രോജക്ടുകൾ ഓൺ ആകും. അടുത്ത മാർച്ച് വരെ പുതിയ ചില സിനിമകൾ ഉണ്ട് .അഭിനയിച്ചു പൂർത്തിയാക്കിയ പല സിനിമകളും അടുത്തുതന്നെ റിലീസാകും .