കൈപ്പുഴ: സെൻ്റ് ജോർജ് വി.എച്ച്.എസ്.എസ്.ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് സംഘടിപ്പിച്ച അഖില കേരള സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റിൽ (സെൻ്റ് ജോർജ് സോക്കർ സീസൺ - 4)
അണ്ടർ 19-ൽ എൻ.എൻ.എം.എച്ച്.എസ്.എസ്.ചേലബ്ര മലപ്പുറം ജേതാക്കളായി.മാർ ബേസിൽ എച്ച് .എസ് .എ സാണ് റണ്ണർ അപ്.
അണ്ടർ 17 -ൽ എം.ഐ.സി.എച്ച്.എസ്. എസ്. അത്താണിക്കൽ മലപ്പുറം ജേതാക്കൾ ആയപ്പോൾ റണ്ണർ അപ്പായത് എൻ.എൻ എം എച്ച്.എസ്.എസ് ചേലമ്പ്ര .
യു.പി.വിഭാഗത്തിൽ കിരീടം നേടിയത് സെൻ്റ് .തോമസ് എച്ച്.എസ്.കല്ലറ. റണ്ണർ അപ് സെൻ്റ് മാർ ഗ്രറ്റ് കൈപ്പുഴ.
സമാപന സമ്മേളനം മുൻ ദേശീയ കായിക താരം ഡോ.എലിസബത്ത് മത്തായി ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി: മാനേജർ ജഗിൻ കുളങ്ങായിൽ അധ്യക്ഷത വഹിച്ചു.മുൻ വോളിബോൾ താരം ഡോ.സാംസൺ സമ്മാനദാനം നിർവഹിച്ചു.നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.പ്രദീപ് കുമാർ, ഹെഡ്മാസ്റ്റർ കെ.എസ്.ബിനോയ്, സോക്കർ കമ്മിറ്റി കൺവീനർ കെ.എം.സിറിയക് ,കെ .സി .ഡാനിഷ് എന്നിവർ പ്രസംഗിച്ചു.
കൈപ്പുഴ സെൻ്റ് ജോർജ് സോക്കർ കമ്മിറ്റിയുടെ സഹകരണത്തോടെ സ്കൂൾ ഫ്ലഡ് ലൈറ്റ് മൈതാനിയിലായിരുന്നു മത്സരം.
സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ 2026 ജനുവരി 23 ന് സമാപിക്കും.22 ന് പൂർവ വിദ്യാർഥി സംഗമവും ഗുരു വന്ദനവും നടക്കും.
കൈപ്പുഴ സെൻ്റ് ജോർജ് വി.എച്ച്.എസ്.എസ് ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാന സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റിൽ അണ്ടർ 19 വിഭാഗത്തിൽ ജേതാക്കളായ എ.എൻ.എം.എച്ച്.എസ്.എസ്.ചേലമ്പ്രമലപ്പുറം

