LITERATURE

സുരേഷ് ഗോപിയുടെ ‘മണിയൻ ചിറ്റപ്പൻ’

Blog Image

ഗഗനചാരിയുടെ സ്പിന്‍ ഓഫ് ഒരുങ്ങുന്നു. മണിയന്‍ ചിറ്റപ്പന്‍ എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയാണ് കേന്ദ്രകഥാപാത്രമായ മണിയന്‍ ചിറ്റപ്പനായി എത്തുന്നത്. സൈ-ഫൈ, ആക്ഷന്‍, അഡ്വഞ്ചര്‍ കോമഡി ജോണറുകളില്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്.


അരുണ്‍ ചന്തു സംവിധാനം ചെയ്ത ഡിസ്‌ടോപ്പിയന്‍ ഏലിയന്‍ ചിത്രമായ ഗഗനചാരിയുടെ സ്പിന്‍ ഓഫ് ഒരുങ്ങുന്നു. മണിയന്‍ ചിറ്റപ്പന്‍ എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയാണ് കേന്ദ്രകഥാപാത്രമായ മണിയന്‍ ചിറ്റപ്പനായി എത്തുന്നത്. സൈ-ഫൈ, ആക്ഷന്‍, അഡ്വഞ്ചര്‍ കോമഡി ജോണറുകളില്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്.

ഗഗനചാരിയുടെ നിർമ്മിച്ച അജിത് വിനായക ഫിലിംസ് തന്നെയാണ് ‘മണിയൻ ചിറ്റപ്പൻ’ ഒരുക്കുന്നതും. അണിയറ പ്രവര്‍ത്തകര്‍ക്കും മാറ്റമില്ല. അരക്കിറുക്കനായ ഒരു ശാസ്ത്രജ്ഞനെയാകും സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുക. അരുണ്‍ ചന്തുവും ശിവ സായിയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ചന്തു തന്നെയായിരിക്കും.

അതേസമയം, പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ഗഗനചാരി രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ തിയറ്ററുകളില്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. സിനിമ റിലീസായി ആദ്യ വാരാന്ത്യത്തില്‍ തന്നെ ഷോകളുടെയും തിയറ്ററുകളുടെയും എണ്ണം വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് മുതല്‍ ജിസിസി രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശനം ആരംഭിച്ചു.

അജിത് വിനായക ഫിലിംസ് നിര്‍മിച്ച ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയത്. ഇതിൽ ഗണേഷ് കുമാറിൻ്റെ കഥാപാത്രമാണ് ഏറ്റവും നിരൂപക പ്രശംസ നേടുന്നത്. ഗഗനചാരിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ്. പൈ. ആണ്.

Related Posts