അനുഭവങ്ങളുടേയും പോരാട്ടങ്ങളുടെയും തീച്ചുളയിലൂടെ കടന്നുവന്ന ജീവിതമാണ് വി.എസിറേൻ്റെത് ജനപക്ഷത്ത് നിൽക്കുന്നു.
ജനഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന നേതാക്കളുടെ നിരയിലാണ് എന്നും വി എസ് തുടർന്നത് .കെ വസുമതിയാണ് ഭാര്യ മക്കൾ വി എ അരുൺകുമാർ, ഡോ നീ ആശ. മരുമക്കൾ: രജനി ബാലചന്ദ്രൻ, ഡോ തങ്കരാജ്,
1923 ഒക്ടോബർ 20 വെന്തലത്ത ശങ്കരൻ്റെയും അക്കമ്മയുടെയും മകനായി.1927 അമ്മ അക്കമ്മ വസൂരിമൂലം മരിച്ചു.
1934 അച്ഛൻ ശങ്കരൻ മരിച്ചു. തുടർന്ന് എഴാം ക്ലാസിൽ പഠനം നിർത്തി പറവൂരില തുന്നൽക്കടയിൽ ജോലിക്ക് ചേർന്നു.
1939 സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി.1940 മാർച്ച് 17- വയസ്സിൽ ക്ഷണിസ്റ്റ് പാർടി അംഗം.1943 കോഴിക്കോട്ട് ചേർന്ന കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തു.1946 പുന്നപ്ര- വയലാർ സമരസജ്ജീകരണങ്ങളിൽ പങ്കെടുത്തു ഒളിവിൽ കഴിയവേ പൂഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്‌തു.. 1949 ജയിൽ മോചിതനായി കമ്യൂണിസ്റ്റ് പാർടി നിരോധിച്ചതിനാൽ 1952 വരെ ഒളിവിൽ കഴിഞ്ഞു.. 1952- കമ്യൂണിസ്റ്റ് പാർടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.. 1954- പാർടി സംസ്ഥാന കമ്മിറ്റി അംഗം.1956 ആലപ്പുഴ ജില്ലാ സെക്രട്ടറി .. 1959 കമ്യൂണിസ്റ്റ് പാർടി ദേശീയ കൗൺസിൽ അംഗം.1954- ദേശീയ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരണത്തിൽ പങ്കാളി തുടർന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം.
1962 ഇന്ത്യ- ചൈന യുദ്ധകാലത്ത് ചൈന ചാരൻ എന്ന് മുദ്രകുത്തി ഒരു വർഷത്തോളം ജയിലിലടച്ചു.. 1967 ജൂൺ 12 കെ വസുമതിയെ വിവാഹം കഴിച്ചു.1980- 1991 മൂന്നുതവണ പാർടി സംസ്ഥാന സെക്രട്ടറി.
1986 പാർടി പൊളിറ്റ് ബ്യൂറോ അംഗമായി.* 1996 ജൂൺ 2005 ജൂലൈ ദേശാഭിമാനി ചീഫ് എഡിറ്റർ.. 1998-2001 എൽഡിഎഫ് കൺവീനർ.
. 2025 ജൂലൈ 21 മരണം.
1965 നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽനിന്ന് മത്സരിച്ചു പരാജയപ്പെട്ടു. 1967ലും 1970ലും ജയിച്ചു. 1977ൽ പരാജയപ്പെട്ടു.
* 1991ൽ മാരാരിക്കുളത്തുനിന്ന് ജയിച്ച് 92ൽ പ്രതിപക്ഷ നേതാവ് 1996ൽ ഇവിടെ പരാജയപ്പെട്ടു- 2001 മുതൽ 2016 വരെ നാല് തവണ മലമ്പുഴ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1992-1996, 2001- 2006, 2011- 2016 പ്രതിപക്ഷ നേതാവ്. 2006- 2011: മുഖ്യമന്ത്രി.2016 ആഗസ്ത‌് 3- 2021 ജനുവരി 30: സംസ്ഥാന ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ..

