ഡാളസ്: ഷിക്കാഗോ രൂപതയുടെ കീഴില്‍ ടെക്സാസിലെ നോര്‍ത്ത് ഡാളസില്‍ വിവിധ സിറ്റികളില്‍ താമസിക്കുന്ന കത്തോലിക്കരുടെ കൂട്ടായ്മയില്‍ 2024 ല്‍ പുതുതായി സ്ഥാപിതമായ സെന്റ് മറിയം ത്രേസ്യാ മിഷന് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ വിശ്വാസികള്‍ അവരുടെ ആദ്യത്തെ കരോള്‍ ഡിസംബള് 21ാം തീയതി ശനിയാഴ്ച മനോഹരമാക്കി. പിന്നീട് ഡിസംബര്‍ 29ാം തീയതി ഞായറാഴ്ച കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ 4 മണിയുടെ വിശുദ്ധ കുര്‍ബാനക്കു ശേഷം സെന്റ് മറിയം ത്രേസ്യാ മിഷന്റെ പ്രഥമ ഫാമിലി ഡേ കള്‍ച്ചറല്‍ പ്രോഗ്രാം അരങ്ങേറി.
വേദിയില്‍ ഭദ്ര ദീപം കൊളുത്തി കള്‍ച്ചറല്‍ പരിപാടിക്ക് തുടക്കം കുറിച്ചു. ഫാദര്‍ ജിമ്മി ഇടകുളത്തൂരിന്റെ ആശംസ പ്രസംഗത്തിനു ശേഷം കലാപരിപാടികള്‍ക്ക് ആരംഭം കുറിച്ചു
വേദിയില്‍ അരങ്ങേറിയ ഓരോ കലാപരിപാടികളും ഒന്നിനൊന്നു മികവുറ്റതായിരുന്നു. കാണികളുടെ മനം കവര്‍ന്ന ഒരു കലാവിരുന്ന് ആയിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല. ജോര്‍ജ് അമ്പാട്ട് സംവിധാനം നിര്‍വ്വഹിച്ച ڇകരാട്ടെ സെന്റര്‍ڈ എന്ന സ്കിറ്റ് വളരെ പുതുമയും നല്ല രീതിയില്‍ നര്‍മ്മവും കലര്‍ന്നതായിരുന്നു. മനു മാത്യു വിന്റെ നേത്യത്വത്തില്‍ നടത്തിയ മെന്‍സ് ഡാന്‍സ് സദസിനെ ഇളക്കി മറിച്ചു. ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞുങ്ങളുടെ ڇസ്നോഫ്ളേക്ക് സൂപ്പര്‍സ്റ്റാര്‍ڈ പേരു പോലെ തന്നെ സൂപ്പര്‍ ആയിരുന്നു. ڇഡാന്‍സിംഗ് ഏഞ്ജല്‍സ്ڈ എന്ന് പേരില്‍ അരങ്ങേറിയ ചെറിയ കുട്ടികളായ ഈബന് ജയിംസും ഐറിന് ജയിംസും അരങ്ങ് തകര്‍ത്തു.
കുട്ടികളുടെ ഡാന്‍സിംഗ് മിസ്റ്റ്, ട്വിങ്കിള്‍ ടോസ്, ജിങ്കിള്‍ സ്ക്വാഡ്, സാന്താസ് സ്ക്വാഡ്, സാന്താസ് ലിറ്റില്‍ ഹെല്‍പ്പേഴ്സ് അതുപോലെ ക്രിസ്മസ് പെറ്റല്‍സ്, ക്രിസ്മസ് ഏഞ്ചല്‍സ് ഉണ്ണി ഈശോയുടെ വരവിനെ ഓര്‍മ്മപ്പെടുത്തുന്ന ദ്യശ്യ വിരുന്നായിരുന്നു.
വിമന്‍സിന്റെ ഭാഗത്തു നിന്ന് അരങ്ങേറിയ ഹോളിഡേ സ്റ്റാഴ്സ്, ക്യൂന്‍സ് ഓഫ് പ്ലേനോ, ക്യൂന്‍സ് ഓഫ് മക്കിനി, ക്യൂന്‍സ് ഓഫ് പ്രോസ്പര്‍ എല്ലാംവരും ഒരു പ്രൊഫഷണല്‍ ടച്ച് ഓടു കൂടി തന്നെ സ്റ്റേജില്‍ അവതരിപ്പിച്ചു എന്ന് നിസംശയം പറയാം.
ആദ്യത്തെ സെന്റ് മറിയം ത്രേസ്യ മിഷ്യന് പള്ളിയുടെ പ്രഥമ ഫാമിലി ഡേ കള്‍ച്ചറല്‍ പ്രോഗ്രാം അവരുടെ കൂട്ടായ്മയുടേയും വിശ്വാസത്തിന്റേയും തെളിവായി എന്നുള്ളതിന് ഒരു സംശയവും ഇല്ല. 2024 ല്‍ പിറന്ന ശിശുക്കളേയും അതുപോലെ 50 വര്‍ഷം ദാമ്പത്യം പൂര്‍ത്തിയാക്കിയ ടോം വര്‍ക്കി ആനി ദമ്പതികളേയും കുടുംബ ദിന കൂട്ടായ്മയുടെ വേദിയില്‍ വച്ച് സമ്മാനം നല്കി ആദരിച്ചു
കുടുംബ ദിനത്തില്‍ പങ്കു ചേരാന്‍ വന്നിരുന്ന എല്ലാംവര്‍ക്കും ഭക്ഷണം ഒരുക്കിയിരുന്നു. ക്രിസ്മസ് കരോളില്‍ സാന്താക്ലോസ് ആയി സോഹന്‍ ജോയി വേഷമിട്ടു. മിനു പോള്‍, അഞ്ജു പോള്‍ എന്നിവര്‍ കലാപരിപാടികളുടെ ചുമതല നിര്‍വ്വഹിച്ചു. ജോവാനായും ജോര്‍ഡനും വേദിയില്‍ എം.സി മാരുടെ റോള്‍ കൈകാര്യം ചെയ്തു. ബോസ് ഫിലിപ്പ്, റെനോ അലക്സ്, വിനു ആലപ്പാട്ട്, റോയ് വര്‍ഗീസ് ഈ കുടുംബ കൂട്ടായ്മക്ക് നേത്യത്വം വഹിച്ചു.